Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഗ്ദാനം   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****    കൊവിഡ്-19 വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല ഒരുങ്ങുന്നു, അസ്വസ്ഥരായി മാതാപിതാക്കള്‍   ****   

കൃപേഷിന്റെ കുടുംബത്തിന് തണലൊരുക്കി ഹൈബി ഈഡന്‍ എംഎല്‍എ

April 19, 2019

aaakrip3 (1)കാസര്‍കോട് പെരിയയില്‍ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബത്തിന് ഒറ്റമുറി കുടിലില്‍ നിന്ന് മോചനം. ഹൈബി ഈഡന്‍ എംഎല്‍എ ‘തണല്‍’ പദ്ധതിയില്‍ ഒരുക്കിയ വീടിന്റെ ഗൃഹപ്രവേശം വെള്ളിയാഴ്ച നടന്നു. ഗൃഹപ്രവേശത്തിന്റെ കാര്യം ഹൈബി ഈഡന്‍ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് കുറിപ്പ്:

“കാസറഗോഡ് കല്ല്യോട്ട് കൃപേഷിന്റെ ഗൃഹപ്രവേശമാണ് ഇന്ന്. കൃപേഷിനെയും ശരത്ത് ലാലിനെയും കൊന്നൊടുക്കിയതിലൂടെ ചോരക്കൊതിയന്മാര്‍ ഇല്ലാതാക്കിയത് കുറെ പേരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു.
സംഭവ ദിവസം മാധ്യമങ്ങളിലൂടെ പുറത്തു വന്ന കൃപേഷിന്റെ ഒറ്റമുറി വീടിന്റെ ചിത്രം ഏതൊരാളുടെയും കണ്ണു നനയിക്കുന്നതായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അനുഗ്രഹ ആശീര്‍വാദങ്ങളോടെ ഞാന്‍ ആരംഭിച്ച ഒരു ദൗത്യം ഇവിടെ പൂര്‍ത്തിയാവുകയാണ്.

ഒന്നും ഒരു പകരമാകില്ലെങ്കിലും എന്നിലെ പഴയ കെ.എസ്.യുക്കാരന് ഇത് കാണാതെ പോകാന്‍ കഴിയുമായിരുന്നില്ല. ഇന്ന് രാവിലെ 11 മണിക്ക് ഞാനും കുടുംബവും കല്ല്യോട്ട് എത്തും. എന്റെ ജന്മദിനമായ നാളെ ജോഷിയുടെയും കിച്ചുവിന്റെയും നാട്ടില്‍ ഞാനുമുണ്ടാകും… ഇത് എന്റെ മനസാക്ഷിക്ക് ഞാന്‍ നല്‍കിയ വാക്ക്”.

aaaaakripകൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടപ്പോള്‍ കല്ല്യോട്ടെ കൃപേഷിന്റെ വീട്ടിലെത്തിയ എല്ലാവരുടേയും നൊമ്പരമായിരുന്നു ഓലമേഞ്ഞ ഒറ്റമുറിവീട്. മണ്‍തറയില്‍ ഓലകെട്ടിമറച്ച ഒറ്റമുറി വീടിന് തൊട്ട് ചേര്‍ന്നുള്ള ഈ ചായ്പ്പായിരുന്നു പ്ലസ്ടുവിന് പഠിക്കുന്ന സഹോദരി കൃഷ്ണ പ്രിയയുടെ പഠന മുറി. അച്ഛനും അമ്മയും സഹോദരികളുമടക്കം കുടുംബം വര്‍ഷങ്ങളായി താമസിച്ചിരുന്ന ഇടം. അടച്ചുറപ്പുള്ള വീട് പണിയണം എന്ന സ്വപ്നങ്ങള്‍ക്കിടയിലാണ് ഏക മകന്‍ കൊലക്കത്തിക്ക് ഇരയായത്.

ചെറിയ നല്ലൊരു വീടുവെക്കണം. കല്യാട്ട് മഹോത്സവം കഴിഞ്ഞയുടനെ തന്നെ വീട് നിര്‍മ്മിക്കാന്‍ ഗള്‍ഫിലോ നാട്ടിലോ നല്ലൊരു ജോലി കണ്ടെത്തണം. ആ വീട്ടില്‍ വെച്ച് ചെറിയ പെങ്ങളുടെ കല്യാണവും നടത്തണം ഇതായിരുന്നു വീടിനെക്കുറിച്ച് കൃപേഷിനുണ്ടായിരുന്ന സ്വപ്നങ്ങള്‍.

കൃപേഷിന്‍റെ മരണത്തെ തുടര്‍ന്ന് വീട് സന്ദര്‍ശിച്ച ഹൈബി ഈഡന്‍ വീടിന്‍റെ ദയനീയാവസ്ഥ കണ്ട് വീടു നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസുമായും കൂടിയാലോചിച്ച് 1000 ചതുരശ്രയടി വിസ്തീര്‍ണമുള്ള വീടിന് അനുമതി നല്‍കുകയായിരുന്നു. 50 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കണം എന്നായിരുന്നു ഹൈബി ഈഡന്‍റെ നിര്‍ദ്ദേശം.

കൃപേഷിന്‍റെ സഹോദരിയുടെ വിവാഹ ചെലവ് പ്രതിപക്ഷ നേതാവ് രമേശ് ചെിത്തലയുടെ മകനും മരുമകളും ഏറ്റെടുക്കും. കൃപേഷിന്‍റെ സഹോദരിയുടെ വിവാഹം നടത്തി കൊടുക്കാന്‍ തങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്ന് രോഹിത്തും ശ്രീജയും അറിയിക്കുകയായിരുന്നു. രോഹിത്തും ശ്രീജയും ഡോക്ടര്‍മാരാണ്. രോഹിതു കൊച്ചിയിലും ശ്രീജ അമേരിക്കയിലുമാണ് ജോലി ചെയ്യുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top