Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു   ****   

ഇന്നത്തെ നക്ഷത്ര ഫലം (19 ഏപ്രില്‍ 2019)

April 19, 2019 , .

AstroWheelഅശ്വതി: ജീവിതനിലവാരം വര്‍ധിക്കുന്നതു വഴി വലിയ ഗൃഹം വാങ്ങി താമസമാക്കും. വാഹനം മാറ്റി വാങ്ങും. വര്‍ധിക്കുന്ന ഔദ്യോഗിക ചുമതലകള്‍ കൃത്യതയോടുകൂടി നിര്‍വഹിക്കും.

ഭരണി: ഈശ്വരപ്രാര്‍ഥനകളാലും അശ്രാന്തപരിശ്രമത്താലും വ്യാപാരവ്യവസായ വിപണനമേഖലകളില്‍ വിജയവും സാമ്പത്തികനേട്ടവും ഉണ്ടാകും. ആശ്രയിച്ചുവരുന്നവര്‍ക്ക് അഭയം നല്‍കുന്നതില്‍ ആത്മാഭിമാനം തോന്നും.

കാര്‍ത്തിക: സംഗീതം, സാഹിത്യം, കലാകായികരംഗങ്ങള്‍ തുടങ്ങിയവയില്‍ അനുകൂല സാഹചര്യം വന്നുചേരും. അഭയം പ്രാപിച്ചുവരുന്നവര്‍ക്ക് ആശ്രയം നല്‍കും.

രോഹിണി: വിജ്ഞാനം ആര്‍ജ്ജിക്കാൻ അവരമുണ്ടാകും. പുതിയ സ്നേഹബന്ധങ്ങള്‍ ഉടലെടുക്കും. പുതിയ തലമുറക്കാരുടെ ആഹ്ലാദത്തില്‍ പങ്കുചേരും.

മകയിരം: ഗൃഹത്തിന്‍റെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കും. മാതാവിന് അസുഖം വര്‍ധിക്കുന്നതിനാല്‍ പലപ്പോഴും ജന്മനാട്ടിലേക്ക് യാത്ര വേണ്ടിവരും.

തിരുവാതിര: അദൃശ്യമായ ഈശ്വരസാന്നിദ്ധ്യത്താല്‍ ആശ്ചര്യമനുഭവപ്പെടും. ആഭരണവും വാഹനവും മാറ്റിവാങ്ങും. പാരമ്പര്യപ്രവൃത്തികളില്‍ വ്യാപൃതനാകുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് സന്തോഷമുണ്ടാകും.

പുണര്‍തം: ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ ഭൂമിവാങ്ങുവാനിടവരും. ദുശീലങ്ങള്‍ ഒഴിവാക്കാൻ ഉള്‍പ്രേരണയുണ്ടാകും. നീതിന്യായങ്ങള്‍ നടപ്പിലാക്കാൻ നിയമസ ഹായം തേടും.

പൂയം: പക്ഷഭേദമില്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തി നേടും. പുതിയ കാര്‍ഷിക സമ്പ്രദായം ആവിഷ്കരിക്കുന്നത് ഫലപ്രദമാകും.

ആയില്യം: സ്വന്തം ചുമതലകള്‍ അന്യരെ ഏല്പിക്കുന്നതും. അന്യരുടെ കാര്യങ്ങളില്‍ ഇടപ്പെടുന്നതും ഒഴിവാക്കണം. വിശദമായ ചര്‍ച്ചയിലൂടെ വസ്തുതര്‍ക്കം പരിഹരിക്കപ്പെടും.

മകം: ഭക്ഷണക്രമീകരണങ്ങളില്‍ കൂടുതല്‍ ശ്രദ്ധവേണ്ടിവരും. സ്വന്തം കാര്യങ്ങള്‍ നീക്കിവെച്ച് അന്യരുടെ കാര്യങ്ങളില്‍ ഇടപ്പെടുന്ന പ്രവണത ഉപേക്ഷിക്കണം.

പൂരം: ഊഹാപോഹങ്ങള്‍ പലതും കേള്‍ക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. പലപ്പോഴും ചര്‍ച്ചകള്‍ മാറ്റിവെക്കുവാനിടവരും.

ഉത്രം: ആത്മവിശ്വാസം കാര്യനിര്‍വഹണശക്തി ഉത്സാഹം ഉന്മേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങള്‍ക്കു വഴിയൊരുക്കും. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കണ്ടെത്തും.

