Flash News
തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****    ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്‌; പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്   ****    മോദിയുടെ ‘തീര്‍ത്ഥയാത്രകള്‍’ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആരോപണം   ****   

കാര്‍ തട്ടിയെടുക്കാന്‍ ശ്രമം; അക്രമിയെ ബേസ്‌ബോള്‍ ബാറ്റുകൊണ്ട് നേരിട്ട് 65 വയസ്സുകാരി

April 18, 2019 , പി.പി. ചെറിയാന്‍

gaineyഫ്ലോറിഡ: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച അക്രമിയെ 65 കാരി ബേസ് ബോള്‍ ബാറ്റുകൊണ്ട് നേരിട്ടു. 37 വയസ്സും 300 പൗണ്ട് തൂക്കവുമുള്ള അന്റോണിയൊ എന്ന അക്രമിയെയാണ് ക്ലാരസ് (65 ) ബേസ് ബോള്‍ ബാറ്റു കൊണ്ട് അടിച്ചോടിച്ചത്.

അപ്പാര്‍ട്ട്‌മെന്റിന്റെ മുകളിലെ മുറിയില്‍ നിന്ന് കാറ് തകര്‍ക്കുന്നതിനുള്ള ശ്രമം കണ്ട ക്ലാരസ് പൊലിസിനെ വിവരം അറിയിക്കാതെ സ്വയം നേരിടാനാണ് തീരുമാനിച്ചത്. വീടിനകത്തു സൂക്ഷിച്ചിരുന്ന ബാറ്റ് എടുത്തു വാതില്‍ തുറന്ന് ധൈര്യത്തോടെ പുറത്തിറങ്ങിയ ഇവര്‍ അക്രമിയെ സമീപിച്ചു കയ്യില്‍ കരുതിയിരുന്ന ബാറ്റു കൊണ്ട് തല ലക്ഷ്യമാക്കി ആഞ്ഞു വീശി. തലക്ക് അടിയേറ്റ അക്രമി നിലവിളിച്ചു അവിടെ നിന്നും രക്ഷപ്പെട്ടു.

ഏപ്രില്‍ 14 ഞായറാഴ്ചയായിരുന്നു സംഭവം. അക്രമി ഓടി രക്ഷപ്പെട്ടതോടെ ഇവര്‍ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിനൊടുവില്‍ അന്റോണിയൊ പൊലീസ് പിടിയിലായി. കവര്‍ച്ചയ്ക്കും മയക്കു മരുന്നു കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ കേസ്സെടുത്ത് ജയിലില്‍ അടച്ചു. അക്രമിയെ നേരിട്ട ക്ലാരസിനെ പൊലീസും, സംഭവ സ്ഥലത്തു എത്തി ചേര്‍ന്നവരും അഭിനന്ദിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top