Flash News

ശ്രീലങ്കയില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും

April 21, 2019

D4p-XRQX4AAR2Urശ്രീലങ്കയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ കാസര്‍കോട് സ്വദേശിയും. കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയായ റഫീന കൊളംബോയില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

കൊളംബോയിലുള്ള ബന്ധുക്കളെ കാണാനായി ശ്രീലങ്കയില്‍ എത്തിയതായിരുന്നു ദുബായില്‍ താമസമാക്കിയ റഫീന. ഇവരുടെ പിതാവിനും സഹോദരങ്ങള്‍ക്കുമെല്ലാം കൊളംബോയില്‍ ബിസിനസുകളുണ്ട്. കൊളംബോയിലെ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു ഇവര്‍. ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് പുറത്തുവരാനായി കൗണ്ടറില്‍ നില്‍ക്കുമ്പോഴായിരുന്നു സ്‌ഫോടനം.

അതേസമയം, കൊളംബോയില്‍ വീണ്ടും സ്‌ഫോടനമുണ്ടായി. ഈ സ്‌ഫോടനത്തിൽ രണ്ടു പേര്‍ മരിച്ചു. തെഹിവാല മൃഗശാലയ്ക്കു സമീപത്തെ ഹോട്ടലിലാണ് സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച നടന്ന ഏഴാമത്തെ സ്‌ഫോടനമാണിത്. ഇതുവരെ 156 പേർ മരിച്ചതായാണ് വിവരം. മുന്നൂറിലധികം പേർക്കു പരുക്കേറ്റിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.

sri_lanka


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top