Flash News

ഇന്ന് ദുഃഖ വെള്ളി; ക്രിസ്തീയ ജീവിതത്തിലെ വിശുദ്ധ ദിനം

April 19, 2019

good-fridayപീഡാനുഭവ സ്മരണകളിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജിവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്.

ക്രിസ്തുവിന്‍റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഈ ദിനം ആചരിക്കുന്നത്. വേർതിരിവിന്‍റെ മതിലുകൾ പിശാചിന്‍റെ സൃഷ്ടിയാണെന്ന് കര്‍ദ്ദിനാള്‍ മാർക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു.

എല്ലാ ക്രൈസ്‌തവ ദേവാലയങ്ങളിലും പ്രത്യേക തിരുക്കർമങ്ങളും പരിഹാര പ്രദക്ഷിണവും നടക്കും. രാവിലെ ഏഴിനു സംയുക്ത കുരിശിന്റെ വഴി പാളയം കത്തീഡ്രലിൽ നിന്നാരംഭിച്ച് ഫ്ലൈ ഓവർ വഴി തിരിച്ചെത്തി സമാപിക്കും.

യേശുവിന്‍റെ മൃതദേഹത്തിന്‍റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ ചടങ്ങ് ദുഃഖ വെള്ളിയുടെ ഭാഗമായി ഇന്ന് പള്ളികളില്‍ നടക്കും. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്‍റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ചശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുക.

സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ ഇന്ന് വിശ്വാസികൾ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റർ. നിരവധി വിശ്വാസികളാണ് മലയാറ്റൂര്‍ കുരിശുമല കയറാന്‍ എത്തിക്കൊണ്ടിരിക്കുന്നത്.

വേര്‍തിരിവിന്റെ മതിലുകള്‍ പിശാചിന്റെ സൃഷ്ടിയാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടാകും. രാവിലെ ഏഴുമണി മുതല്‍ ദേവാലയങ്ങളില്‍ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വിശുദ്ധ കുര്‍ബാന, കുരിശിന്റെ വഴി തുടങ്ങിയ ചടങ്ങുകളാണ് ഇന്ന് നടക്കുന്നത്. മറ്റന്നാളാണ് ആണ് ഈസ്റ്റര്‍. അശാന്തി സൃഷ്ടിക്കുക പിശാചിന്റെ ജോലിയാണാണെന്നും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ മാര്‍ക്ലീമിസ് കാതോലിക്ക ബാവ തിരുവനന്തപുരത്ത് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top