Flash News

ചിക്കാഗോ സെന്റ് മേരീസ് മതബോധന സ്കൂള്‍ ഫെസ്റ്റിവല്‍ വര്‍ണാഭമായി .

April 17, 2019 , ജോയിച്ചന്‍ പുതുക്കുളം

chicago_matha_pic1ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ വേദപാഠ സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട മതബോധന സ്കൂള്‍ കലോത്സവം വര്‍ണ്ണാഭമായി . ‘പരിശുദ്ധ അമ്മയുടെ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഫെസ്റ്റിവല്‍ ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉത്ഘാടനം ചെയ്തു . വിശ്വാസ പരിശീലന രംഗത്ത് മതബോധന സ്കൂള്‍ വാര്‍ഷികത്തിനും കലോത്സവത്തിനും ഏറെ പ്രാധാന്യം ഉണ്ടെന്ന് ബിഷപ്പ് തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി . ക്‌നാനായ സമുദായത്തിന്റെ തനിമയെയും കൂട്ടായ്മയെയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു . അസിസ്റ്റന്റ് വികാരി ഫാ . ബിന്‍സ് ചേത്തലില്‍ ഫെസ്റ്റിവലിന് സ്വാഗതം ആശംസിച്ചു .

വികാരി ഫാ. തോമസ് മുളവനാല്‍ ആമുഖ പ്രസംഗം നടത്തി . ഫാ. എബ്രഹാം മുത്തോലത്, ഫാ. ജോര്‍ജ് ദാനവേലില്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കെ സി എസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍ , സേക്രഡ് ഹാര്‍ട്ട് മതബോധന സ്കൂള്‍ ഡയറക്ടര്‍ റ്റീനാ നേടുവാമ്പുഴ , ചര്‍ച് എക്‌സിക്യൂട്ടീവ് എന്നിവര്‍ ഉത്ഘാടന വേദിയില്‍ സന്നിഹിതരായിരുന്നു .ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍മാരായ ജ്യോതി ആലപ്പാട്, ട്വിങ്കിള്‍ തൊട്ടിച്ചിറയില്‍ എന്നിവര്‍ പ്രോഗ്രാമുകളെപ്പറ്റി വിവരണം നടത്തി. തുടര്‍ന്ന് സ്‌റ്റേജില്‍ അവതരിപ്പിച്ച മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന പ്രോഗ്രാമുകളില്‍ മതബോധന സ്കൂളിലെ അഞ്ഞൂറിലധികം കുട്ടികള്‍ പങ്കാളികളായി . ഡാന്‍സുകളുടെയും സ്കിറ്റുകളുടെയും രൂപത്തില്‍ പരിശുദ്ധ അമ്മയുടെ ജീവിതത്തെ കുട്ടികള്‍ പാടി പുകഴ്ത്തി . അമ്മയുടെ ജീവിതകഥയും പ്രത്യക്ഷീകരണങ്ങളും തന്മയത്തമായി കുട്ടികള്‍ അവതരിപ്പിച്ചു .

ക്‌നാനായ തനിമ വിളിച്ചോതിയ പ്രോഗ്രാമുകള്‍ കൂടി ചേര്‍ന്നപ്പോള്‍ ഫെസ്റ്റിവലിന് കൊഴുപ്പേറി . ഗ്രാന്‍ഡ് ഫിനാലയോടുകൂടിയാണ് പരിപാടികള്‍ അവസാനിച്ചത് . മതബോധന സ്കൂള്‍ ഡയറക്ടര്‍ സജി പൂത്തൃക്കയില്‍ ഉത്ഘാടന മീറ്റിംഗില്‍ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു . ജിബിന്‍ കുഴിവേലില്‍ , അനിറ്റ പഴയമ്പള്ളില്‍ എന്നിവര്‍ പ്രോഗ്രാമുകളുടെ എം സി മാര്‍ ആയിരുന്നു. സ്കൂള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു .അനില്‍ മറ്റത്തികുന്നേല്‍, ക്രിസ് കട്ടപ്പുറം , ബിനു ഇടകര ,അലക്‌സ് ചക്കാലക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങള്‍ ചെയ്തു. സാജു കണ്ണമ്പള്ളി , സിറിള്‍ കട്ടപ്പുറം എന്നിവര്‍ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു. ഡൊമിനിക് & സ്റ്റീഫന്‍ ചൊള്ളമ്പേല്‍ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു . ചര്‍ച് എക്‌സിക്യൂട്ടീവ് , അധ്യാപകര്‍, സിസ്‌റ്റേഴ്‌സ് , പേരന്റ് വോളന്റിയേഴ്‌സ് എന്നിവര്‍ പരിപാടികളുടെ വിജയത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു.

chicago_matha_pic2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top