Flash News

ഇന്നത്തെ നക്ഷത്ര ഫലം (18 ഏപ്രില്‍ 2019)

April 18, 2019

astrologyഅശ്വതി: ധര്‍മപ്രവൃത്തികള്‍ക്ക് സഹകരിക്കും. കലാകായിക മത്സരങ്ങളില്‍ വിജയിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കും.

ഭരണി: ദേഹക്ഷീണത്താല്‍ ബോധക്ഷയമുണ്ടാകും. കൂട്ടുകച്ചവടത്തില്‍ വഞ്ചിക്കപ്പെടും. അമിതാവേശം ഉപേക്ഷിക്കണം. വിമര്‍ശനങ്ങള്‍ കേള്‍ക്കും.

കാര്‍ത്തിക: ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുതിയ സുഹൃത്ബന്ധം ഉടലെടുക്കും. നയതന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ലക്ഷ്യപ്രാപ്തിനേടും.

രോഹിണി: ചെയാത്ത കുറ്റത്തിന് അപരാധം കേള്‍ക്കും. സുവ്യക്തമായ നിലപാട് സ്വീകരിക്കാന്‍ സുഹൃത്സഹായം തേടും.

മകയിരം: ആചാര്യമര്യാദകള്‍ പാലിക്കാന്‍ നിര്‍ബന്ധിതനാകും. കൂട്ടുകച്ചവടത്തില്‍ നിന്നും പിന്മാറും. റോഡുവികസനത്തിന് ഭൂമിവിട്ടുകൊടുക്കും.

തിരുവാതിര: മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും. ആസൂത്രിത പദ്ധതികള്‍ വിജയിക്കും. സങ്കല്പങ്ങള്‍ യാഥാര്‍ഥ്യമാകും. സജ്ജനസംസര്‍ഗത്താല്‍ സദ്ചിന്തകള്‍ വര്‍ധിക്കും.

പുണര്‍തം: മാതാപിതാക്കളെ വിദേശത്തേക്ക് കൊണ്ടുപോകുവാന്‍ സാധിക്കും. ധര്‍മപ്രവൃത്തികള്‍ക്കും പുണ്യപ്രവൃത്തികള്‍ക്കും പണം മുടക്കും. ഗുരുസ്ഥാനീയരെ ആദരിക്കും.

പൂയം: പിതൃസ്വത്തില്‍ ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. ആരാധനാലയത്തോടൊപ്പം ബന്ധുഗൃഹത്തിലേക്കും വിരുന്നുപോകും.

ആയില്യം: ശുഭചിന്തകള്‍ വര്‍ധിക്കും. ആത്മവിശ്വാസം വര്‍ധിക്കും. പുതിയപദ്ധതികള്‍ക്കു രൂപരേഖ തയാറാകും. സജ്ജനസംസര്‍ഗത്താല്‍ സദാചാരബോധം ഉണ്ടാകും.

മകം: പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കും. പണച്ചെലവിന് നിയന്ത്രണം ഏര്‍പ്പെടുത്തും. സുഹൃത്സഹായഗുണത്താല്‍ വിദേശയാത്രാനുമതി ലഭിക്കും.

പൂരം: സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യസ്ഥാനം വഹിക്കും. അനാവശ്യ ആധി വര്‍ധിക്കും. പ്രത്യേക ഈശ്വരപ്രാര്‍ഥനകളാല്‍ മനസമാധാനമുണ്ടാകും

ഉത്രം: ആത്മവിശ്വാസം കുറയും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ മാറ്റിവെക്കും. ബന്ധുക്കള്‍ തമിലുള്ള തര്‍ക്കങ്ങളില്‍ നിഷ്പക്ഷ മനോഭാവം സ്വീകരിക്കും. പുതിയ കരാർ ഒപ്പുവെക്കുന്നതിനെപ്പറ്റി പുനരാലോചിക്കും.

