Flash News

പെസഹാ കുര്‍ബാന നല്‍കി മടങ്ങിയത് മരണത്തിലേക്ക്

April 20, 2019 , .

mammenന്യൂയോര്‍ക്ക്: അന്തരിച്ച മാര്‍ത്തോമ്മാ സഭ സീനിയര്‍ വൈദികനും സന്നദ്ധ സുവിശേഷക സംഘം ജനറല്‍ സെക്രട്ടറിയുമായിരുന്ന റവ. ടി. സി. മാമ്മന്‍ പെസഹാ രാത്രി കുര്‍ബാനയും പ്രസംഗവും നടത്തിയ ശേഷം ഭാര്യയെ ജോലി സ്ഥലത്തു നിന്നു തിരികെ കൊണ്ടുവരുന്ന വഴിയാണ് കൊല്ലപ്പെട്ടത്.

ന്യൂയോര്‍ക്ക് 708 നോര്‍ത്ത് ബെല്‍മോര്‍ റോഡ് സതേണ്‍ പാര്‍ക്ക് വേയ്ക്ക് സമീപമായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാര്‍ വഴിയരികിലുള്ള മരത്തിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതം മൂലം പുറത്തേക്കു വീണ റവ. മാമ്മനെ ഉടന്‍ ബെത്‌പേജിലെ സെന്റ് ജോസഫ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ വില്‍സിക്കുട്ടിക്ക് (റിട്ട. അധ്യാപിക, എസ് സി എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തിരുവല്ല) നിസാര പരുക്കുണ്ട് .

അപകടത്തിനു കാരണക്കാരനായ ക്രിസ്റ്റഫര്‍ ഗോമസ് അല്‍ വാരസിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. Vehicular Man Slaughter Second Degree (വാഹനം ഉപയോഗിച്ചുള്ള കൊലപാതകം-സെക്കന്‍ഡ് ഡിഗ്രി), അതിക്രമം-തേര്‍ഡ് ഡിഗ്രി, Driving While Intoxicated (മയക്കുമരുന്ന് ഉപയോഗിച്ച് സ്വബോധം നഷ്ടപ്പെട്ട നിലയില്‍ വാഹനം ഓടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

പത്തനാപുരം തിരുവാതിലില്‍ കുടുംബാംഗമായ റവ. ടി.സി. മാമ്മന്‍ ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമായിരുന്നു. 2004-ലാണ് അമേരിക്കയിലെത്തിയത്.

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ മെല്‍‌വിന്‍ മാമ്മന്‍, സാനി ജോസഫ്, ഷെറിന്‍ ജോമി എന്നിവരാണ് മക്കള്‍. കരുണ, ജോയല്‍ ജോസഫ്, റവ. ജോമി എന്നിവരാണ് മരുമക്കള്‍. രണ്ട് സഹോദരന്മാരും ആറു സഹോദരിമാരുമുണ്ട്. അവരില്‍ രണ്ടു പേരൊഴികെ മറ്റെല്ലാവരും അമേരിക്കയിലാണ്.

ചന്ദനക്കാവ്, കുളത്തൂപ്പുഴ, പച്ചപാലോട്, കണ്ടംചിറ, തിങ്കള്‍കരിക്കം, ഏഴംകുളം, കുണ്ടറ, വാളകം, പേറ, പൊടിയാട്ടുവിള, കോഴഞ്ചേരി, വാരിക്കാട്, ആഞ്ഞിലിത്താനം, പുന്നയ്ക്കാട്, കുറിയന്നൂര്‍, പെരുമ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായിരുന്നു റവ. മാമ്മന്‍. സുവിശേഷ പ്രസംഗ സംഘം ഗോസ്പല്‍ ടീം മേധാവി, മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സഭാ ജോലിയില്‍ ഇല്ലെങ്കിലും ഇടക്കു സര്‍വീസുകള്‍ നടത്തുന്ന അച്ചന്‍ പെസഹാ വ്യാഴാഴ്ച രാത്രി മെറിക്കിലെ ലോംഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ സര്‍വീസില്‍ പ്രസംഗിച്ചിരുന്നു. വി. കുര്‍ബാനയുടെ പ്രാധാന്യത്തെപറ്റിയും ക്രിസ്തുവിന്റെ ഉത്ഥാനത്തിലുമുള്ള വിശ്വസത്തെപറ്റിയും ആയിരുന്നു അദ്ദേഹം പ്രസംഗിച്ചതെന്നു പാരിഷ് അംഗങ്ങള്‍ ഓര്‍ക്കുന്നു.

പൊതുദര്‍ശനം: ഏപ്രില്‍ 26 വെള്ളിയാഴ്ച വൈകിട്ട് 5:30 മുതല്‍ 9:00 വരെ ലോംഗ് ഐലന്‍ഡ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ (2350 മെറിക്ക് അവന്യു, മെറിക്ക്, ന്യൂയോര്‍ക്ക്). ഏപ്രില്‍ 27 ശനിയാഴ്ച രാവിലെ 8:00 മണി മുതല്‍ 9:00 വരെ പള്ളിയില്‍ പൊതുദര്‍ശനം. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷ.

സംസ്‌കാരം: പൈന്‍ ലോണ്‍ സെമിത്തേരിയില്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top