Flash News

ഏഷ്യാനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച

April 19, 2019 , ബിന്ദു ടിജി

Asianetവൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ലോകത്തെമ്പാടുമുള്ള മലയാളികളുടെ മനം കവരുന്ന ഏഷ്യാനെറ്റ്, ഈയാഴ്ച്ചയും പുത്തന്‍ അമേരിക്കന്‍ വിശേഷങ്ങളുമായി ഇന്ത്യയില്‍ ശനിയാഴ്ച രാവിലെ 7 മണിക്ക് (അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച വൈകീട്ട് 9.30 നു ഹോട്ട് സ്റ്റാറിലും മറ്റെല്ലാ ഐ പി നെറ്റ്‌വര്‍ക്കിലും) സംപ്രേക്ഷണം ചെയ്യുന്ന യു എസ് വീക്കിലി
റൗണ്ടപ്പ് നിങ്ങളുടെ സ്വീകരണ മുറിയിലെത്തുന്നു.

ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

ആവേശകരമായ ബോസ്റ്റണ്‍ മാരത്തോണില്‍ വീണ്ടും ആഫ്രിക്കന്‍ അത്‌ലറ്റുകളുടെ ആധിപത്യം.

അടുത്ത വര്‍ഷത്തെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പക്ഷത്ത് നിന്ന് ബില്‍ വില്‍ഡ് ട്രമ്പിനെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുന്നു.

ഹോളിവുഡില്‍ നിന്ന് പുതിയ ഗോഡ്സില്ല ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

വിശുദ്ധ വാരത്തിനു തുടക്കമിട്ടുകൊണ്ട് ന്യൂയോര്‍ക്കിലെ ‘ഹിസ് വോയിസ് ‘ ഗ്രൂപ്പിന്‍റെ ഒരു ഗാനം.

കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണിയുടെ നിര്യാണത്തില്‍ ചിക്കാഗോയിലെ മലയാളി പൗരാവലി അനുശോചനം രേഖപ്പെടുത്തി.

ഹ്യൂസ്റ്റണില്‍ സൗത്ത് ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്സ്, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍, പ്രവാസി കേരള കോണ്‍ഗ്രസ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കെ എം മാണി അനുസ്മരണ സമ്മേളനം നടന്നു.

ബോളിവുഡ് താരങ്ങളായ മലൈക അറോറ, തമന്ന ഭാട്യ, റെമോ ഡിസൂസ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന മെഗാഷോയുടെ ലോഞ്ച് പാര്‍ട്ടി ന്യൂജേഴ്സിയില്‍ നടന്നു.

ന്യൂജേഴ്സിയിലെ പാറ്റേഴ്സണ്‍ സെന്‍റ് ജോര്‍ജ്ജ് സീറോ മലബാര്‍ ദേവാലയത്തില്‍ ഭക്തിപൂര്‍വ്വം ഓശാന പെരുന്നാള്‍ ആഘോഷിച്ചു.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യു എസ് വീക്കിലി റൗണ്ടപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ക്ക്: യു.എസ്. എപ്പിസോഡ് പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top