Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****    കൊവിഡ്-19 വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല ഒരുങ്ങുന്നു, അസ്വസ്ഥരായി മാതാപിതാക്കള്‍   ****    കേരളത്തെ തണുപ്പിക്കാന്‍ കാലവര്‍ഷമെത്തി, ഇനി നാലു മാസക്കാലം മഴക്കാലം   ****   

എന്നെ ‘ഒരു ജാതി’ മനുഷ്യനാക്കരുത്: ഡോ. എസ്.എസ്. ലാല്‍

April 19, 2019

oru jathi manushyan-1കേരളത്തിലെ ചില സുഹൃത്തുക്കളോട് ഈയിടെ സംസാരിക്കുമ്പോള്‍ വേദന തോന്നുന്നു, അല്പം ഭയവും. എണ്ണത്തില്‍ കുറവാണെങ്കിലും ചിലര്‍ സ്വന്തമായി ഹിന്ദുക്കളാണെന്ന് പ്രഖ്യാപിച്ച് ഹിന്ദുക്കളല്ലാത്തവരെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ മുന്‍പ് ഇല്ലാതിരുന്ന ഈ മാരക രോഗം രാജ്യത്തിന്‍റെ മറ്റു ചില ഭാഗങ്ങളില്‍ നിന്നും നമ്മളിലേയ്ക്ക് പടര്‍ന്നതാണ്.

ഒരു മയക്കുമരുിന്‍റെ ലഹരിയില്‍ എന്നെ പോലെയാണ് പല സുഹൃത്തുക്കളും സംസാരിക്കുത്. ആദ്യമൊക്കെ വീട്ടിലെ ഊണുമേശക്ക് ചുറ്റുമോ കുടുംബ വാട്ട്സാപ്പ് ഗ്രൂപ്പുകളിലോ ഒക്കെ മാത്രം ഒതുങ്ങി നിന്നിരുന്ന ഇത്തരം അധമ വര്‍ത്തമാനങ്ങള്‍ പരസ്യമായി ഫേസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലും പറയാന്‍ പലര്‍ക്കും മടിയില്ലാതായിരിക്കുന്നു. നമ്മള്‍ ഇഷ്ടപ്പെടുകയും അളവറ്റ് ബഹുമാനിക്കുകയുമൊക്കെ ചെയ്തിരുന്ന അദ്ധ്യാപകരും ഐ.പി.എസ്. കാരും പ്രശസ്ത ഡോക്ടര്‍മാരുമൊക്കെ ഇങ്ങനെ മതത്തിന്‍റെയും ജാതിയുടെയും ഒക്കെ അളിഞ്ഞ വക്താക്കളായി മാറുമ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത ഭയം തോുന്നു. മനഃപ്രയാസവും.

‘ഹിന്ദുക്കളായ നമ്മള്‍ ജാതി വ്യത്യാസമില്ലാതെ ഒരുമിച്ചു നില്‍ക്കണം’ എന്ന് എന്നോടു തന്നെ പറയാന്‍ പതിറ്റാണ്ടുകളായി എന്നെ അറിയുന്ന ചില സുഹൃത്തുക്കള്‍ പോലും ധൈര്യം കാണിക്കുന്നു. എനിക്ക് മതവും ജാതിയുമില്ല എന്ന് പല തവണ ഞാന്‍ പ്രഖ്യാപിച്ചിട്ടും.

