Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****    കൊവിഡ്-19 വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല ഒരുങ്ങുന്നു, അസ്വസ്ഥരായി മാതാപിതാക്കള്‍   ****    കേരളത്തെ തണുപ്പിക്കാന്‍ കാലവര്‍ഷമെത്തി, ഇനി നാലു മാസക്കാലം മഴക്കാലം   ****    ആ കുരുന്ന് ജീവന്‍ നല്‍കിയത് ഒരു കൗമാരക്കാരന്; മസ്തിഷ്ക്ക മരണം സംഭവിച്ച കുഞ്ഞിന്റെ വൃക്കകള്‍ പതിനേഴുകാരന് നല്‍കി   ****   

വിഷു വിശേഷാല്‍ പൂജകള്‍ക്കു ശേഷം രാത്രി 10-ന് ശബരിമല നടയടയ്ക്കും

April 19, 2019

80954-sabarimalaമേടമാസത്തിലെ വിഷു വിശേഷാല്‍ പൂജകള്‍ക്കു ശേഷം ഇന്നു രാത്രി 10-ന് ശബരിമല നടയടയ്ക്കും. ബിജെപി അടക്കമുള്ള പാർട്ടികൾ ശബരിമല വിഷയം പ്രചാരണായുധമാക്കി തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുമ്പോഴും തീർത്ഥാടനകാലം ശാന്തമായാണ് പൂർത്തിയാവുന്നത്.

ദേവസ്വം ബോര്‍ഡിന്റെ കലണ്ടറിലും ഡയറിയിലും നല്‍കിയതിനേക്കാള്‍ ഒരു ദിവസം നേരത്തെയാണ് പൂജകള്‍ക്കായി ശബരിമല നട തുറന്നത്. സാധാരണ ഗതിയിൽ മണ്ഡല മകര വിളക്ക് കഴിഞ്ഞാൽ ഏറ്റവും അധികം ഭക്തർ ദർശനത്തിനായി എത്തുന്നത് മേടമാസത്തിലെ വിഷു പൂജകൾക്കാണ്.

എന്നാൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പായതിനാൽ ഇത്തവണ ഭക്തരുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെട്ടത്. നട തുറന്നിരുന്ന 10 ദിവസവും നെയ്യഭിഷേകം, കളഭാഭിഷേകം,പടിപൂജ എന്നീ പൂജകൾ ഉണ്ടായിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് പരമാവധി വിവാദങ്ങൾ ഒഴിവാക്കാൻ ദേവസ്വം ബോർഡിനും പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു. അതിനാൽ തന്നെ ആചാരലംഘനത്തിനായി ഇക്കുറി യുവതികൾ ആരും ശബരിമലയില്‍ എത്തിയില്ല.

രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീർഥാടന കാലം കഴിയും. സുപ്രീംകോടതി വിധിക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളെക്കുറിച്ച് പ്രചാരണ വേദികളിൽ മുന്നണികൾ വാദപ്രതിവാദം നടത്തുമ്പോഴും ശബരിമലയെ അതൊന്നും ഒട്ടും ബാധിച്ചില്ല.

ഇനി ഇടവമാസ പൂജകള്‍ക്കായി മെയ് 14 ന് വൈകിട്ടാണ് ശബരിമല നട തുറക്കുന്നത്. ആ സമയം തിരഞ്ഞെടുപ്പ് കഴിയുന്നതിനാല്‍ യുവതികളെ ദര്‍ശനത്തിന് എത്തിക്കുമോയെന്നു കാത്തിരുന്നു കാണാം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top