Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****    കൊവിഡ്-19 വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല ഒരുങ്ങുന്നു, അസ്വസ്ഥരായി മാതാപിതാക്കള്‍   ****    കേരളത്തെ തണുപ്പിക്കാന്‍ കാലവര്‍ഷമെത്തി, ഇനി നാലു മാസക്കാലം മഴക്കാലം   ****   

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ ആരംഭിക്കുന്നു): അബൂതി

April 19, 2019

gramathile penkutty-1നാണത്തിന്‍റെ രക്തച്ഛവി വറ്റിവരണ്ട കണ്ണുകളില്‍ അഞ്ജനമെഴുതുകയായിരുന്നു അവള്‍. വരച്ചു വച്ചതു പോലുള്ള അവളുടെ പിരികങ്ങള്‍ക്കിടയിലൊരു കറുത്ത നാഗം ഫണം വിടര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. ചായം തേച്ച തടിച്ച ചുണ്ടിലൊരു മൂളിപ്പാട്ടും. അണിഞ്ഞൊരുങ്ങി, സാരിയുടെ ഞൊറി ഒന്നുകൂടി ശരിയാക്കിയിട്ടു. മുന്നിലെ കണ്ണാടിയിലൂടെ സ്വന്തം ശരീര വടിവിലേക്ക് ഒന്നു കൂടി നോക്കി. എന്തോ, ഒരാത്മസംതൃപ്തിക്കുറവ് ആ കണ്ണുകളില്‍ നിഴലടിയോ? രണ്ടു കൈകള്‍ കൊണ്ടും തന്‍റെ താരുണ്യത്തിന്‍റെ ഉയര്‍ അടയാളങ്ങള്‍ അളവെടുക്കാനെ പോലെ ഒന്നു പിടിച്ചു നോക്കി. ഗാഢമായ എന്തോ ഒരാലോചന ആ മുഖത്ത് കാണാം. പുറത്ത് നിന്നും മുഴങ്ങിക്കേട്ട വാഹനത്തിന്‍റെ ഹോണിന്‍റെ ശബ്ദത്തില്‍, അവള്‍ക്ക് ധൃതി കൂടി. വാനിറ്റി ബാഗെടുത്ത് വീടിന്‍റെ പുറത്തിറങ്ങി, വാതില്‍ പൂട്ടി വേഗം നടന്നു ചെന്ന് റോഡില്‍ തന്നെയും കാത്തിരുന്ന ഓമ്നിയില്‍ കയറിയിരുന്നു. അതില്‍ ഒരു ഡ്രെെവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വണ്ടി മുന്നോട്ടെടുക്കുതിനിടയില്‍ ഡ്രെെവര്‍ പറഞ്ഞു..

“ചേച്ചീ, താമസിക്കാന്‍ പുതിയ വീട് നോക്കേണ്ടി വരുമെന്നാ തോന്നുന്നത്? ഇവിടെ കോളനിയിലൊക്കെ ചില ശനികള്‍ ഓരോന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഞാനേതായാലും വേറെ വീട് നോക്കാം. അതാ നല്ലത്.”

അവളുടെ ചുണ്ടുകള്‍ പുച്ഛരസം കാരണം കോടിപ്പോയി. രാത്രിയില്‍ വിശുദ്ധരില്ലാത്ത മഹാനഗരത്തിലെ കപട സദാചാരത്തിന്‍റെ കാവല്‍ നായ്ക്കള്‍ നാക്കണച്ച്, പല്ലിളിച്ച് സദാ ജാഗരൂകരാണ്. രാവിരുളിന്‍റെ അകത്തളങ്ങളിലേക്ക് പെണ്ണുടല്‍ തേടി നാഗങ്ങളെ പോലെ ഇഴഞ്ഞെത്തിയ സമൂഹ ദൃഷ്ടിക്ക്, പ്രഭാതസ്നാനം കഴിഞ്ഞാല്‍ പിന്നെ ആ പെണ്ണുടലുകള്‍ ഭ്രഷ്ടാണ്. ഹും. കൊതിക്കുറവിന്‍റെ, മനസ്സിന്‍റെ ദൗര്‍ബല്യത്തിന്‍റെ അമര്‍ത്തിയ മോങ്ങല്‍.. അല്ലാതെ ഇത് വേറൊന്നുമല്ല. സദാചാരമെന്ന പദം തന്നെ അശ്ലീലമാക്കിക്കളഞ്ഞവരത്രെ അവര്‍.

