Flash News

ശ്രീലങ്കൻ സ്ഫോടനം: കാടത്തമെന്ന് പ്രധാനമന്ത്രി; സ്ഥിതിഗതികൾ നിരീക്ഷിച്ച് ഇന്ത്യ

April 21, 2019

D4pzOhsWkAAMujD

ശ്രീലങ്കയിലെ സ്ഫോടനപരമ്പരയിൽ ഇന്ത്യ നടുക്കം രേഖപ്പെടുത്തുകയും അപലപിക്കുകയും ചെയ്തു. ശ്രീലങ്കൻ സർക്കാറിന്റെയും ജനങ്ങളുടെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഇന്ത്യ അറിയിച്ചു. സഹായമെത്തിക്കാൻ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.

രാഷ്‌ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചിട്ടുണ്ട്.

“ഇത്തരം കാടത്തം നിറഞ്ഞ പ്രവർത്തനങ്ങൾക്ക് ഈ മേഖലയിൽ സ്ഥാനമില്ല.ശ്രീലങ്കയിലെ ജനങ്ങൾക്ക് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും ഒപ്പം തന്റെ പ്രാർഥനകളുണ്ട് “- മോദി പറഞ്ഞു.

“നിഷ്കളങ്കരായ ജനങ്ങൾക്കു നേരെയുള്ള ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾക്കു പരിഷ്കൃത സമൂഹത്തിൽ സ്ഥാനമില്ല. ശ്രീലങ്കയ്ക്കൊപ്പം മുഴുവൻ ഐക്യദാർഢ്യവും പ്രഖ്യാപിച്ച് ഇന്ത്യയുണ്ടാകും”- രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

ലങ്കയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണറിൽ നിന്നു തുടർച്ചയായി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുകയാണെന്നും സുഷമ ട്വിറ്ററിൽ വ്യക്തമാക്കി.

ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കയിലെ വിവിധ പള്ളികളിൽ ഉൾപ്പെടെ നടന്ന ആക്രമണങ്ങളിൽ കോൺഗ്രസും അനുശോചനം അറിയിച്ചു.

സ്ഫോടനത്തിടയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാർക്കു വേണ്ടി കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണർ ഓഫിസിൽ ഹെൽപ്‌ ലൈൻ നമ്പറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്– +94777903082,+94112422788,+94112422789, +94112422789.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top