Flash News

കൊട്ടിക്കലാശം അവസാനിച്ചു; അവസാന ഘട്ട ഒരുക്കങ്ങള്‍ തുടങ്ങി

April 21, 2019

vote-1തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം അവസാനിച്ചതോടെ അവസാന ഘട്ട ഒരുക്കങ്ങളുമായി അധികൃതര്‍ രംഗത്ത്. കുടുതല്‍ സ്ഥാനാര്‍ത്ഥികളുള്ള തിരുവനന്തപുരം, ആറ്റിങ്ങല്‍, വയനാട് മണ്ഡലങ്ങളില്‍ ഒന്നിലേറെ ബാലറ്റ് യൂണിറ്റുകള്‍ ഉപയോഗിക്കും. മറ്റിടങ്ങളില്‍ ഒരു യൂണിറ്റില്‍ തന്നെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും ഉള്‍ക്കൊള്ളിക്കാനാകും. 2,61,51,534 വോട്ടര്‍മാര്‍ 23നു ബൂത്തുകളിലേക്കു നീങ്ങും. 51,000 പരാതികളാണു സി വിജില്‍ ആപ് വഴി തിരഞ്ഞെടുപ്പു കമ്മിഷനു ലഭിച്ചത്.

ആകെ സ്ഥാനാര്‍ഥികള്‍ 227, വനിത സ്ഥാനാര്‍ഥികള്‍ 23, പുരുഷ വോട്ടര്‍മാര്‍ 1,26,84,839, സ്ത്രീ വോട്ടര്‍മാര്‍ 1,34,66,521, ട്രാന്‍സ്‌ജെന്‍ഡര്‍ 174, കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത് 31,36,191 പേര്‍, കുറവ്് വയനാട്ടില്‍ 5,94,177, കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ മലപ്പുറത്ത്–15,67,944, കന്നി വോട്ടര്‍മാര്‍ 2,88,191, പോളിങ് ബൂത്തുകള്‍ 24,970, കൂടുതല്‍ ബൂത്തുകള്‍ മലപ്പുറത്ത്–2750, കുറവ്് വയനാട്ടില്‍–575, സ്ത്രീകള്‍ നിയന്ത്രിക്കുന്ന ബൂത്തുകള്‍ 240
ബൂത്തുകളില്‍ വെബ്്കാസ്റ്റിങ് 3621, കൂടുതല്‍ വനിതാ സ്ഥാനാര്‍ഥികള്‍ കണ്ണൂരില്‍ 5, ആകെ ഉപയോഗിക്കുന്ന വിവി പാറ്റുകള്‍ 24,970, ബാലറ്റ് യൂണിറ്റുകള്‍ 44,427, ആകെ പോളിങ് ജീവനക്കാര്‍ 1,01,140, സെക്ടറല്‍ ഓഫിസര്‍മാര്‍ 1670, പ്രിസൈഡിങ് ഓഫിസര്‍മാര്‍ 33,710.

ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മാസം 11 മുതല്‍ സംസ്ഥാന വ്യാപകമായി 15 ലക്ഷം ബാനറുകളും പോസ്റ്ററുകളും ഹോര്‍ഡിങ്ങുകളും നശിപ്പിച്ചു. അതേസമയം ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ഥികള്‍ മികച്ച പ്രചാരമുള്ള പത്രത്തില്‍ അക്കാര്യം പരസ്യപ്പെടുത്തിയില്ലെങ്കില്‍ പിന്നീടു പ്രശ്‌നമാകുമെന്നു ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ. അതിന്റെ ഗൗരവം പലര്‍ക്കും മനസ്സിലായിട്ടില്ല. വിധി നടപ്പാക്കുന്നുണ്ടോയെന്നു സുപ്രീം കോടതി നിരീക്ഷിക്കുന്നുണ്ടെന്നും മീണ മുന്നറിയിപ്പു നല്‍കി. അതേസമയം തിരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ച സ്‌ക്വാഡുകള്‍ കേരളത്തില്‍ ഇതുവരെ പിടിച്ചെടുത്തത് 6.63 കോടിയുടെ കറന്‍സി നോട്ടുകളും 44 ലക്ഷം രൂപയുടെ മദ്യവും. 31 കോടി രൂപയുടെ മറ്റു സാധനങ്ങളും. ഇതില്‍ 21 കോടി രൂപയുടെ ലഹരി മരുന്നുകളും 3 കോടിയുടെ സ്വര്‍ണവും ഉള്‍പ്പെടുന്നു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ നിശ്ചയിച്ചതിലും 2 മണിക്കൂര്‍ വരെ വൈകുമെന്നു ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ. ഒരു നിയമസഭാ മണ്ഡലത്തിലെ 5 പോളിങ് ബൂത്തുകളിലെ വിവിപാറ്റ് എണ്ണുന്ന സാഹചര്യത്തിലാണിത്. 257 സ്‌ട്രോങ് റൂമുകള്‍ ഉണ്ടാകും. വോട്ടെടുപ്പിനു ശേഷം ഒരു മാസത്തോളം ബാലറ്റ് പെട്ടികള്‍ അവിടെയാണു സൂക്ഷിക്കുക. സീല്‍ ചെയ്ത ശേഷം അവിടെ ആര്‍ക്കും പ്രവേശനമില്ല. സിആര്‍പിഎഫ് ഭടന്മാരാണു വോട്ടിംഗ് യന്ത്രങ്ങള്‍ക്കു സുരക്ഷ ഒരുക്കുക. 2310 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരെ നിയോഗിക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരായ ഭിന്നശേഷിക്കാരെ വീട്ടില്‍ നിന്നു പോളിംഗ് ബൂത്തിലെത്തിക്കാനും തിരികെ വീട്ടില്‍ വിടാനും തിരഞ്ഞെടുപ്പു കമ്മിഷന്‍ തന്നെ വാഹന സൗകര്യം ഒരുക്കും. സര്‍ക്കാര്‍ വാഹനങ്ങളോ, ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാടക വണ്ടികളോ ഉപയോഗിക്കാനാണു നിര്‍ദേശം. സംസ്ഥാനത്തു 1,35,357 ഭിന്നശേഷിക്കാരായ വോട്ടര്‍മാരാണുള്ളത്. ഭിന്നശേഷിക്കാര്‍ വോട്ടു ചെയ്യുന്ന ബൂത്തുകളില്‍ റാംപ് സൗകര്യം അടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാഴ്ചക്കുറവുള്ളവരെ സഹായിക്കാന്‍ എന്‍സിസി, സ്‌കൗട്ട് തുടങ്ങിയവയുടെ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കും. കാഴ്ച ശേഷിയില്ലാത്തവര്‍ക്കായി വോട്ടര്‍ സ്ലിപ് ബ്രെയില്‍ ലിപിയില്‍ തയാറാക്കുന്ന പദ്ധതി തിരുവനന്തപുരം മണ്ഡലത്തില്‍ ആദ്യമായി നടപ്പാക്കും.
വോട്ട് ചെയ്യാന്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് നിർബന്ധമല്ല

5c63b5a22400007002a26babഇലക്ഷന്‍ ഐഡി കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. വോട്ടര്‍ പട്ടികയില്‍ പേര് വേണമെന്ന് മാത്രം.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ സമ്മതിദായകരുടെ തിരിച്ചറിയല്‍ രേഖകളായി ഉപയോഗിക്കാന്‍ കഴിയുന്നവ ഇവയാണ്:

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, സര്‍വ്വീസ് തിരിച്ചറിയല്‍ രേഖ (സംസ്ഥാന/കേന്ദ്ര സര്‍ക്കാര്‍/പൊതുമേഖല കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്ക് അനുവദിക്കുന്നവ), ഫോട്ടോ പതിച്ച പാസ്ബുക്ക് (സഹകരണ ബാങ്കുകള്‍ ഒഴികെയുള്ള ബാങ്ക്/പോസ്റ്റ് ഓഫീസ് എന്നിവ അനുവദിക്കുന്നവ), പാന്‍ കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ് (കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി അനുവദിച്ചിട്ടുള്ളത്), തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് (കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി അനുവദിച്ചത്), ഫോട്ടോ പതിച്ച പെന്‍ഷന്‍ കാര്‍ഡ്, ഔദ്യോഗിക തിരിച്ചറിയല്‍ രേഖ (എംപി/ എംഎല്‍എ/ എംഎല്‍സി എന്നിവര്‍ക്ക് അനുവദിച്ചിട്ടുളളത്), ആധാര്‍ കാര്‍ഡ്.

അതേസമയം ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ് സമ്മതിദാന കേന്ദ്രങ്ങളില്‍ വോട്ടറെ തിരിച്ചറിയുന്നതിനുള്ള ഔദ്യോഗിക രേഖ അല്ല. വോട്ടര്‍ സ്ലിപ് സമ്മതിദായകന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് വേണ്ടിയാണ് വിതരണം ചെയ്തിട്ടുള്ളത്.

ഹെല്‍പ്പ് ലൈന്‍ നമ്പര്‍:1950.

www.nvsp.in എന്ന വെബ്‌സൈറ്റിനെ സഹായങ്ങള്‍ക്കായി സമീപിക്കാം.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top