Flash News
തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****    ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്‌; പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്   ****    മോദിയുടെ ‘തീര്‍ത്ഥയാത്രകള്‍’ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആരോപണം   ****   

വിവാദ വെളിപ്പെടുത്തലുകളുമായി ടിപി സെന്‍കുമാറിന്റെ സർവ്വീസ് സ്റ്റോറി

April 19, 2019

aaaaatpതിരുവനന്തപുരം: സംസ്ഥാന പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് സിപിഎമ്മിലെ കണ്ണൂര്‍ ലോബിയുമായി അടുത്ത ബന്ധമെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സര്‍വ്വീസ് സ്റ്റോറിയായ ‘എന്റെ പോലീസ് ജീവിതം’ എന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്റെ വെളിപ്പെടുത്തല്‍.

ഷുക്കൂര്‍ വധക്കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നില്ലെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ പറയുന്നു. ജേക്കബ് തോമസിനെതിരെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെതിരെയും ‘എന്റെ പോലീസ് ജീവിതത്തില്‍’ പരാമര്‍ശമുണ്ട്.

ജേക്കബ് തോമസ് നിഗൂഢതകളുള്ള ആളാണെന്നും തനിക്കെതിരായുള്ള കേസുകള്‍ക്കു പിന്നില്‍ ജേക്കബ് തോമസാണെന്നും സെൻകുമാർ ആരോപിക്കുന്നു. ലോക്‌നാഥ് ബെഹ്‌റ താന്‍ വീണ്ടും ഡിജിപിയാകുന്നത് തടയാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പുസ്തകത്തില്‍ വിവരിക്കുന്നു.

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകം സിപിഎം സ്‌പോണ്‍സര്‍ ചെയ്തതാകാമെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നുണ്ട്. കേസന്വേഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥയാണ് തന്നോടിക്കാര്യം പറഞ്ഞതെന്നും സെൻകുമാർ വെളിപ്പെടുത്തുന്നുണ്ട്.

ചാരക്കേസില്‍ സത്യം എല്ലാക്കാലവും മൂടിവെക്കാന്‍ സാധിക്കില്ലെന്നും നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും ഒരുനാള്‍ സത്യം പുറത്ത് വരുമെന്നും ടിപി സെന്‍കുമാര്‍ സര്‍വ്വീസ് സ്റ്റോറിയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top