എന്‍റെ പേരിനെയും തൊലിയുടെ നിറത്തെയും വായിച്ച് എന്‍റെ ജാതിയും നിലവാരവും ബുദ്ധിയുടെ അളവും തീരുമാനിക്കുന്നവരും ഇതില്‍ അപൂര്‍വമായി ഉണ്ട്. ഞാന്‍ എഴുതുന്ന കുറിപ്പുകള്‍ വരിക്കച്ചക്കയെപ്പറ്റിയായാലും ഇനി സ്വിറ്റ്സര്‍ലണ്ടിലെ ജനീവയെപ്പറ്റി ആയാലും അതിന്‍റെ താഴെ വന്ന് ജാതി സംവരണം ശരിയാണോ എന്ന് എന്നോടു ചോദിക്കുന്ന ചില ‘ഹിന്ദു’ സുഹൃത്തുക്കളും ഉണ്ട്. കഴിഞ്ഞയാഴ്ച അതില്‍ ഒരാള്‍ക്ക് ഞാന്‍ മറുപടിയും നല്‍കി. ഞാന്‍ ഇതുവരെ മെരിറ്റില്‍ അഡ്മിഷന്‍ നേടിയ ആളാണെന്ന് പറയേണ്ടി വന്നു. അതിന്‍റെയര്‍ത്ഥം സംവരണത്തിലൂടെ ജീവിതം കരുപ്പിടിപ്പിച്ചവരെ ഞാന്‍ വിലയിടിച്ചു കാണുന്നു എന്നല്ല. എന്‍റെ ക്ലാസില്‍ മെഡിസിന് സംവരണത്തില്‍ ചേര്‍ പലര്‍ക്കും എന്നേക്കാള്‍ മാര്‍ക്കുണ്ട്. എന്നേക്കാള്‍ നല്ല ഡോക്ടര്‍മാരുമാണ് പലരും. എന്‍റെ ക്ലാസില്‍ പഠിച്ച എന്‍റെ സ്വന്തം അമ്മാവന്‍റെ മകള്‍ ഉദാഹരണം. അവളുടെ മകള്‍ ഇപ്പോള്‍ ഡിസ്റ്റിംഗ്ഷനോടെ മെഡിസിന്‍ പാസായി. ‘ഹിന്ദു’വിനകത്തു തന്നെ മനുഷ്യരെ നിറത്തിന്‍റെ പേരില്‍ വേര്‍തിരിച്ചിട്ടാണ് ‘ഹിന്ദു’ ഐക്യമെന്ന് നാരങ്ങ മുട്ടായിയുമായി ചിലര്‍ നടക്കുത്. അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.

ചിലര്‍ അടുത്തകാലത്തായി എന്നോട് വലിയ ഉപദേശമാണ്. ഞാന്‍ നേരായ വഴി സ്വീകരിക്കണമെന്ന്. മദ്യപിച്ച് ലക്ക് നഷ്ടപ്പെട്ടവന്‍ താന്‍ നടക്കുന്നത് നേര്‍രേഖയിലാണെന്നും തനിക്കു ചുറ്റുമുള്ള മനുഷ്യരും വസ്തുക്കളുമാണ് ആടുന്നതെന്നും ധരിക്കുന്നതുപോലെ. മദ്യപിച്ചുവശായ ഒരാള്‍ പണ്ട് മെഡിക്കല്‍ കോളേജിന്‍റെ കൂറ്റന്‍ കെട്ടിടം പിടിച്ചു നിര്‍ത്താന്‍ നോക്കിയത് ഓര്‍മ്മ വരുന്നു. കെട്ടിടത്തിന് ചെറിയ ആട്ടവും ചരിവും ഉണ്ടെന്ന് അദ്ദേഹത്തിന് തോന്നിയപ്പോള്‍?

വടക്കേയിന്ത്യയ്ക്ക് അതിന്‍റെ ഒരുപാട് നന്മകളുണ്ട്. ഞാനവിടെ വളരെക്കാലം ജീവിച്ചിട്ടുണ്ട്. പക്ഷേ സാമൂഹ്യ സാഹചര്യങ്ങള്‍ നമ്മുടേതിനും വളരെ പിന്നിലായതിനാല്‍ അവിടെ മണ്ടത്തരങ്ങളില്‍ വിശ്വസിക്കുന്നവരും ശാസ്ത്രബോധമില്ലാത്തവരും കൂടുതലാണ്. സാക്ഷരതയുടെ കാര്യത്തിലും ഉയര്‍ ചിന്തയുടെ കാര്യത്തിലും ശാസത്ര ബോധത്തിന്‍റെ കാര്യത്തിലും ബോധമുള്ള ഉത്തരേന്ത്യക്കാര്‍ ഇപ്പോഴും നമ്മളെയാണ് മാതൃകയാക്കുന്നത്. ആ നമ്മള്‍ ആ നാട്ടിലെ മണ്ടന്‍മാരെയോ അവര്‍ക്കു പറ്റിപ്പോയ മണ്ടത്തരത്തെയോ മാതൃകയാക്കരുത്. കേരളത്തില്‍ നിന്നുള്ളവരെ വളരെ മിടുക്കന്മാരായാണ് ഡല്‍ഹിയിലെ പോലും പ്രഗത്ഭര്‍ കാണുന്നത്. നമ്മള്‍ ആ വില കളയരുത്.

