Flash News

പതിനൊന്ന് സംസ്ഥാനങ്ങളും പുതുച്ചേരിയും ഉള്‍പ്പടെ 95 മണ്ഡലങ്ങളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

April 18, 2019

image (1)ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടമായ ഇന്ന് 95 മണ്ഡലങ്ങളില്‍ വിധിയെഴുതും. 11 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമാണ് ഈ മണ്ഡലങ്ങള്‍. രാവിലെ ഏഴുമണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു.

തെക്കന്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും ഇന്ന് വോട്ടെടുപ്പ് നടക്കും. വെല്ലൂരില്‍ തിരഞ്ഞെടുപ്പ് റദ്ദാക്കിയതിനെ തുടര്‍ന്ന് പുതുച്ചേരിയിലും മറ്റ് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. ത്രിപുര ഈസ്റ്റിലെ വോട്ടെടുപ്പ് 23 ലേക്ക് മാറ്റിയിട്ടുണ്ട്.

പ്രശ്നബാധിത പ്രദേശങ്ങളിലെ പോളിംങ് ബൂത്തുകളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ഒഡീഷ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.

കർണാടകയിലെ പതിനാലും മഹാരാഷ്‌ട്രയിലെ പത്തും യുപിയിലെ എട്ടും അസം, ബീഹാർ, ഒഡിഷ എന്നിവിടങ്ങളിലെ അഞ്ചും ഛത്തീസ്ഗഡ്, ബംഗാൾ സംസ്ഥാനങ്ങളിലെ മൂന്ന് വീതവും ജമ്മു കശ്മീരിലെ രണ്ടും മണിപ്പൂരിലെയും ത്രിപുരയിലെയും ഓരോ സീറ്റിലും ഉൾപ്പെടെ 95 മണ്ഡലങ്ങളാണ് ബൂത്തിലേക്ക്. 1625 സ്ഥാനാർഥികളിൽ 44 പേർ സിറ്റിങ് എംപിമാരാണ്.

D4aMSnkUcAApcPTമുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, നിഖില്‍ കുമാരസ്വാമി, സുമലത, സദാനന്ദ ഗൗഡ, വീരപ്പമൊയ്ലി, ഹേമമാലിനി, അന്‍പുമണി രാംദാസ്, ഡാനിഷ് അലി, ഫാറൂഖ് അബ്ദുള്ള, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍, പൊന്‍ രാധാകൃഷ്ണന്‍, കനിമൊഴി തുടങ്ങിയ നേതാക്കള്‍ ഇന്ന് ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടുന്നു.

തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ബീഹാര്‍, ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍, കശ്മീര്‍, മണിപ്പൂര്‍, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇന്ന് ജനവിധിയെഴുതുത്.

പ്രശ്നബാധിത പ്രദേശങ്ങളിലെ പോളിംഗ് ബൂത്തുകളിലെല്ലാം കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുകൂടാതെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ഒഡീഷ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും.

കര്‍ണാടകയിലെ പതിനാലും മഹാരാഷ്ട്രയിലെ പത്തും യുപിയിലെ എട്ടും അസം, ബീഹാര്‍, ഒഡിഷ എിവിടങ്ങളിലെ അഞ്ചും, ഛത്തീസ്ഗഡ്, ബംഗാള്‍ സംസ്ഥാനങ്ങളിലെ മൂന്നു വീതവും ജമ്മു കശ്മീരിലെ രണ്ടും മണിപ്പൂരിലെയും ത്രിപുരയിലെയും ഓരോ സീറ്റിലും ഉള്‍പ്പെടെ 95 മണ്ഡലങ്ങളാണ് ബൂത്തിലേക്ക്. 1625 സ്ഥാനാര്‍ഥികളില്‍ 44 പേര്‍ സിറ്റിംഗ് എംപിമാരാണ്.

സ്ഥാനാര്‍ഥികളില്‍ 427 പേര്‍ കോടീശ്വരന്‍മാരാണ്. കനിമൊഴി, കാര്‍ത്തി ചിദംബരം, പൊന്‍രാധാകൃഷ്ണന്‍, ദയാനിധി മാരന്‍ തുടങ്ങിയ പ്രമുഖര്‍ തമിഴ്നാട്ടില്‍ ജനവിധി തേടും.

 

 

 

 

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top