Flash News

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദേശം

April 18, 2019

rrr_5തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത അഞ്ചുദിവസം ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് എട്ടു വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന് സാധ്യതയെന്നാണ് മുന്നറിയിപ്പുള്ളത്.

ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. തുറസായ സ്ഥലത്തു നിന്ന് കളിക്കുന്നതില്‍ നിന്നും കുട്ടികളെ തടയണം, ഇടിമിന്നല്‍ ഉള്ള സമയം തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വേദികളില്‍ നിന്നുള്ള പ്രസംഗം ഒഴിവാക്കണം, മൈക്ക് ഉപയോഗിക്കാതിരിക്കണം, തുടങ്ങിയ മുന്നറിയിപ്പുകളാണ് ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top