Flash News

സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്: ഗൗരവമുള്ള വിഷയം പരിഗണിക്കുന്നു

April 20, 2019

80975-scന്യൂദൽഹി: സുപ്രീം കോടതിയിൽ അടിയന്തര സിറ്റിംഗ് ചേരുന്നതായി നോട്ടീസ്. പൊതുതാത്പര്യപ്രകാരമുള്ള അടിയന്തര വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് ചേരുന്നതെന്നാണ് നോട്ടീസിലുള്ളത്. ഇത്തരത്തിൽ സുപ്രീംകോടതിയിൽ സിറ്റിംഗ് നടത്തുന്നത് അപൂർവ നടപടിയാണ്.

പൊതുതാത്പര്യപ്രകാരമുള്ള വിഷയം ശ്രദ്ധയിൽപ്പെടുത്തിയത് സോളിസിറ്റർ ജനറൽ തുഷാർ മെഹ്‍തയാണെന്ന് നോട്ടീസിൽ പറയുന്നുണ്ട്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചാണ് സിറ്റിംഗ് ചേരുന്നത്. സോളിസിറ്റർ ജനറലിന്റെ ആവശ്യപ്രകാരമാണ് സിറ്റിംഗ് എന്നും നോട്ടീസിൽ പറയുന്നു.

എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി സുപ്രീം കോടതി മുന്‍ ജീവനക്കാരി 22 ജഡ്ജിമാര്‍ക്ക് പരാതി നല്‍കിയതാണ് സിറ്റിംഗിന് കാരണമെന്ന് ചൂണ്ടിക്കാണിക്കുന്നു. 2018 ഒക്ടോബര്‍ 10, 11 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതിയിലെ ഓഫീസില്‍ വച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ ആരോപണം. പരാതിയുടെ അടിസ്ഥാനത്തിലാണ് അടിയന്തിര യോഗം ചേര്‍ന്നിരിക്കുന്നത്. പൊതുതാത്പര്യമുള്ള വിഷയം പരിഗണിക്കാനാണ് സിറ്റിംഗ് എന്നായിരുന്നു അറിയിപ്പ്.

എല്ലാ ജീവനക്കാരോടും ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂവെന്ന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. പദവിയുടെ മഹത്വം മാത്രമാണ് ഒരു ജഡ്ജിയുടെ സമ്പാദ്യമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ വന്ന വര്‍ത്ത എങ്ങിനെ കൈകാര്യം ചെയ്യണമെന്ന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ യുക്തിയനുസരിച്ച് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരിക്കെതിരെ രണ്ട് കേസുകള്‍ നിലവിലുണ്ട്. കൂടാതെ അവരുടെ ഭര്‍ത്താവിനെതിരെയും കേസ് ഉണ്ടെന്നാണ് സൂചന.

ബ്ലാക്ക്മെയില്‍ ചെയ്യുക എന്നതാണ് പരാതിക്കാരിയുടെ ഉദ്ദേശ്യമെന്ന് അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും ഒരേ സ്വരത്തില്‍ പറഞ്ഞു.

അടുത്തയാഴ്ച പ്രധാനപ്പെട്ട ചില കേസുകള്‍ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് മുന്‍ ജീവനക്കാരിയുടെ ഈ ആരോപണം എന്നത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു…

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top