Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഗ്ദാനം   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****    കൊവിഡ്-19 വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല ഒരുങ്ങുന്നു, അസ്വസ്ഥരായി മാതാപിതാക്കള്‍   ****   

താന്‍ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചൗക്കീദാര്‍: നരേന്ദ്ര മോദി

April 19, 2019

80951-modi-kerlaതിരുവനന്തപുരം: താന്‍ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചൗക്കീദാര്‍ ആണെന്നും, ഒരിക്കല്‍ കൂടി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വിശ്വാസങ്ങള്‍ സംരക്ഷിക്കാന്‍ കോടതി മുതല്‍ പാര്‍ലമെന്റ് വരെ പോകുമെന്നും നരേന്ദ്രമോദി. ഇന്നലെ തിരുവനന്തപുരത്ത് നടന്ന എന്‍ഡിഎ റാലിയിലാണ് മോദി പറഞ്ഞത്. ആചാരങ്ങൾ സംരക്ഷിക്കാൻ ഭരണഘടനാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുമെന്നും വിശ്വാസങ്ങളെ തകർക്കാൻ ഒരിക്കലും അനുവദിക്കില്ലയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേരളത്തിലെ ഓരോ കുഞ്ഞും ഈ വിശ്വാസങ്ങളുടെ കാവൽക്കാരാകുമെന്ന് പറഞ്ഞ മോദി കേരളത്തില്‍ ദൈവത്തിന്‍റെ പേര് പറഞ്ഞാല്‍ കള്ളക്കേസെടുക്കുമെന്നും ലാത്തിചാര്‍ജ്ജ് നടത്തുമെന്നും കുറ്റപ്പെടുത്തി.

അവസരവാദ പ്രത്യയശാസ്ത്രമാണ് കോൺഗ്രസിന്റെയും, കമ്മ്യൂണിസ്റ്റിന്റെയുമെന്ന് പറഞ്ഞ മോദി കേരളത്തിൽ അവര്‍ പരസ്പരം പോരടിക്കുകയും, ഡൽഹിയിൽ അധികാരത്തിലെത്താൻ പരസ്പരം ചങ്ങാത്തതിലാകുകയും ചെയ്യുന്നുവെന്നും ആരോപിച്ചു.

ഇത്തവണയും ശബരിമല എന്ന വാക്ക് ഉപയോഗിക്കാതെയാണ് മോദി സംസാരിച്ചത്. രഹുലിനെ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെയും മോദി പ്രസംഗത്തില്‍ കടന്നാക്രമിച്ചു. ലാവലിൻ അഴിമതിയാരോപണത്തിന്‍റെ നിഴലിൽ നിൽക്കുന്നയാളാണ് കേരളത്തിന്‍റെ മുഖ്യമന്ത്രിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.

മാത്രമല്ല മറ്റ് മന്ത്രിമാർക്കെതിരെയും ഗുരുതരമായ അഴിമതിയാരോപണങ്ങളുണ്ട്. പ്രളയത്തിന് ശേഷം കേരളത്തിന് ലഭിച്ച സഹായം പോലും തട്ടിയെടുക്കുകയായിരുന്നു ഇവിടത്തെ സർക്കാരെന്നുംമോദി ആരോപിച്ചു.

നമ്പി നാരായണനെയും മോദി പ്രസംഗത്തിൽ പരാമർശിച്ചു. കോൺഗ്രസ് സർക്കാർ നമ്പി നാരായണനെ ദ്രോഹിച്ചതെങ്ങനെയാണെന്ന് അറിയാമല്ലോ എന്നാണ് മോദി ചോദിച്ചത്. അടുത്ത കാലത്ത് ബിജെപി അനുഭാവിയും ശബരിമല കർമസമിതി നേതാവുമായ മുൻ ഡിജിപി സെൻകുമാറിനെ വേദിയിലിരുത്തിയാണ് പ്രധാനമന്ത്രി ഇത് പറഞ്ഞതെന്നതാണ് ശ്രദ്ധേയം.

ഇന്ന് കരയിലും, ആകാശത്തിലും, ബഹിരാകാശത്തിലും ഇന്ത്യ സുരക്ഷിതമാണെന്ന് പറഞ്ഞ മോദി ഈ കാവൽക്കാരൻ ശത്രുഭീഷണിയിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാൻ എല്ലാ പിന്തുണയും നൽകി കഴിഞ്ഞുവെന്നും പറഞ്ഞു.

ഇത് നേരത്തെ ചെയ്യാൻ കഴിയുമായിരുന്നു, എന്നാൽ രാജ്യം ഭരിച്ചിരുന്ന കോൺഗ്രസിനു അതിനുള്ള ധൈര്യം ഇല്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാണ് വാഗ്ദാനം മാത്രം നൽകുന്നവരും, തീരുമാനം നടപ്പാക്കുന്നവരും തമ്മിലുള്ള വ്യത്യാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരുത്തുള്ള ഒരു സർക്കാരിനു മാത്രമേ കോടിക്കണക്കിനു വരുന്ന ജനങ്ങളെ സംരക്ഷിക്കാൻ കഴിയൂവെന്ന് പറഞ്ഞ മോദി അതിനായി കാവൽക്കാരന്‍റെ കൈകൾക്ക് കരുത്ത് പകരാൻ കഴിയണമെന്നും ഓർമ്മിപ്പിച്ചു.

തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവരും ചടങ്ങിൽ അണിനിരന്നു. ഇനി വെറും 4 ദിവസങ്ങൾ മാത്രമാണ് കേരളത്തിൽ വോട്ടെടുപ്പിനായുള്ളത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top