Flash News

ശബരിമല മുന്‍ തന്ത്രിയ്ക്കെതിരെ പരാതിയുമായി അമ്മ ഹൈക്കോടതിയില്‍

April 18, 2019

 

downloadകൊച്ചി: ശബരിമല മുഖ്യ തന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരുടെ ഭാര്യയും മുന്‍ തന്ത്രി കണ്ഠരര് മോഹനരരുടെ അമ്മയുമായ ദേവകി അന്തര്‍ജനം മകനെതിരെ പരാതിയുമായി ഹൈക്കോടതിയില്‍. കണ്ഠരര് മോഹനരരും ഭാര്യയും തന്‍റെ പണവും കാറും തട്ടിയെടുത്തെന്ന് ആരോപിച്ച് ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഈ മാസം 26ന് മധ്യസ്ഥ ചര്‍ച്ചക്ക് ഹൈക്കോടതി മാറ്റി.

1998 ജൂലൈ 25 മുതല്‍ ഫെഡറല്‍ ബാങ്ക് ചെങ്ങൂര്‍ ബ്രാഞ്ചില്‍ താനും ഭര്‍ത്താവും ചേര്‍ന്ന് കൈകാര്യം ചെയ്തിരുന്ന സംയുക്ത അക്കൗണ്ട് ധനലക്ഷ്മി ബാങ്കിലേക്ക് താനറിയാതെ മാറ്റിയതുള്‍പ്പടെ ആരോപണങ്ങളുന്നയിച്ചാണ് ഹര്‍ജി. തന്‍റെ പേരിലുണ്ടായിരുന്ന ഇന്നോവ കാര്‍ മറ്റൊരാള്‍ക്ക് വിറ്റുവെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. തന്‍റെ മൊബൈല്‍ ഫോണുകള്‍ പിടിച്ചു വാങ്ങുകയും മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തടയുകയും ചെയ്തു. ഇപ്പോള്‍ തിരുവനന്തപുരത്ത് മകള്‍ക്കൊപ്പമാണ് താമസം.

83 വയസ്സുള്ള രോഗിയായ തനിക്ക് ബാങ്കില്‍ കയറിയിറങ്ങാന്‍ കഴിയാത്തതിനാല്‍ ഇടപാടുകള്‍ നടത്താന്‍ മൂത്ത മകനായ മോഹനരരെ ചുമതലപ്പെടുത്തിയിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തത്. തന്‍റെ ഉടമസ്ഥതയിലെ സ്ഥലത്ത് കണ്ഠരര് മഹേശ്വരരുടെ സംസ്കാരച്ചടങ്ങുകള്‍ നടത്താന്‍ മോഹനരരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയിന്‍റനന്‍സ് ട്രെെബ്യൂണലില്‍ പരാതി നല്‍കി. മാര്‍ച്ച് 15നകം പ്രതിവിധിയുണ്ടാകുമെന്ന് പറഞ്ഞിരുങ്കെിലും കേസ് മാര്‍ച്ച് 26ലേക്ക് മാറ്റി. ഇപ്പോള്‍ തെരഞ്ഞെടുപ്പിനുശേഷം പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top