Flash News

പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി

April 19, 2019

aaaapinകണ്ണൂര്‍: ദൈവനാമം പറയുന്നവര്‍ക്കെതിരെ കേസ് എടുക്കുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തെക്കുറിച്ചു വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോദി കേരളത്തെക്കുറിച്ച് അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മോദി പഴയ ആര്‍എസ്എസ് പ്രചാരകന്റെ രീതിയിലെത്തി. വിശ്വാസികള്‍ക്കെതിരെ ഒരിക്കലും നടപടിയെടുത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു കേസെങ്കിലും ചൂണ്ടിക്കാണിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ക്രിമിനല്‍ പ്രവൃത്തികളില്‍ ഉള്‍പ്പെട്ടതിനാലാണ് ആര്‍എസ്എസ്‌കാര്‍ക്കെതിരെ കേസെടുത്തത്. ഈ മനസ്സുള്ളയാളോടാണോ പ്രളയത്തില്‍ അധിക സഹായം ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വസ്തുതകള്‍ മനസ്സിലാക്കാതെ പ്രധാനമന്ത്രി സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കു സംരക്ഷണം ലഭിക്കുന്നത് ബിജെപി ഭരിക്കുന്ന ഇടങ്ങളിലാണ്. കോടതി കുറ്റവിമുക്തനാക്കിയ തന്നെ പ്രതിയാക്കുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. റഫാലില്‍ പ്രതിസ്ഥാനത്തുള്ളയാള്‍ക്ക് ഒരക്ഷരം പറയാന്‍ കഴിഞ്ഞില്ലെന്നും പിണറായി പറഞ്ഞു.

കേരളത്തിൽ ദൈവത്തിന്റെ പേരുപറഞ്ഞാൽ കേസെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതു പച്ചക്കള്ളമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. കേരളത്തെ അപമാനിക്കുന്ന പരാമർശമാണിത്. ദൈവത്തിന്റെ പേരു പറഞ്ഞതിന് ആരുടെ പേരിലാണു കേസെടുത്തതെന്നു മോദി വ്യക്തമാക്കണം. ഒരാളുടെ പേരിൽ പോലും കേസെടുത്തിട്ടില്ല. അക്രമങ്ങൾ നടത്തിയവർക്കെതിരെയാണു കേരളത്തിൽ കേസെടുത്തിട്ടുള്ളത്.കോടിയേരി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top