Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****    കൊവിഡ്-19 വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല ഒരുങ്ങുന്നു, അസ്വസ്ഥരായി മാതാപിതാക്കള്‍   ****    കേരളത്തെ തണുപ്പിക്കാന്‍ കാലവര്‍ഷമെത്തി, ഇനി നാലു മാസക്കാലം മഴക്കാലം   ****    ആ കുരുന്ന് ജീവന്‍ നല്‍കിയത് ഒരു കൗമാരക്കാരന്; മസ്തിഷ്ക്ക മരണം സംഭവിച്ച കുഞ്ഞിന്റെ വൃക്കകള്‍ പതിനേഴുകാരന് നല്‍കി   ****   

ഹൃദയ ശസ്ത്രക്രിയയ്ക്കായി അമൃതയിലെത്തിച്ച നവജാത ശിശുവിനെ ജിഹാദിയാക്കി അധിക്ഷേപിച്ച സംഘ്‌പരിവാര്‍ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു

April 19, 2019

binnil-somasundaramകൊച്ചി: ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് കൊച്ചി അമൃതയിലെത്തിച്ച നവജാത ശിശുവിനെ ജിഹാദിയാക്കി അധിക്ഷേപിച്ച സംഘ്‌പരിവാര്‍ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു. സംഘ്‌പരിവാര്‍ പ്രവര്‍ത്തകനായ ബിനില്‍ സോമസുന്ദരത്തെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനിലിനെ നെടുങ്കണ്ടത്ത് വെച്ചാണ് അറസ്റ്റു ചെയ്തത്.

ഇയാള്‍ക്കെതിരെ 153 എ, 505, 295 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ബിനിലിനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഹൃദയവാല്‍വിലുണ്ടായ ഗുരുതര തകരാറിനെ തുടര്‍ന്ന് മംഗാലപുരത്തെ ഡോ.മുള്ളേഴ്‌സ് ആശുപത്രിയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച പതിനെട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വര്‍ഗീയമായി അപമാനിച്ച സംഭവത്തില്‍ കഴിഞ്ഞ സംഭത്തില്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

social-media.1.186517തെരുവോരങ്ങളെല്ലാം ഒരേ മനസ്സാല്‍ ആംബുലന്‍സിന് വേണ്ടി വഴിമാറിയപ്പോള്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം പിഞ്ചോമനയ്‌ക്കൊപ്പം നിന്നു. എന്നാല്‍ ഇതേസമയത്താണ് സോഷ്യല്‍ മീഡിയയിലൂടെ ആ കുഞ്ഞിനെ അധിക്ഷേപിച്ചും വര്‍ഗീയ വിഷം ചീറ്റിയുമുള്ള കുറിപ്പ് ബിനില്‍ സോമസുന്ദരം പോസ്റ്റിയത്.

സംഭവത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍വിമര്‍ശനം ഉയര്‍തോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഇയാളുടെ വര്‍ഗീയവിഷം ചീറ്റുന്ന പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ബിനിലിനെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് പൊലീസ് ഉറപ്പ് തന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

58441090_2355484504736694_5618807565317046272_nചൊവ്വാഴ്ച വൈകുരേത്തോടെ ആംബുലന്‍സില്‍ കൊച്ചിയിലെത്തിച്ച 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ സോമസുന്ദരം ഫേസ്ബുക്കിലും ട്വിറ്ററിലും കുറിപ്പിട്ടിരുന്നു. പോസ്റ്റുകള്‍ വ്യാപക പ്രതിഷേധത്തിന് വഴി വച്ചതോടെ പോസ്റ്റ് പിന്‍വലിച്ച ശേഷം തന്‍റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്ന് പറഞ്ഞ് ഇയാള്‍ തടിയൂരാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ട്വിറ്ററില്‍ നിന്ന് ഇയാള്‍ പോസ്റ്റ് നീക്കം ചെയ്യാന്‍ വൈകിയതോടെ ഹാക്കിംഗ് തന്ത്രം വിലപ്പോയില്ല. ഒരേ സമയം ട്വിറ്ററും ഫേസ്ബുക്കും ഹാക്ക് ചെയ്തോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തിയിരുന്നു. “താന്‍ കുടിച്ചു പൂസായപ്പോള്‍” ഇട്ട പോസ്റ്റാണെന്നു പറഞ്ഞും ഇയ്യാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.

താന്‍ ഹിന്ദു രാഷ്ട്ര സേവകനാണ് എന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ സ്വയം പരിചയപ്പെടുത്തുന്നത്. ശബരിമലയിലെ ആചാര സംരക്ഷണം എന്ന പേരില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബിനില്‍ സന്നിധാനത്തും പരിസത്തും ഉണ്ടെന്നാണ് ഫേസ്ബുക്കിലെ ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

57118266_2356000524685092_346083491139551232_n

57226322_2356000554685089_7102123105660698624_n


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top