Flash News
“വിദേശ സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യും; പ്രളയ പുനരധിവാസത്തിന് നെതര്‍ലാന്റ് മാതൃക”- മുഖ്യമന്ത്രി   ****    റവ. ബൈജു മാര്‍ക്കോസിന് ഡോക്ടറേറ്റ്   ****    തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****   

വീണ്ടും വിവാദം സൃഷ്ടിച്ച് പി.സി. ജോര്‍ജ്ജ്: കന്യകാ മാതാവ് താമരയിലിരിക്കുന്നതുകൊണ്ട് കൃസ്ത്യാനികള്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്ന്

April 19, 2019

pc-george-1തൊടുപുഴ: കേരള രാഷ്ട്രീയത്തിലെ വിവാദ എം‌എല്‍‌എയായ പി.സി. ജോര്‍ജ്ജ് വീണ്ടും രംഗത്ത്. കന്യകാ മാതാവ് ഇരിക്കുന്നത് താമരയിലാണെന്നും മാതാവിനെ സംരക്ഷിക്കുന്നതു താമരയായ നിലയ്ക്ക് കൃസ്ത്യാനികള്‍ ബി.ജെ.പിയ്ക്ക് ഒപ്പം നില്‍ക്കുന്നതില്‍ തെറ്റില്ലെന്നുമാണ് പി.സി.ജോര്‍ജിന്റെ അഭിപ്രായം. കേരളത്തില്‍ എന്‍.ഡി.എ നാല് സീറ്റെങ്കിലും നേടുമെന്നും ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങളെ ബി.ജെ.പിയില്‍ നിന്ന് അകറ്റാന്‍ കോണ്‍ഗ്രസും ലീഗും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബിജു കൃഷ്ണന്റെ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്കെതിരെയും പി.സി ജോര്‍ജ് വിമര്‍ശനമുന്നയിച്ചു. ഉത്തരേന്ത്യയില്‍ രാഹുല്‍ ഗാന്ധിയെ കേള്‍ക്കാന്‍ ആളില്ലെന്നും അത്കൊണ്ടാണ് സുരക്ഷിതമായ സീറ്റെന്ന നിലയില്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയതെന്നും പി.സി ജോര്‍ജ് പറഞ്ഞു. വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിയെ കൊണ്ടുവന്നാല്‍ സൗന്ദര്യം കാണാന്‍ ആളുകള്‍ ഓടിക്കൂടുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നതെന്നും എന്നാല്‍ വയനാട്ടിലെ ആദിവാസികള്‍ക്ക് സൗന്ദര്യമല്ല ജീവിതമാണ് പ്രധാനമെന്നും പി.സി ജോര്‍ജ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top