ഡ്രെെവറുടെ വാക്കുകളാണ് അവളെ ചിന്തകളില്‍ നിുണര്‍ത്തിയായത്…

“നാളെ സിദ്ധുവിന്‍റെ ഫീസ് കൊടുക്കേണ്ട ദിവസമാണ് ചേച്ചീ..”

അവളൊന്നു മൂളുക മാത്രം ചെയ്തു. നക്ഷത്ര ഹോട്ടലിന്‍റെ മുന്നില്‍ നി വാനില്‍ നിന്നും അവള്‍ ഒുന്നും പറയാതെ ഇറങ്ങി നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഡ്രെെവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു

ചേച്ചീ.. 168 ആണെ.

അവളുടെ പ്രാര്‍ത്ഥന അപ്പോള്‍ ആ റൂമില്‍ തയെും കാത്ത് ഒരേ ഒരാള്‍ മാത്രമേ ഉണ്ടാവൂ എായിരുന്നു. ചിലപ്പോള്‍ ചിലര്‍ കൂട്ടമായി വരും. മൂന്നോ നാലോ പേര്. പിെ അവിടെ ഒരു കൂട്ടക്കല്ല്യാണമാണ് നടക്കുക. സഹിക്കാന്‍ കഴിയില്ല അത്. ചവച്ചു ചവച്ചു ചണ്ടിയായാലും പിന്നെയും ചവക്കു ചിലരുണ്ട്.

റിസപ്ഷനിസ്റ്റ് ഒരു യുവാവാണ്. കോട്ടും ടൈയ്യും ഒക്കെ ധരിച്ച സുദനരനായ ഒരുത്തന്‍. അവന്‍ അവളെ നോക്കി വെളുക്കനെ ഒന്ന് ചിരിച്ചു കാണിച്ചു. ആ ചിരി പോലും അശ്ലീലമാണെന്ന് എവള്‍ക്ക് തോന്നി. സ്ത്രീകളോട്, അതാരോടാവട്ടെ, മാന്യമായി ഒന്നു പുഞ്ചിരിക്കാന്‍ പോലും കഴിയാത്ത പുരുഷന്മാര്‍ ഈ സമൂഹത്തില്‍ എത്രയോ ഉണ്ടെന്ന് അവള്‍ക്ക് തോന്നറുണ്ട്. ഒരു പെണ്ണുടലിനേയും ഭോഗേച്ഛയോടെയല്ലാതെ അക്കൂട്ടര്‍ക്ക് നോക്കുവാനാവില്ല. അവര്‍ക്കു പിന്നെ വില്പനയ്ക്ക് വച്ച പെണ്ണുടലിന്‍റെ ഉടമസ്ഥയോട് എന്ത് മാനം, എന്ത് മര്യാദ? കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ച് മുന്നോട്ടു പോവുക തന്നെ.

കതകില്‍ മൃദുവായി തട്ടിയപ്പോള്‍ അകത്തു നിന്നും അനുവാദം കിട്ടി. വാതില്‍ മെല്ലെ തുറന്നവള്‍ അകത്തു കയറിയപ്പോള്‍ കണ്ടത് പുറം തിരിഞ്ഞിരിക്കുന്ന ഒരാള്‍ തന്‍റെ മുമ്പിലെ ലാപ്ടോപ്പില്‍ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുകയാണ്. മൊബൈലില്‍ നിന്നാണെന്നു തോന്നുന്നു ഒരു ഹിന്ദി ഗസല്‍ ഒഴുകി വരുന്നുണ്ട്. തിരിഞ്ഞു നോക്കാതെ തന്നെ അയാള്‍ പറഞ്ഞു.

“ഒന്ന് വെയിറ്റ് ചെയ്യണേ. ഒരല്‍പം പണിയുണ്ട്. ഒരു പതിനഞ്ചു മിനിറ്റ്. അവിടെ ഇരുന്നോളൂ. വേണമെങ്കില്‍ ടിവി കാണാം. അല്ലെങ്കില്‍ ഒന്ന് കുളിച്ചു ഫ്രഷാവാം. വിശക്കുന്നുണ്ടെങ്കില്‍ ഫുഡ് പറഞ്ഞോളൂ.. പറയുമ്പോള്‍ എനിക്കും വേണം.”

ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അയാള്‍ അത് പറഞ്ഞപ്പോള്‍ അവള്‍ക്ക് എന്തോ ഒരു നീരസമുണ്ടായി. വന്നത് അരാണെങ്കിലും ഒന്ന് നോക്കിക്കൂടെ. വലിയ ജാഡയാണെന്നു തോന്നുന്നു. ഉം. എന്തായാലെന്താ. ഒരു നേരത്തെ കാര്യം സാധിക്കാന്‍ വരുന്നവര്‍ക്ക് ഞാന്‍ അതിനുള്ള ഒരു ഉപകരണം മാത്രമല്ലെ. എന്നെ സന്തോഷിപ്പിക്കണമെന്നോ പരിഗണിക്കണമെന്നോ ആര്‍ക്കെങ്കിലും തോന്നുമോ? അവള്‍ സോഫയിലിരുന്നു. അതൊരു സ്യൂട്ട് റൂമായിരുന്നു. ആ റൂമിന്‍റെ പളപളപ്പില്‍ തന്നെ ആ ഇരിക്കുന്ന ആള്‍ സാമാന്യം സാമ്പത്തിക ഭദ്രത ഉള്ള ആളായിരിക്കും എന്ന് അവള്‍ക്ക് മനസ്സിലായി. കാര്യം അയാള്‍ക്കിഷ്ടപെട്ടാല്‍ സാമാന്യം നല്ല പണം കിട്ടും. ചിലപ്പോള്‍ പിന്നെയും തന്നെ തേടി വരാനും മതി. ആള്‍ വാനിറ്റി ബാഗില്‍ നിന്നും ഒരു കൊച്ചു കണ്ണാടിയെടുത്ത് മുഖമൊന്ന് നോക്കി.

പിന്നെ അവള്‍ അയാളെ നോക്കി. അയാള്‍ എന്തൊക്കെയോ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇടതടവില്ലാതെ കീബോര്‍ഡിലെ അക്ഷരക്കട്ടകള്‍ അമരുന്ന ശബ്ദം മാത്രമെ ഉള്ളൂ. ആ മുഖം ഒന്ന് കണ്ടെങ്കില്‍ എവള്‍ ശരിക്കും കൊതിച്ചു. അത്രയ്ക്കുണ്ടായിരുന്നു അവളിലെ കൗതുകം. ഇങ്ങിനെ ഒരു അനുഭവം അവള്‍ക്കാദ്യത്തേതായിരുന്നു. കാണുന്ന മാത്രയില്‍ ചാടി വീഴുന്ന വെറിയന്മാരായിരുന്നു ഇന്നോളം അവള്‍ കണ്ട പുരുഷന്മാരില്‍ മിക്കതും. ചിലര്‍ മാത്രം ഒരല്പ നേരം ഫോര്‍മാലിറ്റിക്ക് വേണ്ടി എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കും. പക്ഷെ അപ്പോഴും അവര്‍ കാര്യത്തിലേക്ക് അതിവേഗം പ്രവേശിക്കും. തനിക്കും അതാണ് സൗകര്യം. ഇതിപ്പോള്‍ തന്നെ ഒന്ന് മൈന്റു പോലും ചെയ്യാതെ ഇങ്ങിനെ ഒരാള്‍, ആദ്യമായാണ്.

അസ്വസ്ഥതയുടെ ഉറുമ്പുകള്‍ അരിക്കുന്ന മനസ്സുമായി അവള്‍ കാത്തിരുന്നു. പതിനഞ്ചു മിനിറ്റില്‍ അധികം കഴിഞ്ഞാണ് അയാള്‍ ലാപ്ടോപ്പ് മടക്കിയത്. എഴുനേറ്റ് മൊബൈല്‍ എടുത്തു. പാട്ട് ഓഫ് ചെയ്തു. ആരെയോ വിളിക്കുകയാണ്. ശബ്ദം താഴ്ത്തി ആരോടോ എന്തോ സംസാരിക്കുന്നു. ഏതാനും വാചകങ്ങളില്‍ മാത്രം ഒതുങ്ങുന്ന ആ സംഭാഷണം കഴിഞ്ഞാണ്. അയാള്‍ അവള്‍ക്കു നേരെ തിരിഞ്ഞത്. ഒരു നാല്പത് വയസ്സ് മതിക്കു സുന്ദരനായ ഒരാള്‍. പ്രകാശം നിറഞ്ഞ കണ്ണുകള്‍ കൊണ്ട് അയാള്‍ അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