അത്തം: അശ്രാന്തമായ പരിശ്രമത്താല്‍ തൊഴില്‍ മേഖലകളിലുളള അനിശ്ചിതാവസ്ഥകളെ അതിജീവിച്ച് പ്രവര്‍ത്തനക്ഷമമാക്കാൻസാധിക്കും. പുന:പരീക്ഷയില്‍ വിജയ ശതമാനം വര്‍ധിക്കും.

ചിത്ര: യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനങ്ങള്‍ വന്നുചേരും.

ചോതി: ഉപരിപഠനം പൂര്‍ത്തീകരിച്ച് വിദേശത്ത് ഉദ്യോഗം ലഭിക്കും. മുടങ്ങിക്കിടപ്പു ള്ള സ്ഥാനമാനങ്ങള്‍ ലഭിക്കും. പ്രവര്‍ത്തനമേഖലകളില്‍ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും.

വിശാഖം: അപ്രതീക്ഷിതമായി പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭരണസംവിധാനം പുനഃക്രമീകരിച്ച്, ധ്രുവീകരണം അവലംബിച്ച് തൊഴില്‍ മേഖലയില്‍ ലക്ഷ്യം കൈവരിക്കും.

അനിഴം: പ്രതിഭാ സംഗമത്തില്‍ പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും യോഗമുണ്ട്. ജീവിതനിലവാരം വര്‍ധിക്കുമെങ്കിലും അഹംഭാവം ഉപേക്ഷിക്കണം.

തൃക്കേട്ട: പരീക്ഷണനിരീക്ഷണങ്ങളില്‍ വിജയവും സർക്കാർ ബഹുമതിയും ലഭിക്കും. അദൃശ്യമായ ഈശ്വരസാന്നിദ്ധ്യത്താല്‍ ആശ്ചര്യമനുഭവപ്പെടും.

മൂലം: ധനവിഭവസമാഹരണ യജ്ഞത്തില്‍ ലക്ഷ്യപ്രാപ്തിനേടും. പുതിയ ഭരണപരിഷ്കാരം അവലംബിക്കുന്നത് പ്രവര്‍ത്തനക്ഷമതക്കു വഴിയൊരുക്കും.

പൂരാടം: മേലധികാരി ചെയ്തുവെച്ച അബദ്ധങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടതായി വരും. ആശയവിനിമയങ്ങളില്‍ അപാകതകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം.

ഉത്രാടം: പറയുന്ന ആശയങ്ങളും ചെയുന്ന കാര്യങ്ങളും സ്വന്തം നിലയില്‍ അനുഭവമുണ്ടാവുകയില്ലെങ്കിലും അന്യര്‍ക്ക് ഉപകാരപ്രദമാകും.

തിരുവോണം: മക്കളോടൊപ്പം മാസങ്ങളോളം അന്യദേശത്ത് താമസിക്കുവാനിടവരും. വേര്‍പ്പെട്ടു താമസിക്കുന്ന ദമ്പതികള്‍ക്ക് പുനസമാഗമം സാധ്യമാകും.

അവിട്ടം: അപ്രതീക്ഷിതമായി പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. ഭരണസംവിധാനം പുനഃക്രമീകരിച്ച്, ധ്രുവീകരണം അവലംബിച്ച് തൊഴില്‍ മേഖലയില്‍ ലക്ഷ്യം കൈവരിക്കും.

ചതയം: വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ശാസ്ത്രസാങ്കേതികവിദ്യയില്‍ പുതിയ കണ്ടെത്തലുകള്‍ക്കു സാക്ഷിയാകും. ധനവിഭവസമാഹരണയജ്ഞത്തില്‍ ലക്ഷ്യപ്രാപ്തിനേടും.

പൂരോരുട്ടാതി: അനാവശ്യസംസാരം ഒഴിവാക്കണം. വസ്തുതര്‍ക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. അമിത വൈദ്യുതപ്രവാഹത്താല്‍ ഗൃഹോപകര ണങ്ങള്‍ക്ക് കേടുപാടുകള്‍ വന്നുചേരും.

ഉത്രട്ടാതി: സ്വപ്നസാക്ഷാല്‍ക്കാരത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. ദീര്‍ഘവീക്ഷണ ത്തോടുകൂടി ചെയുന്ന കാര്യങ്ങള്‍ അനുഭവത്തില്‍ വന്നുചേരും.

രേവതി: ഭയഭക്തിബഹുമാനത്തോടുകൂടി ചെയുന്ന കാര്യങ്ങള്‍ മനസമാധാനത്തിനു വ ഴിയൊരുക്കും. കൂടുതല്‍ വിസ്തൃതിയുള്ള ഗൃഹത്തിലേക്ക് മാറിതാമസിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top