Flash News

കേരളത്തിലെ 12 ലക്ഷത്തോളം കുടുംബങ്ങളിലെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് സര്‍വ്വെ

April 19, 2019

aaaa222തിരുവനന്തപുരം: കേരളത്തിലെ 11,72,433 കുടുംബങ്ങളിലെ കുട്ടികള്‍ സുരക്ഷിതരല്ലെന്ന് സംസ്ഥാന സാമൂഹിക നീതി വകുപ്പ് സര്‍വ്വെയിൽ കണ്ടത്തി. കഴിഞ്ഞവര്‍ഷം നടത്തിയ സര്‍വ്വെയില്‍ 32,654 കുടുംബങ്ങളില്‍ രണ്ടാനച്ഛനോ രണ്ടാനമ്മയോ ആണുള്ളതെന്നും 94,685 കുടുംബങ്ങളില്‍ രക്ഷിതാക്കളിലാരെങ്കിലും മദ്യപാനികളാണ് എന്നും കണ്ടെത്താന്‍ കഴിഞ്ഞു. 2014-ല്‍ ഇടുക്കിയില്‍ പത്തുവയസ്സുകാരനെ രക്ഷിതാക്കള്‍ ഉപദ്രവിച്ച കേസിനെത്തുടര്‍ന്ന് രൂപീകരിച്ച ഷഫീഖ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണിത്. കമ്മിറ്റിയുടെ ഇടപെടല്‍ മൂലം അങ്കണവാടി പ്രവര്‍ത്തകരെ ഉപയോഗിച്ച് ശിഥില ബന്ധങ്ങളുള്ള കുടുംബങ്ങളുടെ വിവരങ്ങള്‍ സ്വീകരിച്ചിരുന്നു.

അതേസമയം കുട്ടികള്‍ക്കെതിരെ സംസ്ഥാനത്തൊട്ടാകെ പീഡനങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുരുന്നുകളെ സംരക്ഷിക്കാന്‍ സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കും. ഇതിനായി ഈ മാസം 27-ന് ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാന്‍ സാമൂഹികനീതി വകുപ്പ് തീരുമാനിച്ചു. അടുത്തിടെ ഇടുക്കിയിലും കഴിഞ്ഞദിവസം ആലുവയിലും സ്വന്തം വീട്ടില്‍ നിന്ന് കുട്ടികള്‍ നേരിട്ട പീഡനങ്ങളെത്തുടര്‍ന്നാണ് കരുതല്‍ നടപടികള്‍ ആലോചിക്കുന്നതെന്ന് സാമൂഹികനീതി സ്‌പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍ പറഞ്ഞു.

സര്‍വേയില്‍ കണ്ടെത്തിയ കുടുംബങ്ങളുടെ വിവരങ്ങള്‍ പരിശോധിച്ചശേഷം കുട്ടികളുടെ വിവരം പഞ്ചായത്തുതല ജാഗ്രതാ സമിതികള്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും കൈമാറി നിരീക്ഷണം കര്‍ശനമാക്കും. കുടുംബങ്ങളുടെയോ കുട്ടികളുടെയോ വിവരം പരസ്യപ്പെടുത്തില്ല. ഇത്തരം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കരുതല്‍ നല്‍കാന്‍ സ്‌കൂളുകൾക്കും നിര്‍ദ്ദേശം നല്‍കും. കുട്ടികളുടെ പെരുമാറ്റത്തിലുള്ള വ്യത്യാസങ്ങൾ പരിശോധിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top