Flash News
തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****    ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്‌; പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്   ****    മോദിയുടെ ‘തീര്‍ത്ഥയാത്രകള്‍’ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആരോപണം   ****   

മൂന്നു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം: അമ്മ അറസ്റ്റില്‍

April 18, 2019 , .

dc-Cover-p9fbkcs8ccuhvnnnubuhqc2fn7-20161201194242.Mediആലുവ: മൂന്നു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചവശനാക്കിയ സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അനുസരണക്കേട് കാണിച്ചപ്പോള്‍ കുട്ടിയെ മര്‍ദ്ദിച്ചതായി അമ്മ പോലീസിനോട് മൊഴി നല്‍കിയിരുന്നു.

അതേസമയം മര്‍ദ്ദനത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ഫോറന്‍സിക് മെഡിസിന്‍ മേധാവി ഡോ.എന്‍. ജയദേവ് അറിയിച്ചു. തലച്ചോറിന്റെ വലതുഭാഗത്തെ പരിക്ക് ഗുരുതരമാണെന്നും വരുന്ന 48 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ അറിയിച്ചിട്ടുണ്ട്.

കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് നേരത്തെ വധശ്രമത്തിന് കേസെടുത്തിരുന്നു.

തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെ വൈകിട്ടോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി ഡോക്ടര്‍മാര്‍ കണ്ടെത്തുകയായിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top