Flash News

കടലിലൊഴുകുന്നൊരു കൊട്ടാരം: ഇന്ത്യയുടെ ആദ്യത്തെ ആഢംബര കപ്പല്‍ ‘കര്‍ണ്ണിക’ യാത്ര തുടങ്ങി

April 20, 2019

80938-779728-jalesh2ഇന്ത്യയുടെ ആദ്യത്തെ ആഢംബര കപ്പല്‍ ‘കര്‍ണ്ണിക’യുടെ സര്‍‌വീസുകള്‍ ആരംഭിച്ചു. ജലേഷ് ക്രൂയിസിന്‍റെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ കപ്പലിന് 14 നിലകളാണുള്ളത്. ഏകദേശം 2700 ഓളം യാത്രക്കാരെ വഹിക്കാന്‍ കഴിവുള്ള കര്‍ണികയുടെ നീളം 250 മീറ്റര്‍ ആണ്. സമുദ്രത്തില്‍ ഒഴുകുന്ന ഈ കപ്പല്‍ 7 സ്റ്റാര്‍ ഹോട്ടലിനെക്കാളും മനോഹരമാണ്.

ഗോവയിലെ ക്രൂയിസ് ടെർമിനലിൽ ഉള്ള ഈ കപ്പലിന്‍റെ മനോഹാരിത നോക്കികാണുന്നത് തന്നെ പ്രത്യേക അനുഭവമാണ്. ഇന്ത്യയുടെ ആദ്യത്തെ അന്താരാഷ്ട്ര നിലവാരമുള്ള ഈ കപ്പലില്‍ ക്രൂയിസ് സർവീസ് ആരംഭിച്ചിട്ടുണ്ട്. അതിന്‍റെ ആദ്യ യാത്ര പൂര്‍ത്തിയാക്കി. ഇന്നലെ വൈകുന്നേരം മുംബൈയില്‍ നിന്നും ആരംഭിച്ച സഞ്ചാരം രാത്രിയിലും സഞ്ചരിച്ച് രാവിലെ ഗോവയില്‍ എത്തിച്ചേര്‍ന്നു. ഇതുവഴി ഇന്ത്യയുടെ വിനോദസഞ്ചാരം കൂടുതല്‍ ഉയരങ്ങളിലെത്തും എന്ന് തന്നെ പറയാം.

ഈ സഞ്ചാരം വളരെ മനോഹരവും സന്തോഷവുമുള്ളതായിരുന്നുവെന്ന് കപ്പലിന്റെ ആദ്യ യാത്രയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കപ്പലില്‍ നിന്നും ഇറങ്ങിയ യാത്രക്കാര്‍ക്ക് യാത്രയെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. അവരുടെ അഭിപ്രായമനുസരിച്ച് കപ്പലിലെ ആതിഥേയത്വം അവിസ്മരണീയമായിരുന്നു.

ജന്മദിനം ആഘോഷിക്കാന്‍ എത്തിയ അക്ഷത മാലിയും വളരെ നല്ല അനുഭവമായിരുന്നുവെന്നാണ് പറഞ്ഞത്. അങ്ങനെ കപ്പലിലെ എല്ലാ ആഡംബര സൗകര്യങ്ങളും ഒന്നിനൊന്ന് മികച്ചതെന്നാണ് സഞ്ചരിച്ചവരുടെ അഭിപ്രായം.

ഈ കപ്പലില്‍ യാത്ര ചെയ്ത ദീപക് എന്ന മറ്റൊരു യാത്രക്കാരന്‍റെ അഭിപ്രായം മറ്റൊന്നാണ്. ഇന്ത്യയുടെ ആദ്യത്തെ ആഡംബര കപ്പലിലെ ആദ്യ യാത്രയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഈ യാത്രയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകുമെന്നുമാണ്.

പര്‍പ്പിള്‍, റോസ് നിറത്തില്‍ അറബിക്കടലില്‍ നീന്തിതുടിക്കുന്ന കര്‍ണിക ഒരു സ്വര്‍ഗ്ഗതുല്യ അനുഭവമാണ്‌. 2700 ഓളം യാത്രക്കാരെ വഹിക്കാന്‍ കഴിവുള്ളതും 250 മീറ്റര്‍ നീളവുമുള്ള ഈ 14 നിലയുള്ള കര്‍ണികയെ കാണുന്നത് കണ്ണിനു കുളിര്‍മ നല്‍കുന്നതാണ്.

ഒന്ന് ഓര്‍ത്തു നോക്കൂ പുറമേന്ന് കാണുമ്പോള്‍ ഇത്രയും ഭംഗിയുള്ള ഈ കപ്പല്‍ അകത്ത് എന്തായിരിക്കും എന്ന്. 14 നിലയുള്ള ഈ കപ്പലിലെ ആദ്യത്തെ നിലയില്‍ കയറുമ്പോള്‍ തന്നെ അതിന്‍റെ ഭംഗി നമ്മെ ആകര്‍ഷിക്കും. ഷോപ്പിംഗിനുള്ള എല്ലാ സൗകര്യങ്ങളും കപ്പലിന് അകത്തുതന്നെയുണ്ട്. മാത്രമല്ല ആകര്‍ഷകമായ റെസ്റ്ററന്‍നറുകളും ഇതിനകത്തുതന്നെയുണ്ട്‌. അവിടെ ഇന്ത്യയിലെയും വിദേശത്തെയും വ്യത്യസ്തമായ ആഹാരങ്ങള്‍ കിട്ടും.

