Flash News

പെരിയയില്‍ കൊല ചെയ്യപ്പെട്ട കൃപേഷിന്റെ ആഗ്രഹം പൂര്‍ത്തീകരിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ; 44 ദിവസം കൊണ്ട് പുതിയ വീട് പൂര്‍ത്തിയാക്കി; നാളെ ഗൃഹപ്രവേശനം

April 18, 2019

kripeshകാസര്‍കോട്: പെരിയയില്‍ സിപി‌എം പ്രവര്‍ത്തകരാല്‍ കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃഷേഷിന്റെ ആഗ്രഹം സഫലീകരിച്ച് ഹൈബി ഈഡന്‍ എം.എല്‍.എ. തണല്‍ ഭവന പദ്ധതിയിലുള്‍പ്പെടുത്തി 44 ദിവസം കൊണ്ടാണ് പുതിയ വീട് യാഥാര്‍ഥ്യമാക്കിയത്. കൃപേഷിന്റെ മാതാപിതാക്കളും സഹോദരിയും നാളെ ഗൃഹപ്രവേശനം നടത്തും.

തന്റെ മകന്റെ ഏറ്റവും വലിയ സ്വപ്‌നം യാഥാര്‍ഥ്യമാകുമ്പോള്‍ ഇതൊന്നും കാണാന്‍ മകനില്ലെന്ന ദുഖം മാത്രമേ കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന് പറയുവാനുണ്ടായിരുന്നുള്ളു. സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു.

ആ സ്വപ്‌നമാണ് നാളെ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. അടച്ചുറപ്പില്ലാത്ത പഴയ വീട്ടില്‍ നിന്നും കൃപേഷിന്റെ കുടുംബം പുതിയ വീട്ടിലേക്ക് ഗൃഹപ്രവേശനം നടത്തും. തണല്‍ ഭവന പദ്ധതിയില്‍ ഹൈബി നിര്‍മ്മിക്കുന്ന 30 മത്തെ വീടാണ് കൃപേഷിന്റേത്. ഏകദേശം 1100 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മൂന്ന് ശുചിമുറികളോട് കൂടിയ കിടപ്പ് മുറികളും സ്വീകരണമുറിയും അടുക്കളും എല്ലാം അടങ്ങുന്ന കൃപേഷിന്റെ ഈ സ്വപ്‌നഭവനം യാഥാര്‍ത്ഥ്യമായത് 44 ദിവസം കൊണ്ടാണ്.

kripesh-home


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top