അത്തം: ആധി വര്‍ധിക്കും. സാമ്പത്തിക അനുഭവം കുറയും. വ്യവസ്ഥകള്‍ പാലിക്കില്ല. യാത്ര മാറ്റിവെക്കും. അസുഖങ്ങള്‍ വര്‍ധിക്കും.

ചിത്ര: ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കാന്‍ തക്കവണം ഉദ്യോഗമാറ്റമുണ്ടാകും. കാര്യനിര്‍വഹണശക്തി വര്‍ധിക്കും. പുതിയ സംരംഭം തുടങ്ങുന്നതിനെപ്പറ്റി ചര്‍ച്ചചെയും.

ചോതി: ആത്മവിശ്വാസം കുറയും. കൃത്യനിര്‍വഹണത്തില്‍ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. അശുഭചിന്തകള്‍ ഒഴിവാക്കണം.

വിശാഖം: യാത്രകള്‍ മാറ്റിവെക്കും. വ്യവസ്ഥകള്‍ പാലിക്കാന്‍ കഠിനപ്രയത്നം വേണ്ടിവരും. ഇടതുകൈയ്ക്കും ഇടതുകാലിനും അസുഖം വര്‍ധിക്കും.

അനിഴം: ധനവിനിമയങ്ങളില്‍ സൂക്ഷിക്കണം. മറവി വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് ഉത്സാഹം കുറയും.

തൃക്കേട്ട: ചര്‍ച്ചകളില്‍ വിജയിക്കും. സദ്സംഭാഷണശൈലി അവലംബിക്കും.

മൂലം: സര്‍വര്‍ക്കും തൃപ്തിയായ നിലപാട് സ്വീകരിക്കും. പ്രായോഗിക വിജ്ഞാനം പ്രവര്‍ത്തനക്ഷമതക്കു വഴിയൊരുക്കും. തൃപ്തിയുള്ള വിഭാഗം ഏറ്റെടുക്കും.

പൂരാടം: സന്താനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.

ഉത്രാടം: അര്‍ഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയിക്കും. സമന്വയസമീപനം സര്‍വകാര്യ വിജയങ്ങള്‍ക്കും വഴിയൊരുക്കും.

തിരുവോണം: സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ തയാറാകും. സുവ്യക്തമായ നിലപാട് സ്വീകരിക്കും. പ്രവര്‍ത്തനമേഖലകളോട് ബന്ധപ്പെട്ട് യാത്രവേണ്ടിവരും.

അവിട്ടം: വിവേകത്തോടുകൂടിയ സമീപനം വിജയങ്ങള്‍ക്കു വഴിയൊരുക്കും. ഭൂമി വാങ്ങാൻ അന്വേഷണമാരംഭിക്കും. വ്യവസ്ഥകള്‍ പാലിക്കും.

ചതയം: സമാനസംസ്കാരമുള്ളവരുമായി സംസര്‍ഗത്തിലേര്‍പ്പെടും. വ്യവസ്ഥകള്‍ കൃത്യതയോടുകൂടി നിര്‍വഹിക്കാന്‍ സാധിക്കും. സന്ധിസംഭാഷണത്തില്‍ വിജയി ക്കും.

പൂരോരുട്ടാതി: വിവേകത്തോടുകൂടിയ സമീപനം വിജയങ്ങള്‍ക്കു വഴിയൊരുക്കും. ഭൂമി വാങ്ങുവാന്‍ അന്വേഷണമാരംഭിക്കും. വ്യവസ്ഥകള്‍ പാലിക്കും.

ഉത്രട്ടാതി: കലാകായികരംഗങ്ങളില്‍ പരിശീലനത്തിനു പരിസമാപ്തിയുണ്ടാകും. ആരോഗ്യം തൃപ്തികരമാകും. ശുഭചിന്തകള്‍ വര്‍ധിക്കും.

രേവതി: സല്‍കീര്‍ത്തി വര്‍ധിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. പരിശ്രമങ്ങള്‍ക്ക് ഫലമുണ്ടാകും. മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top