Flash News

ചട്ടലംഘനം: സ്മൃതി ഇറാനിക്കും ശശി തരൂരിനുമെതിരെ കേസ്

April 21, 2019

Smiriti-iraniന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു ചട്ടലംഘനത്തില്‍ സ്മൃതി ഇറാനിക്കും ശശി തരൂരിനുമെതിരെ കേസ്. തെറ്റായ വിദ്യാഭ്യാസ യോഗ്യത സമര്‍പ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനാണ് സ്മൃതി ഇറാനിക്കെതിരെ കേസ്. കോണ്‍ഗ്രസിന്റെ ലക്‌നൗവിലെ മൈനോറിറ്റി സെല്‍ അദ്ധ്യക്ഷന്‍ തൗഹീദ് സിദ്ധിഖ് നജ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്.

സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നും, കള്ള രേഖയുണ്ടാക്കിയതിന് പൊലീസ് അവര്‍ക്കെതിരെ കേസെടുക്കണം എന്നും നജ്മി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ ഏറെ വിവാദങ്ങള്‍ വരുത്തി വെച്ച സ്മൃതി 1991-ല്‍ സെക്കന്‍ഡറി വിദ്യാഭ്യാസവും 1993 ല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കിയെന്നാണ് സ്മൃതി തന്റെ പുതിയ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. 1994-ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ ബികോം ബിരുദ കോഴ്സിന് ചേര്‍ന്നെങ്കിലും അത് പൂര്‍ത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി സത്യവാങ് മൂലത്തില്‍ കള്ളം പറഞ്ഞു എന്നും സ്മൃതി ഇറാനിയുടെ സ്ഥാനാര്‍ഥിത്വം റദ്ദ് ചെയ്യണമെന്നും, ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ തൗഹീദ് സിദ്ദിഖ് നജ്മി നേരിട്ടെത്തി നല്‍കിയ പരാതിയിലാണിപ്പോള്‍ നടപടി എടുത്തിരിക്കുന്നത്.

‘വൈ ഐ ആം എ ഹിന്ദു’ എന്ന പുസ്തകത്തിന്റെ ചിത്രം തിരഞ്ഞെടുപ്പ് പോസ്റ്ററില്‍ ഉപയോഗിച്ചതിനെതിരെയാണ് ശശി തരൂരിനെതിരെ പോലീസ് കേസെടുത്തത്. സംഭവത്തില്‍ ബിജെപി പരാതി നല്‍കിയിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top