Flash News

കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

April 22, 2019

aaaawwwwതിരുവനന്തപുരം: സംസ്ഥാനത്തെ 20 ലോക്‌സbhaa മണ്ഡലങ്ങളിലെ ജനവിധി നാളെ നിര്‍ണയിക്കപ്പെടും. രാജ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മൂന്നാം ഘട്ടമാണ് നാളെ നടക്കുന്നത്. പരസ്യപ്രചരണം ഇന്നലെ അവസാനിച്ചിരുന്നു. ഇന്ന് നിശബ്ദ പ്രചാരണമാണ് നടക്കുക.

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. വോട്ടെടുപ്പിന് കേന്ദ്രസേനയും പോലീസും കര്‍ശന സുരക്ഷയാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് 831 പ്രശ്‌നബാധിത ബൂത്തുകളും 359 അതീവ പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. 219 ബൂത്തുകള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ട്.

58,138 പോലീസുകാരെയാണ് സംസ്ഥാനത്ത് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. കൂടാതെ സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് ജവാന്‍മാരുടെ 55 കമ്പനി സേനയെയും നിയോഗിക്കും. തമിഴ്‌നാട്ടില്‍ നിന്നും 2000 പോലീസുകാരും കര്‍ണാടകയില്‍ നിന്ന് 1000 പോലീസുകാരെയും സുരക്ഷക്കായി വിന്യസിക്കും.

കേരളവും ഗുജറാത്തുമടക്കം 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 116 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്.

ഗുജറാത്ത്-26, കേരളം-20, കര്‍ണാടക, മഹാരാഷ്ട്ര-14 വീതം, ഉത്തര്‍പ്രദേശ്-10, ഛത്തിസ്ഗഢ്-7, ഒഡിഷ-6, പശ്ചിമബംഗാള്‍, ബിഹാര്‍ അഞ്ചുവീതം, അസം-4, ഗോവ-2, ദാദ്ര-നാഗര്‍ഹവേലി, ദാമന്‍-ദിയു, ജമ്മു കാശ്മീര്‍ ഒന്നു വീതം എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് തുടങ്ങിയവര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top