Flash News

രാഹുല്‍ ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവെന്ന് ആരോപണം; നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന ഇന്ന്

April 22, 2019

371594-rahul-gandhiഅമേഠി: അമേഠിയില്‍ രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതര പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ധ്രുവ് ലാല്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

 

ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ ബ്രിട്ടന്‍ പൗരനെന്ന് രേഖപ്പെടുത്തിയെന്നാണ് ആരോപണം. സ്വതന്ത്രസ്ഥാനാര്‍ഥിയായ ധ്രുവ് ലാലാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു.

രാഹുല്‍ഗാന്ധി നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഗുരുതരപിഴവുകളുണ്ടെന്നാണ് എതിര്‍സ്ഥാനാര്‍ഥി ആരോപിക്കുന്നത്. നാമനിര്‍ദേശ പത്രികയില്‍ കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പത്തരയ്ക്കുള്ളില്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ ഖണ്ഡിക്കുന്ന രേഖകള്‍ ഹാജരാക്കാനാണ് രാഹുല്‍ ഗാന്ധിയ്ക്ക് റിട്ടേണിങ് ഓഫീസര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചിരിക്കുന്നത്.

അതേസമയം കിട്ടിയ അവസരം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ആയുധമാക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണോയെന്ന് ബിജെപി ചോദിച്ചു.

സിറ്റിംഗ് സീറ്റായ ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ നാലാം തവണയാണ് രാഹുല്‍ ഗാന്ധി ജനവിധി തേടുന്നത്. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, സഹോദരി ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര എന്നിവര്‍ക്കൊപ്പമെത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മൂന്ന് കിലോ മീറ്ററോളം റോഡ് ഷോ നടത്തിയാണ് ഗൗരിഗഞ്ചിലെ കളക്ടറേറ്റ് ഓഫീസില്‍ രാഹുല്‍ പത്രിക സമര്‍പ്പിച്ചത്.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേത്തിയില്‍ രാഹുലിന്‍റെ എതിരാളി. അതേസമയം, യു.പിയിലെ മഹാസഖ്യം അമേത്തിയില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തിയിട്ടില്ല.

എന്തായാലും നാമനിര്‍ദേ പത്രിക സ്വീകരിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടായതോടെ കോണ്‍ഗ്രസ് ക്യാമ്പിലും ആശങ്ക പടര്‍ന്നിരിക്കുകയാണ്. നിലവില്‍ അമേത്തി കൂടാതെ വയനാട്ടിലും രാഹുല്‍ മത്സരിക്കുന്നുണ്ട്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top