Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****    കൊവിഡ്-19 വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല ഒരുങ്ങുന്നു, അസ്വസ്ഥരായി മാതാപിതാക്കള്‍   ****    കേരളത്തെ തണുപ്പിക്കാന്‍ കാലവര്‍ഷമെത്തി, ഇനി നാലു മാസക്കാലം മഴക്കാലം   ****    ആ കുരുന്ന് ജീവന്‍ നല്‍കിയത് ഒരു കൗമാരക്കാരന്; മസ്തിഷ്ക്ക മരണം സംഭവിച്ച കുഞ്ഞിന്റെ വൃക്കകള്‍ പതിനേഴുകാരന് നല്‍കി   ****   

ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര: പത്ത് ദിവസം മുമ്പേ സുരക്ഷാസേനകള്‍ക്ക് വിവരം ലഭിച്ചിരുന്നു; തെളിവുകള്‍ പുറത്ത്

April 22, 2019

234 (1)മരണം 290; 500-ൽ അധികംപേർ പരുക്കേറ്റ് ചികിത്സയിൽ; കൊല്ലപ്പെട്ടവരിൽ 6 ഇന്ത്യാക്കാരും

കൊളംബോ: ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയില്‍ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി വെളിപ്പെടുത്തല്‍. ആക്രമണം ഉണ്ടാകുമെന്ന് പത്ത് ദിവസം മുമ്പേ സുരക്ഷാ സേനകള്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്നും എന്നാല്‍ നടപടിയെടുത്തില്ലെന്നുമാണ് ശ്രീലങ്കന്‍ ടെലികമ്മ്യൂണിക്കഷേന്‍സ് മന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്. ചില ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സംഭവം നടക്കുമെന്ന് അറിവുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകള്‍ ടെലികമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ പുറത്തുവിട്ടു. വിവരം ലഭിച്ചിട്ടും സുരക്ഷാ ഉദ്യേഗസ്ഥര്‍ നടപടി കൈക്കൊള്ളാത്തതിന്റെ കാരണം പരിശോധിക്കുമെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ വ്യക്തമാക്കി. ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. 13 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഇന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരും.

ചാവേറുകളാണ് ആക്രമണങ്ങള്‍ ഭൂരിഭാഗവും നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. തുടര്‍ സ്‌ഫോടനങ്ങളില്‍ ആറെണ്ണവും ചാവേറാക്രമണങ്ങളായിരുന്നു. രാവിലെ മുതല്‍ വൈകുന്നേരം വരെ എട്ട് തുടര്‍ സ്‌ഫോടനങ്ങളാണ് ഉണ്ടായത്. തെക്കന്‍ കൊളംബോയിലെ ഒരുഗോട്ടാവാഡയിലായിരുന്നു അവസാനത്തെ സഫോടനം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം  ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി അറിയിച്ചു. മതതീവ്രവാദികളാണ് അക്രമികള്‍. ഒരു ഗ്രൂപ്പാണ് ആക്രമണങ്ങളുടെയെല്ലാം പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവങ്ങളില്‍ തമിഴ് തീവ്രവാദികള്‍ക്ക് പങ്കില്ലെന്ന് ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഭീകരാക്രമണത്തിന്റെ സ്വഭാവം പരിശോധിച്ച് വരികയാണ്.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top