Flash News

“ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല”: സാം പിത്രോഡ

April 19, 2019

aaaa555അഹമ്മദാബാദ്: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. അഹമ്മദാബാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു എഞ്ചിനിയര്‍ എന്ന നിലയിലും സാങ്കേതിക വിദഗ്ധന്‍ എന്ന നിലയിലും തനിക്ക് അതിനോട് യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷത്തേക്കെങ്കിലും ഇവിഎമ്മുകള്‍ തനിക്ക് നല്‍കുകയാണെങ്കില്‍ അതിലെ ന്യൂനതകള്‍ കണ്ടെത്താന്‍ തനിക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ടെലികോം എഞ്ചിനീയറും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനുമായ സാം പിത്രോഡ ഇവിഎം മെഷിന്റെ ഡിസൈനിലെ ഉള്ളടക്കം, സോഫ്റ്റ്‌വെയര്‍, മെഷീനിലെ ചെറിയ സിഗ്‌നലുകള്‍ എന്നിവയെല്ലാം മനസ്സിലാക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടാം ഘട്ട വോട്ടെടുപ്പിലും വോട്ടിംഗ് മെഷീന്‍ സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു. ആദ്യഘട്ട വോട്ടെടുപ്പില്‍ ആന്ധ്രയില്‍ 30 ശതമാനത്തോളം വോട്ടിംഗ് മെഷീനുകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ചന്ദ്ര ബാബു നായഡു പരാതി ഉന്നയിച്ചിരുന്നു. വോട്ടിംഗ് മെഷീനിലെ തകരാറുമൂലം പലയിടങ്ങളിലും വോട്ടിംഗ് മണിക്കൂറുകളോളം വൈകിയതായും പരാതി ഉയര്‍ന്നിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top