Flash News

മോദിയുടെ ജീവിതം പ്രമേയമാക്കിയ പരമ്പരക്ക് വിലക്ക്; നമോ ടിവിക്ക് ഇളവ്

April 20, 2019

Narendra-modi-2ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കിയ ‘മോദി- ജേര്‍ണി ഓഫ് എ കോമണ്‍മാന്‍’ എന്ന വെബ് സീരീസിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഭാവിയില്‍ ഇത് സംപ്രേഷണം ചെയ്യുന്നതിനും കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ‘ഇറോസ് നൗ’വിന് ലഭിച്ചു.

പുറത്തു വന്ന ട്രെയിലര്‍ പരിശോധിച്ചതില്‍ മോദിയുടെ രാഷ്ട്രീയ ജീവിതമാണ് വെബ് സീരിസിന്റെ പ്രതിപാദ്യ വിഷയമെന്ന് ബോധ്യപ്പെട്ടതായും ഈ സാഹചര്യത്തില്‍ ഇതുവരെ ഇറോസ് നൗ സംപ്രേക്ഷണം ചെയ്തു കഴിഞ്ഞ അഞ്ച് എപ്പിസോഡുകളും പിന്‍വലിക്കണമെന്നും തുടര്‍ന്നുള്ള എപ്പിസോഡുകളുടെ സംപ്രക്ഷണം താല്‍കാലികമായി നിര്‍ത്തി വയ്ക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇറോസ് നൗ മേധാവികള്‍ക്ക് അയച്ച നോട്ടീസില്‍ പറയുന്നു. രാജ്യത്ത് പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രാഷ്ട്രീയ നേതാക്കളുടേയും പ്രസ്ഥാനങ്ങളുടേയും ജീവിതമോ ചരിത്രമോ സ്വാധീനിക്കുന്ന രീതിയില്‍ ഇലക്ട്രിക്ക് മീഡിയ വഴി പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വെബ് സീരിസ് സംപ്രേക്ഷണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്.

പിഎം നരേന്ദ്രമോദി എന്ന പേരില്‍ മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം റിലീസ് ചെയ്യുന്നത് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ പേരിലുള്ള വെബ് സീരിസും കമ്മീഷന്‍ തടയുന്നത്. മോദി സിനിമയുടെ റിലീസ് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

അതേസമയം, ‘നമോ ടിവി’ക്ക് നിശബ്ദ പ്രചാരണ സമയത്ത് പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യാം. എന്നാല്‍ മണ്ഡലങ്ങളെക്കുറിച്ചോ സ്ഥാനാര്‍ത്ഥികളെക്കുറിച്ചോ പരാമര്‍ശിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top