മാത്രമല്ല ഈ കപ്പലില്‍ കുട്ടികള്‍ക്ക് വേണ്ടിയും ഒരുപാട് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടി അടിപൊളി വാട്ടര്‍ പാര്‍ക്കും ഉണ്ട്. യാത്രക്കാര്‍ക്ക് അവരുടെ മുറികളിലേക്ക് കയറി ചെല്ലുമ്പോള്‍ ഒരു പ്രത്യേക ആതിഥ്യമരുളുന്ന ഒരു തോന്നല്‍ ഉണ്ടാകും. ഒരുക്കി സുന്ദരമാക്കിയിട്ടിരിക്കുന്ന മുറികളിലെ ജനലുകള്‍ സമുദ്രത്തിന്റെ ആകര്‍ഷകത വര്‍ധിപ്പിക്കുന്നു. അതുപോലെതന്നെ മുറികള്‍ക്ക് പുറത്തായുള്ള ബാല്‍ക്കണിയും വളരെ സുന്ദരമാണ്.

ഈ അന്താരാഷ്ട്ര കപ്പലില്‍ യാത്രചെയ്യാന്‍ ആരും കൊതിച്ചുപോകും എന്ന കാര്യത്തില്‍ സംശയമില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പുകളാണ് കപ്പലിലെ മറ്റൊരു ആകര്‍ഷകത. കപ്പലിന്‍റെ സിഇഒ ആയ ജെർഗൻ ബെനാം പറയുന്നത് അന്താരാഷ്ട്ര സൗകര്യങ്ങള്‍ ഉള്ള ഇന്ത്യയിലെ ആദ്യത്തെ കപ്പലാണ് ഇതെന്നാണ്. ഇതിലെ യാത്ര വളരെ മനോഹരമാണ് എന്നാണ്. എല്ലാ അര്‍ത്ഥത്തിലും ആതിഥേയത്വം നല്ല രീതിയില്‍ സൂക്ഷിക്കുന്നുവെന്നും സിഇഒ പറഞ്ഞു.

ഈ കപ്പല്‍ സര്‍വിസ് തുടങ്ങിയതിന് ശേഷം യാത്രകള്‍ ഒരുക്കുന്ന ഏജന്‍സികള്‍ പറയുന്നത് ഈ സൗകര്യം ഇന്ത്യയില്‍ വരും കാലങ്ങളില്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വലിയ പങ്കുവഹിക്കുമെന്നും അതുവഴി വളരെ ഉയരങ്ങളില്‍ എത്തിച്ചേരും എന്നുമാണ്. ടൂര്‍ നടത്തിപ്പുകാരന്‍ ദിഗ് വിജയ്‌ ത്രിപാഠി പറയുന്നത് ഇത്തരം സൗകര്യങ്ങള്‍ അനുഭവിക്കാന്‍ വേണ്ടി ഇവിടെ നിന്നും വിദേശത്തേയ്ക്ക് പോകുന്നവര്‍ ഇനി ഒരിടത്തും പോകേണ്ട ഇന്ത്യയില്‍തന്നെ അനുഭവിക്കാം എന്നാണ്.

കര്‍ണികയുടെ വ്യത്യസ്ത റൂട്ടുകളിലെ പ്രോഗ്രാമുകളുടെ വിവരങ്ങള്‍ ഉടനെ നല്‍കും. മുംബൈ-ഗോവ മുംബൈ റൂട്ടില്‍ തുടങ്ങിയതാണ്. ഈ ആകര്‍ഷകമായ കപ്പലിന്റെ യാത്ര മുംബൈ-ചെന്നൈ, വിശാഖപട്ടണം എന്നീ റൂട്ടുകളിലേക്കും ഉണ്ടാകും.

കർണികയുടെ ദേശ വിദേശ ടൂറിസ്റ്റുകൾക്കായി സിങ്കപ്പൂർ, ദുബായ്, ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ആകർഷകമായ നഗരങ്ങളിൽ സേവനം ലഭ്യമാകും. ഈ കപ്പല്‍ യാത്രക്കാരെ ലോകം മുഴുവനും ചുറ്റിക്കും.

കര്‍ണിക ക്രൂയിസിന്‍റെ തുടക്കം രാജ്യത്തിന്റെ ടൂറിസം മേഖലയ്ക്ക് പുതിയ അഭിമാനമാകും. കാരണം ഇന്ത്യയില്‍ ഈ വ്യവസായം വളരെ നല്ല രീതിയില്‍ വളര്‍ന്നു വരുകയാണ്. അതിനുവേണ്ടി ഇന്ത്യയിലെ പോര്‍ട്ടുകളില്‍ വികസനങ്ങള്‍ പെട്ടെന്ന് ഉണ്ടാകുകയും ചെയ്യുന്നുണ്ട്. അതില്‍ പ്രമുഖമായ ആറെണ്ണമാണ് Mumbai port, Mormugo port, New Mangalore Port, Cochin Port, Chennai port and Kolkata port എന്നിവ.

ഇന്ത്യയില്‍ തന്നെ ഇങ്ങനൊരു ആഡംബര കപ്പലിന്റെ വരവോടുകൂടി സമുദ്ര യാത്ര ആസ്വദിക്കാന്‍ ഭാരതീയര്‍ക്ക് വിദേശ യാത്രയുടെ ആവശ്യം വരുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top