Flash News

രാഹുല്‍ ഗാന്ധിയ്ക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് പ്രിയങ്ക വയനാട്ടില്‍; അഞ്ച് പരിപാടികളില്‍ പങ്കെടുക്കും

April 20, 2019

12_54വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തുന്നു. മണ്ഡലത്തിലെ അഞ്ച് പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുക. രാവിലെ പത്തരയ്ക്ക് മാനന്തവാടിയിലാണ് ആദ്യത്തെ പൊതുയോഗം.

ആദ്യമായാണ് പ്രിയങ്ക ഗാന്ധി തെക്കെ ഇന്ത്യയില്‍ തന്നെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക അവിടെ നിന്ന് ഹെലികോപ്റ്ററില്‍ മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ഹെലിപാഡില്‍ ഇറങ്ങും. തുടര്‍ന്ന് അതിനടുത്ത് സജ്ജമാക്കിയിരിക്കുന്ന വേദിയിലെത്തി പ്രസംഗിക്കും. പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ഒരുമിച്ച് കൂട്ടിയ കര്‍ഷകരുമായി പ്രിയങ്ക സംവദിക്കും.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ വാഴക്കണ്ടിയിലെ വീട്ടിലെത്തുന്ന പ്രിയങ്ക കോളനിക്കാരുമായും സംസാരിക്കും. തുടര്‍ന്ന് നിലമ്പൂരും അരീക്കോടും പൊതുയോഗത്തില്‍ പ്രസംഗിക്കും. തെരഞ്ഞെടുപ്പിന് മുമ്പുള്ള യുഡിഎഫിന്റെ അവസാനത്തെ വലിയ പരിപാടിയാണ് ഇന്നത്തേത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top