ഇനി, പരസ്യമായും ഇന്‍ബോക്സിലും എന്നെ ഉപദേശിക്കുന്നവരോട്. ഞാന്‍ ഒരു മതത്തിലോ ജാതിയിലോ പെടുന്നില്ല. എന്‍റെ കുടുംബവും. ഞങ്ങള്‍ ജനിച്ചത് ഏതെങ്കിലും മതത്തിലോ ജാതിയാലോ ആയിരുന്നിരിക്കാം. അത് ഞങ്ങളുടെ കുറ്റമല്ല ? ഈ മതങ്ങളുടെയും ജാതികളുടെയും അര്‍ത്ഥമില്ലായ്മ അറിയാന്‍ നമ്മളെല്ലാം കൂടുതല്‍ വായിക്കണം. മത പുസ്തകങ്ങള്‍ക്ക് പുറത്ത് പലതും വായിക്കണം. വായിച്ചവര്‍ക്കൊക്കെ എന്‍റെ അവസ്ഥയാണ്.

സ്കൂളുകളിലോ കോളേജുകളിലോ പഠിച്ച പുസതകങ്ങളിലൊന്നും ഏതെങ്കിലും മതത്തെ സ്നേഹിക്കാനോ വെറുക്കാനോ പഠിപ്പിച്ചിട്ടില്ല. മെഡിക്കല്‍ കോളേജിലും അങ്ങനെ തന്നെ. ഞാനിപ്പോഴും ആ പുസ്തകങ്ങളാണ് പിന്തുടരുന്നത്.

പ്രെെമറി സ്കൂള്‍ മുതല്‍ പഠിപ്പിച്ച അദ്ധ്യാപകരും കൂടെപ്പഠിച്ച കൂട്ടുകാരുമുണ്ട്. അവരുടെയെല്ലാം കൂടി കരുതലും കഠിനാദ്ധ്വാനവുമാണ് ഞാന്‍. ഞാനെന്നല്ല നാട്ടിലെല്ലാവരും. എന്നെ മുന്നോട്ടു നടക്കാന്‍ സഹായിച്ച, വീണപ്പോള്‍ കൈ പിടിച്ചുയര്‍ത്തിയ, അദ്ധ്യാപകരിലും സുഹൃത്തുക്കളിലും ഹിന്ദുവുണ്ട്, മുസ്ലീമുണ്ട്, കൃസ്ത്യാനിയുണ്ട്, നായര്‍ ഉണ്ട്, പുലയന്‍ ഉണ്ട്, ഇനിയും ജാതിയറിയാത്ത ഒരുപാട് മനുഷ്യരുണ്ട്. ജാതി നോക്കി എന്നെ തടയുകയോ തളയ്ക്കുകയോ ചെയ്യാത്ത ആ മനുഷ്യരോടാണ് എല്ലാ നന്ദിയും. മുന്നോട്ടുതന്നെ നടക്കാന്‍ സഹായിച്ചതിന്. സഹായിച്ചപ്പോള്‍ എന്നെ മാത്രം കണ്ടതിന്. എന്‍റെ നിറവും കുലവും നോക്കാത്തതിന്. ഇന്ന് വളരുന്ന കുട്ടികള്‍ എന്‍റെയത്ര ഭാഗ്യമുള്ളവരാകണേ എന്നാണ് ആഗ്രഹം. നമുക്ക് പറ്റിയ തെറ്റുകള്‍ നമുക്ക് മനസിലാകുമെന്നും കൂടുതല്‍ തെറ്റുപറ്റാതെ നമ്മള്‍ നേര്‍വഴിക്കാകുമെന്നും കൂടി ആഗ്രഹിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top