Flash News

കേന്ദ്രമന്ത്രിയുടെ ഹെലികോപ്റ്ററിലും അജ്ഞാത പെട്ടി! നടപടി വേണമെന്ന് ബി.ജെ.ഡി

April 18, 2019

darmendra-pradhanന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിന്നാലെ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്ററില്‍ നിന്നും അജ്ഞാത പെട്ടി കണ്ടെത്തി. സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി തടഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബി.ജെ.ഡി രംഗത്തെത്തി.

മന്ത്രിയുടെ ഹെലികോപ്റ്ററും സീല്‍ ചെയ്ത നിലയിലുണ്ടായിരുന്ന പെട്ടിയും പരിശോധിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടുകയായിരുന്നു. എന്നാല്‍ അദ്ദേഹം ഇതിനെ എതിര്‍ത്തു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് മന്ത്രി തട്ടിക്കയറുകയും ചെയ്തു. പെട്ടിയില്‍ പണമാണെന്ന് സംശയമുണ്ടെന്നും ഉദ്യോഗസ്ഥരുടെ പരിശോധന തടസപ്പെടുത്തിയ മന്ത്രിക്കെതിരെ നടപടി വേണമെന്നും ബിജെഡി ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍നിന്ന് ഒരു പെട്ടി അദ്ദേഹത്തിന്റെ എസ്‌കോര്‍ട്ട് വാഹനത്തിലേക്ക് കൊണ്ടുപോയത് വലിയ വിവാദമായിരുന്നു. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ സംശയിക്കപ്പെടുന്ന ഒരു പെട്ടിയും ഇറക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം വിവാദമായതോടെ മന്ത്രിക്കെതിരേ നടപടി ആവശ്യപ്പെട്ട് ബി.ജെ.ഡി. രംഗത്തെത്തി.

അതേസമയം പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ശരിയല്ലെന്നും ഇന്ത്യ കാണാന്‍ പാടില്ലാത്ത എന്താണ് മോദി ഹെലികോപ്റ്ററില്‍ കൊണ്ടുപോയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ട്വീറ്റ് ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top