Flash News
“വിദേശ സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യും; പ്രളയ പുനരധിവാസത്തിന് നെതര്‍ലാന്റ് മാതൃക”- മുഖ്യമന്ത്രി   ****    റവ. ബൈജു മാര്‍ക്കോസിന് ഡോക്ടറേറ്റ്   ****    തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****   

യുപി‌എ സഖ്യകക്ഷികളുമായി ചേര്‍ന്ന് 272 സീറ്റുകള്‍ നേടുമെന്ന് ആഭ്യന്തര സര്‍‌വേ

April 18, 2019

congress-1-1ന്യൂഡല്‍ഹി: 2014ലെ തെരഞ്ഞെടുപ്പില്‍ 336 സീറ്റുകള്‍ നേടിയ എന്‍ഡിഎയ്ക്ക് ഇത്തവണ ഭൂരിപക്ഷത്തിനുളള മാന്ത്രിക സംഖ്യ തൊടാനാവില്ലെന്ന് സര്‍‌വേ. 543 അംഗ ലോക്‌സഭയില്‍ ഭൂരിപക്ഷത്തിന് വേണ്ടത് 272 സീറ്റുകളാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ കടന്നിരിക്കെ വിവിധ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും വോട്ടിംഗ് പാറ്റേണും കണക്കിലെടുത്ത് കോണ്‍ഗ്രസ് നടത്തിയ ആഭ്യന്തര സര്‍വ്വേ പ്രകാരം പാര്‍ട്ടിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. പ്രതിപക്ഷ വിശാല സഖ്യം രൂപീകരിക്കുന്നതില്‍ ചില സംസ്ഥാനങ്ങളിലെങ്കിലും തിരിച്ചടി നേരിട്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേന്ദ്രത്തില്‍ നിന്ന് ബി.ജെ.പിയെ താഴെയിറക്കാന്‍ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

ഇപ്പോള്‍ കോണ്‍ഗ്രസുമായി അകലം പാലിക്കുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തൃണമൂല്‍, എസ്.പി, ബി.എസ്.പി കക്ഷികള്‍ സഖ്യത്തിന്റെ ഭാഗമാവുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഏറ്റവും കുറഞ്ഞത് 135-145 സീറ്റുകള്‍ പാര്‍ട്ടിക്ക് മാത്രം ലഭിക്കുമെന്നാണ് ആഭ്യന്തര കണക്കെടുപ്പിലെ സൂചകങ്ങള്‍ വിലയിരുത്തി കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്.

ഘടകക്ഷികളുടെ സീറ്റുകള്‍ കൂടി ചേരുന്നതോടെ യു.പി.എയുടെ അംഗസംഖ്യ 200-220 വരെയായിരിക്കാം. യു.പി.എ മാത്രം ഇത്രയും സീറ്റുകള്‍ നേടുമ്പോള്‍ എന്‍.ഡി.എയുടെ പ്രകടനം ഇരുന്നൂറിലും താഴെ പോയേക്കും. പ്രാദേശിക കക്ഷികള്‍ ശക്തമല്ലാത്ത ബി.ജെ.പിയുമായി നേരിട്ട് പോരാട്ടം നടക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരഖണ്ഡ്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടം നടത്താനായാല്‍ സീറ്റുകള്‍ 160 വരെ എത്തുമെന്നും കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു.

അതേസമയം കോണ്‍ഗ്രസിന്റെ ഭാഗമായില്ലെങ്കിലും തൃണമൂലും എസ്.പിയും ബി.എസ്.പിയും ബി.ജെ.പിയുമായി സഹകരിക്കാനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. ശക്തമായ വിലപേശല്‍ നടത്തുമെങ്കിലും ഈ പാര്‍ട്ടികള്‍ തങ്ങളുമായി സഹകരിക്കാന്‍ തയ്യാറാവുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് ഉറച്ച് വിശ്വസിക്കുന്നത്. ഈ കക്ഷികള്‍ കൂടി യു.പി.എകൊപ്പം ചേരുന്നതോടെ കേവല ഭൂരിപക്ഷമായ 272 തികയ്ക്കാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. സ്വകാര്യ ഏജന്‍സികള്‍ വഴി രാഹുല്‍ ഗാന്ധി നടത്തിയ സര്‍വ്വേയുടെയും പാര്‍ട്ടി ദേശീയ നേതൃത്വം നടത്തിയ അവലോകനത്തിന്റെയും അടിസ്ഥാനത്തിലാണ് യു.പി.എയുടെ കണക്കുകൂട്ടലുകള്‍.

അതേസമയം ഇത് ബി.ജെ.പിയുടെ പ്രകടനത്തെ ബാധിക്കും. കഴിഞ്ഞ തവണത്തെ മോദി തരംഗമെന്നും ഇക്കുറിയുണ്ടാകില്ല. എന്‍.ഡി.എയിലെ ഘടകക്ഷികള്‍ ദുര്‍ബലമായതിനാല്‍ ബി.ജെ.പി എത്ര സീറ്റുകള്‍ നേടും എന്നതിനെ ആശ്രയിച്ചിരിക്കും മുന്നണിയുടെ മൊത്തം പ്രകടനം. എന്നാല്‍ ആന്ധ്രയില്‍ വലി മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പിന് ശേഷം സഖ്യം രൂപീകരിക്കാനുള്ള നീക്കവും കോണ്‍ഗ്രസ് സജീവമായി നടത്തുന്നുണ്ട്.

എന്നാല്‍ ജെ.ഡി.എസുമായി സഖ്യമുള്ള കര്‍ണാടകയിലും ആര്‍.ജെ.ഡിയുമായി സഖ്യമുള്ള ബീഹാറിലും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിശ്വാസം. ബീഹാറില്‍ 48 ല്‍ 30ന് അടുത്താണ് സഖ്യം പ്രതീക്ഷിക്കുന്നത്. കര്‍ണ്ണാടകയില്‍ 28 സീറ്റുകളില്‍ 20 അടുത്താണ് ലക്ഷ്യം വെക്കുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ ഡി.എം.കെ പിന്തുണയോടെ 35 സീറ്റുവരെ ലഭിക്കുമെന്ന് കോണ്‍ഗ്രസ് കണക്കൂകൂട്ടുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top