“ഭാര്യയായിരുന്നു. ഇന്ന് രാത്രി വീട്ടില്‍ വരാന്‍ കഴിയില്ലെന്നു പറയാന്‍. ഒരു കൊച്ചു കള്ളം കാരണം പറഞ്ഞു. ഭര്‍ത്താക്കന്മാരെ കണ്ണടച്ച് വിശ്വസിക്കുന്നത് കുലമഹിമയുള്ള ഭാര്യമാരുടെ ദൗര്‍ബല്യമാണ്. അവരെ കണ്ണില്‍ ചോരയില്ലാതെ വഞ്ചിക്കുന്നത് ചില ഭര്‍ത്താന്മാരുടെ മൃഗീയ വിനോദവും. ജീവശാസ്ത്രപരമായി മനുഷ്യനും ഒരു മൃഗമാണല്ലോ അല്ലെ? വൈവിധ്യങ്ങളെ അതിരറ്റു സ്നേഹിക്കുന്ന ഒരു കേവല മൃഗം!”

അവള്‍ തരിച്ചിരിക്കുകയായിരുന്നു. അങ്കലാപ്പ് കൊണ്ട് അവളുടെ കണ്ണുകള്‍ കുറുകിപ്പോയി. ആദ്യമായിട്ടായിരുന്നു ഒരു മനുഷ്യന്‍ അവളുടെ മുന്‍പില്‍ സ്വന്തം ഭാര്യയെ പറ്റി ഇങ്ങിനെ പരാമര്‍ശിക്കുത്. ആ ഷോക്കില്‍ അവള്‍ എന്ത് പറയണം എന്നറിയാതെ, അയാളെ നോക്കി ഒന്നു പുഞ്ചിരിക്കാന്‍ പോലും മറന്നിരിക്കെ അവളെ നോക്കി അയാള്‍ തുടര്‍ന്നു.

“ഉം.. സുന്ദരിയാണല്ലോ? ഞാന്‍ പ്രതീക്ഷിച്ചത് മുല്ലപ്പൂ ചൂടിയ, നെറ്റിയിലൊരു വലിയ പൊട്ടു തൊട്ട, മുക്കുപണ്ടങ്ങളണിഞ്ഞ, താമ്പൂലം കൊണ്ട് ചുവ ചുണ്ടുകളുള്ള ഒരാളെയായിരുന്നു. മുഗ്ദ്ധയെങ്കിലും കുറച്ചു കൂടി പ്രായമുള്ള ഒരാളെ. പക്ഷെ, താനാകെ തെറ്റിച്ചു കളഞ്ഞല്ലോ. La Belle Dame Sans Merci യിലെ വശ്യവനദേവതയെ പോലെ ഒരാള്‍. കൊള്ളാം.”

അയാള്‍ മുന്നില്‍ വന്നു നിന്നപ്പോള്‍ അവള്‍ എഴുനേറ്റു. പറഞ്ഞറിയിക്കാനാവാത്ത ഒരു ഭയം, എന്തുകൊണ്ടെറിയില്ലെങ്കിലും, അവളുട നെഞ്ചില്‍ ഇഴഞ്ഞു നടക്കുന്നുണ്ടായിരുന്നു അപ്പോള്‍. ഇയാള്‍, ഇയാള്‍ ഒരു ഭ്രാന്തനാണോ? ഒരു കുടം ഉമിനീര്‍ അവളുടെ തൊണ്ടയില്‍ കൂടി ഇറങ്ങിപ്പോകുന്ന ശബ്ദം ഇടിവെട്ട് പോലെ അവളുടെ ഉള്ളില്‍ ഉയര്‍ന്നു. അപ്പോഴും പുഞ്ചിരി തത്തിക്കളിക്കുന്ന മുഖവുമായി, തന്‍റെ തിളങ്ങുന്ന കണ്ണുകള്‍ അവളുടെ മിഴികളില്‍ തറച്ചു വച്ചിരിക്കുകയായിരുന്നു അയാള്‍. പതുക്കെ ഒരു മന്ത്രണം പോലെ അയാള്‍ അവളോട് ചോദിച്ചു.

“പേടി തോന്നുന്നുണ്ടോ നിനക്ക്? പേടി…”

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top