Flash News

അസാധാരണ സിറ്റിംഗിനെതിരെ നിയമവിദഗ്ധരുടെ വിമർശനം

April 21, 2019

gogoi-supremeന്യൂദൽഹി: ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ ശനിയാഴ്ച അസാധാരണ സിറ്റിംഗ് നടത്തിയതിനെതിരെ വിമർശനമുയർന്നു. ചീഫ് ജസ്റ്റസിന് എതിരായ പരാതി ചീഫ് ജസ്റ്റിസ് തന്നെ അധ്യക്ഷനായ കോടതി പരിശോധിക്കുകയും ആരോപണങ്ങൾ തള്ളുകയും ചെയ്തതിനെ ചൊല്ലിയാണ് വിമര്‍ശനം.

ഒരു ജുഡീഷ്യൽ ഉത്തരവിന്‍റെ പേരിൽ ഹൈക്കോടതി- സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ കേസെടുക്കാൻ പാടില്ല എന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 77-ാം വകുപ്പിലും ജഡ്ജസ് പ്രൊട്ടക്ഷൻ നിയമത്തിലെ മൂന്നാം വകുപ്പിലും പറയുന്നുണ്ടെന്നും എന്നാൽ ഒരു ജഡ്ജിക്കെതിരെ വ്യക്തിപരമായ കുറ്റങ്ങളുടെ പേരിൽ പരാതികൾ ഉണ്ടായാൽ അതിന് നിയപരമായ പരിരക്ഷ കിട്ടില്ലെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചീഫ് ജസ്റ്റിസിനെതിരെ ഉയര്‍ന്നിരിക്കുന്നത് വ്യക്തിപരമായ പരാതിയാണെന്ന് ഇവർ ഓർമ്മപ്പെടുത്തുന്നു.

സുപ്രീംകോടതി തന്നെ ഇറക്കിയ വിധികളുടെ ലംഘനമാണ് അസാധാരണ സിറ്റിംഗ് എന്ന് ചില കേസുകൾ ഉദ്ധരിച്ച് നിയമവിദഗ്ദ്ധർ പറയുന്നു. തമിഴ്നാട് സ്വദേശിയായ  വീരസ്വാമിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഒരു കേസിൽ ഇക്കാര്യം സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇവർ പറയുന്നു.

വിശാഖ കേസിലെ സുപ്രീംകോതി വിധി അനുസരിച്ച് ലൈംഗിക അധിക്രമ കേസുകൾ പരിശോധിക്കാൻ ഓരോ തൊഴിലിടത്തും പ്രത്യേക സമിതികൾ വേണം. അത്തരത്തിലൊരു സമിതി സുപ്രീംകോടതിയിലും ഉണ്ട്. എന്നാൽ പരാതിയിൽ കഴമ്പുണ്ടോ എന്ന് ഈ സമിതി പരിശോധിച്ചിട്ടില്ല. ചീഫ് ജസ്റ്റിസായതുകൊണ്ട് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെങ്കിൽ അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രപതിയുടെ അനുമതിയും വേണം.

കാര്യങ്ങൾ ഇങ്ങനെയായിരിക്കെ, ചീഫ് ജസ്റ്റിസിനെതിരെയുള്ള ലൈംഗിക ആരോപണ പരാതി അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള കോടതി തന്നെ പരിഗണിച്ചത് ശരിയല്ലെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top