Flash News

നായര്‍ ബനവലന്‍റ് അസ്സോസിയേഷന്‍ വിഷു ആഘോഷിച്ചു

April 18, 2019 , ജയപ്രകാശ് നായര്‍

newsന്യൂയോര്‍ക്ക് : നായര്‍ ബനവലന്‍റ് അസോസിയേഷന്‍ ഏപ്രില്‍ 14 ഞായറാഴ്ച രാവിലെ പതിനൊണ്ണൂ മണി മുതല്‍ ബെല്‍റോസിലുള്ള ഗ്ലെന്‍ ഓക്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് വിഷു വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ശ്രീമതി സുശീലാമ്മ പിള്ള ഭദ്രദീപം കൊളുത്തിക്കൊണ്ട് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. വളരെയധികം കുട്ടികള്‍ പങ്കെടുത്ത ഗാനത്തിന്‍റെ അകമ്പടിയോടെ വിഷുക്കണി ഗംഭീരമാക്കി. തുടര്‍ന്ന് മുതിര്‍ന്ന് അംഗങ്ങളായ പരമേശ്വരന്‍ നായരും ഭാര്യ വിജയകുമാരി നായരും ചേര്‍ന്ന് എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി അനുഗ്രഹിച്ചു. കൈനീട്ടത്തിനുള്ള തുക സംഭാവന ചെയ്തത് ഡോ. ചന്ദ്രമോഹനും കുടുംബവുമാണ്. വിഷുക്കണിയും വേദിയും അണിയിച്ചൊരുക്കിയത് സുധാകരന്‍ പിള്ള, സുശീലാമ്മ പിള്ള എിവരാണ്.

ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന്‍ ആമുഖപ്രസംഗം ചെയ്യുകയും സന്നിഹിതരായവരെ ഹാര്‍ദ്ദമായി സ്വാഗതം ആശംസിക്കുകയും ചെയ്തു.

പ്രസിഡന്‍റ് കോമളന്‍ പിള്ള എല്ലാവര്‍ക്കും വിഷുവിന്‍റെ സര്‍വ്വ മംഗളങ്ങളും ആശംസിച്ചുകൊണ്ട് പ്രസംഗിച്ചു. ഏപ്രില്‍ 28 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ എന്‍.ബി.എ. സെന്‍ററില്‍ വെച്ച് നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതിനുശേഷം ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നായര്‍ ആശംസകള്‍ നേര്‍ന്നു.

മുഖ്യാതിഥികളില്‍ ഒരാളായ ശ്രീമതി സുനന്ദ നായര്‍ വിഷുവിനെക്കുറിച്ച് വിശദീകരിക്കുകയും വിഷുവിന്‍റെ പ്രസക്തി കുട്ടികള്‍ക്ക് മനസിലാകത്തക്കവിധത്തില്‍ വിവരിച്ചത് വളരെ ഹൃദ്യമായി. ഇന്ത്യന്‍ സുപ്രീം കോടതിയില്‍ പ്രാക്റ്റീസ് ചെയ്തിരുന്ന, ഇപ്പോള്‍ ഇന്‍റര്‍നാഷണല്‍ ബാര്‍ ലൈസന്‍സും ഉള്ള അഡ്വ. സുനന്ദ നായര്‍ അറിയപ്പെടുന്ന ഒരു വാഗ്മിയും സാമൂഹ്യ പ്രവര്‍ത്തകയുമാണ്.

നായര്‍ ബനവലന്‍റ് അസ്സോസിയേഷന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചതിന് അനുമോദനം അര്‍പ്പിച്ചുകൊണ്ട് സെക്രട്ടറി പ്രദീപ് മേനോനും ട്രഷറര്‍ പ്രഭാകരന്‍ നായര്‍ക്കും പ്രശംസാ ഫലകം നല്‍കി ആദരിച്ചു.

