Flash News

ചിക്കാഗോ ഗീതാ മണ്ഡലം വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 20-ന്

April 20, 2019 , ജോയിച്ചന്‍ പുതുക്കുളം

geethaചിക്കാഗോ: ഐശ്വര്യത്തിന്റെ പൂത്താലവുമേന്തി ഒരിക്കല്‍ക്കൂടി വിഷുവെത്തി. കണിക്കൊന്നയുടെ നിറശോഭയോടെയെത്തുന്ന വിഷു മലയാളത്തിന് ആഘോഷത്തിമര്‍പ്പിന്റെ ദിനങ്ങളാണ് സമ്മാനിക്കുനത്.കാലത്തിന്റെ ഗതിക്കനുസരിച്ച് ജീവിതരീതികളില്‍ മാറ്റം വന്നുവെങ്കിലും സംസ്കാരത്തിലധിഷ്ഠിതമായ വിശ്വാസങ്ങളാണ് ജീവിത വഴിയില്‍ നമുക്കെന്നും പാഥേയം. അതുകൊണ്ടുതന്നെ ഓരോ ഉത്സവവേളകളും നമ്മിലേക്കു തന്നെയുള്ള ഒരു തിരിച്ചുപോക്കാണ്.

പ്രിയ കുടുംബാംഗങ്ങളെ, കേരളീയരെ പോലെ ഇത്രമേല്‍ വൈവിധ്യമായ സംസ്കാര സമ്പത്തിന്റെ പൈതൃകം ഉള്ള നാം, നമ്മുടെ ഉജ്ജലമായ കേരളീയ സംസ്കൃതി, അടുത്ത തലമുറക്ക് അനുഭവയോഗ്യമാക്കി കൊടുക്കാം. അതിനായി ഏപ്രില്‍ ഇരുപത് (ശനിയാഴ്ച) രാവിലെ ഒന്‍പത് മണിക്ക് എല്ലാ ഭക്ത ജനങ്ങളെയും ഗീതാമണ്ഡലത്തിലേക്ക് സ്വാഗതം ചെയുന്നു.

മഹാ ഗണപതി പൂജ , മഹാ വിഷു പൂജ , പുരുഷസൂക്ത അര്‍ച്ചന , നാരായണസൂക്ത അര്‍ച്ചന , ശ്രീ സൂക്താര്‍ച്ചന, നാരായണീയ പാരായണവും പ്രവചനവും, വിഷുക്കണി, വിഷു കൈനീട്ടം, ശ്രീകൃഷ്ണാര്‍ച്ചന, ദീപാരാധന, വിഷു സദ്യ എന്നീ പരിപാടികളാണ് മുന്‍ വര്ഷങ്ങളിലെ പോലെ ഈ വര്‍ഷവും ഗീതാമണ്ഡലം, ചിക്കാഗോ ഹൈന്ദവ സമൂഹത്തിന് ജീവിതത്തില്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ മറ്റൊരു വിഷു കൈനീട്ടമാണ് ഒരുക്കിയിരിക്കുന്നത്. മറക്കരുത് നമ്മുടെ കുടുംബ സംഗമവും മഹാവിഷു പൂജയും ഏപ്രില്‍ ഇരുപത് (ശനിയാഴ്ച്ച) രാവിലെ ഒന്‍പത് മുതല്‍… എല്ലാ കുടുംബാംഗങ്ങളെയും ഒരിക്കല്‍ കൂടി നമ്മുടെ തറവാട് ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നു.

തദവസരത്തില്‍ കുട്ടികള്‍ക്കായി സനാതന ധര്‍മ്മത്തെ ആസ്പദമാക്കി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.. ,ഈആധുനിക യുഗത്തില്‍ ലോകം മുഴുവന്‍ സനാതന ധര്‍മ്മത്തിലേക്ക് മാറുമ്പോള്‍, നമ്മുടെ പുത്തന്‍ തലമുറ നമ്മുടെ സാംസ്ക്കാരിക ധാരകളില്‍നിന്നും, തനതായ സാഹിത്യ സ്വരൂപങ്ങളില്‍നിന്നും അകന്നുപോകുന്ന പ്രവണത ശക്തമാണ്. അന്ധമായ പാശ്ചാത്യവല്ക്കരണവും അതുമൂലമുള്ള സംസ്കാരലോപവും ആണ് ഇന്ന് ഹൈന്ദവ സമൂഹം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി. അതിനുള്ള ഏറ്റവുംനല്ല പ്രതിവിധി സനാതനധര്‍മ്മത്തെ പഠിച്ച്, ആ നന്മകള്‍ പങ്കിടുക എന്നതാണ്. ഓരോ ഭാരതീയന്റെയും സ്വകാര്യ അഹംങ്കാരമായ ഭാരതീയ പൈതൃകവും, നമ്മുടെ സംസ്കൃതിയും, ആചാരാഅനുഷ്ഠാനങ്ങളും അടുത്ത തലമുറയിലേക്ക് എത്തിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ചിക്കാഗോ ഗീതാമണ്ഡലം സനാതന ധര്‍മ്മത്തെ ആസ്പദമാക്കി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. പാരമ്പര്യമൂല്യങ്ങള്‍ പങ്കിടുന്ന ഒരു തലമുറ ഒരിക്കലും പതിരായിപ്പോകില്ലെന്ന സത്യം പങ്കുവച്ചുകൊണ്ട്, അറിവിന്റെ, നന്മയുടെ, ഉജ്ജ്വല പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ പകുത്തുകൊണ്ടുള്ള മത്സരമാണ് ഗീതാമണ്ഡലം സംഘടിപ്പിക്കുന്നത്.

ഈ മത്സരത്തില്‍ നിങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കുവാനായി നിങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. ജയ് ചന്ദ്രന്‍ (847 361 7653), ബൈജു മേനോന്‍ (847 749 7444), ആനന്ദ് പ്രഭാകര്‍ (847 7160599), അജി പിള്ള (847 899 1528), ബിജു കൃഷ്ണന്‍ (224 717 9624).

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top