- Malayalam Daily News - http://www.malayalamdailynews.com -

മുസ്ലിം രാഷ്ട്രമായ യു‌എ‌യില്‍ ആദ്യത്തെ ഹിന്ദു ക്ഷേത്രം; തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് നടന്നു

81008-htഅബുദാബി: ഇന്ത്യയിലെയും യു‌എ‌യിലേയും ഹൈന്ദവരുടെ ചിരകാലാഭിലാഷമായ ഹിന്ദു ക്ഷേത്ര സമുച്ചയം അബുദാബിയില്‍ പണിതുയര്‍ത്തുന്നു. അബുദാബിയിലെ ആദ്യത്തെ ഹൈന്ദവ ക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് ഇന്ന് (ശനിയാഴ്ച) രാവിലെ എട്ടു മണിയോടെ നടന്നു.

ശിലാസ്ഥാപന ചടങ്ങിനായി കൊണ്ടുവന്നത് രാജസ്ഥാനില്‍നിന്ന് പ്രത്യേകം രൂപകല്‍പന ചെയ്ത ശിലയാണ്. ശിലാസ്ഥാപന ചടങ്ങില്‍ യുഎഇയിലെ മന്ത്രിമാരടക്കമുള്ള പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യയില്‍ നിന്നുള്ള അന്‍പതോളം പുരോഹിതര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പൂജ്യ ഇശ്വര്‍ ചരന്‍ സ്വാമിയാണ് തറക്കല്ലിടല്‍ കര്‍മം നടത്തിയത്.

അബുദാബി-ദുബായ് പാതയില്‍ അബു മുറൈഖയിലാണ് മധ്യ പൂര്‍വ ദേശത്തെ ആദ്യ ഹിന്ദുക്ഷേത്രം. ഇന്ത്യയില്‍ നിന്നുള്ള കരകൗശല വിദഗ്ദ്ധരാണ് ക്ഷേത്രത്തിന്‍റെ കൊത്തുപണികള്‍ നടത്തുന്നത്.

അബുദാബിയില്‍ പണിയുന്ന ക്ഷേത്രം ഡല്‍ഹിയിലുള്ള സ്വാമി നാരായണ്‍ സന്‍സ്ഥ എന്ന സംഘടനയുടെ സ്വാമി നാരായണ്‍ ക്ഷേത്രത്തിന്‍റെ തനിപ്പകര്‍പ്പാണ്.

55,000 സ്ക്വയര്‍ മീറ്റര്‍ ചുറ്റളവിലുള്ള ക്ഷേത്രത്തിനുള്ള ഭൂമി അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ആണ് വിട്ടുനല്‍കിയത്.

 

Read this news in English  [1]

 

 


Like our page https://www.facebook.com/MalayalamDailyNews/ [2] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[3] [4] [5] [6] [7]