മറ്റൊരു മുഖ്യാതിഥിയായ സെനറ്റര്‍ കെവിന്‍ തോമസ് ഒരു മലയാളിയും ന്യൂയോര്‍ക്ക് സെനറ്ററാവുന്ന ആദ്യത്തെ ഇന്ത്യന്‍ അമേരിക്കന്‍ ആണെന്നതില്‍ നമുക്ക് അഭിമാനിക്കാം. ഇത്തരം ആഘോഷങ്ങളിലൂടെ ഭാരത സംസ്കാരം നമ്മുടെ കുട്ടികള്‍ക്കു കാണിച്ചുകൊടുക്കാന്‍ കഴിയുന്നുവെന്ന് അദ്ദേഹം തന്‍റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.

എന്‍.ബി.എ.യിലെ അംഗങ്ങള്‍ സ്വവസതിയില്‍ പാചകം ചെയ്തുകൊണ്ടുവന്ന വിഭവസമൃദ്ധമായ വിഷു സദ്യക്കു ശേഷം രണ്ടാം പകുതിയിലേക്ക് കടന്നു. ശ്രീമതി രാജേശ്വരി രാജഗോപാല്‍, സുശീലാമ്മ പിള്ള, മുരളീധരന്‍ നായര്‍ എന്നിവരാണ് ഈ വിഷുസദ്യ സംഘടിപ്പിക്കാന്‍ നേതൃത്വം കൊടുത്തത്.

എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക 2020 ല്‍ ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്ന നായര്‍ ഗ്ലോബല്‍ കണ്‍വന്‍ഷന്‍റെ രജിസ്ട്രേഷന്‍ കിക്കോഫ് ഔപചാരികമായി നിര്‍വഹിച്ചു. സ്ലൈഡ് ഷോയുടെ സഹായത്തോടെ പ്രസിഡന്‍റ് സുനില്‍ നായര്‍, NSSONA യുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, മറ്റു ഭാരവാഹികളെ പരിചയപ്പെടുത്തുകയും ചെയ്തു. നിരവധി കുടുംബങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി.

കുട്ടികള്‍ അവതരിപ്പിച്ച നൃത്ത നൃത്യങ്ങളെക്കൂടാതെ നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന ഗായകരായ ശബരീനാഥ് നായര്‍, അജിത് നായര്‍, രവി വെള്ളിക്കെട്ടില്‍, പ്രഭാകരന്‍ നായര്‍, രാംദാസ് കൊച്ചുപറമ്പില്‍ എന്നിവര്‍ ഇമ്പമാര്‍ന്ന ഗാനങ്ങള്‍ ആലപിച്ചു. ഗായത്രി നായര്‍ അവതരിപ്പിച്ച ഭരത നാട്യവും, നാടോടി നൃത്തവും മനോഹരമായി. ഊര്‍മിള നായര്‍ അവതരിപ്പിച്ച മോഹിനിയാട്ടം കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

ആര്യ നായര്‍, ഹെന്ന നായര്‍, ബീന മേനോന്‍ എന്നിവര്‍ ചെര്‍ന്ന് അണിയിച്ചൊരുക്കിയ നൃത്തത്തില്‍ ഇരുപതിലേറെ കുട്ടികള്‍ രംഗത്തു വന്നപ്പോള്‍ അത് വിഷുദിനത്തിലെ പരിപാടികളില്‍ ഏറ്റവും മികച്ചു നിന്ന ഒരു കലാവിരുന്നായി. ശ്രേയ മേനോന്‍ എം.സി.യായി പ്രവര്‍ത്തിച്ചു.

വൈസ് പ്രസിഡന്‍റ് രാംദാസ് കൊച്ചുപറമ്പിലിന്‍റെ കൃതജ്ഞതാ പ്രസംഗത്തോടെ ചടങ്ങുകള്‍ പര്യവസാനിച്ചു.

nba3 nba5 (1) news1 news2 news4 news5 news6 news7 news8 news9

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top