Flash News

മലെഗാവ് സ്ഫോടന കേസ് പ്രതി പ്രജ്ഞ സിംഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് എന്‍‌ഐ‌എ കോടതിയില്‍

April 19, 2019

Pragyaമുംബൈ: മലെഗാവ് സ്ഫോടന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി സ്വാധി പ്രജ്ഞ സിംഗ് ഠാക്കൂറിനെ ബിജെപി തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് എന്‍‌ഐ‌എ കോടതിയെ സമീപിച്ചു. ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ കുടുംബമാണ് രംഗത്തെത്തിയിരിക്കുന്നത്. സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാലാണ് എന്‍.ഐ.എ കോടതിയെ സമീപിച്ചത്. പ്രജ്ഞ സിങ്ങിന്റെ ജാമ്യം റദ്ദു ചെയ്യാനുള്ള അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലും പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന് നിസാര്‍ കോടതിയോട് ആവശ്യപ്പെട്ടു. നിലവില്‍ ജാമ്യത്തിലുള്ള സ്വാധിയോട് നിസാറിന്റെ ആവശ്യത്തിന് മറുപടി നല്‍കണമെന്ന് സ്പെഷ്യല്‍ ജഡ്ജ് വി.എസ്. പദല്‍ക്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2017ലാണ് ജാമ്യം ലഭിച്ച പ്രജ്ഞ എട്ടു വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞിരുന്നു. തനിക്ക് സ്തനാര്‍ബുദമാണെന്നും മറ്റുള്ളവരുടെ പിന്തുണയില്ലാതെ നടക്കാന്‍ കഴിയില്ലെന്നും പ്രജ്ഞ സിങ്ങ് കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ കനത്ത വെയിലിലും തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പൂര്‍ണ ആരോഗ്യം പ്രഗ്യാ സിങ്ങിനുണ്ടെന്നും, അവര്‍ കോടതിയെ തെറ്റദ്ധരിപ്പിക്കുകയായിരുന്നെന്നും നിസാര്‍ കോടതിയോട് പറഞ്ഞു. ‘പ്രജ്ഞ സിങ്ങിനെതിരെ എന്‍.ഐ.എയ്ക്ക് ഒന്നും പറയാനില്ലാത്ത സാഹചര്യത്തില്‍ ബോംബ് സ്ഥോടനത്തിന് ഇരയായവരുടെ കുടുംബത്തെ ആഴത്തില്‍ വേദനിപ്പിച്ച ഇപ്പോഴത്തെ സംഭവം കോടതിയെ ബോധിപ്പിക്കേണ്ടത് തന്റെ കടമയായി കരുതുന്നുവെന്ന്’ നിസാര്‍ പറയുന്നു. നേരത്തെ പ്രജ്ഞയുടെ ജാമ്യാപേക്ഷയ്ക്കെതിരേയും നിസാര്‍ കോടതിയെ സമീപിച്ചിരുന്നു.

പ്രജ്ഞ സിങ്ങിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്ന് ബി.ജെ.പി തീരുമാനം കടുത്ത വിമര്‍ശനത്തിനിരയായിരുന്നു. ഭീകരവാദക്കേസില്‍ വിചാരണ നേരിടുന്നയാളെയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുള്ള കുറ്റപ്പെടുത്തിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളത് കൊണ്ടാണ് പ്രജ്ഞ സിങ്ങിന് ജാമ്യം കിട്ടിയതെന്നും, എന്നാല്‍ ജയിലില്‍ കിടക്കാന്‍ ആരോഗ്യമില്ലാത്ത പ്രജ്ഞ സിങ്ങിന് എങ്ങനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകുമെന്നും ഉമര്‍ അബ്ദുള്ള ചോദിച്ചിരുന്നു. ബി.ജെ.പിയുടേത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഉമര്‍ പറഞ്ഞിരുന്നു. തന്റെ പാര്‍ട്ടി ഇത്തരം ഒരു തീരുമാനം എടുത്താലുള്ള പ്രതികരണം എങ്ങനെയായിരിക്കുമെന്നായിരുന്നു പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി പ്രജ്ഞയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് ചോദിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top