Flash News

മക്കളെ എങ്ങനെ ജാഗ്രതയോടെ വളര്‍ത്താം; മാതാപിതാക്കള്‍ക്ക് പോലീസിന്റെ ഉപദേശം

March 22, 2019

54522116_2057554884339990_5856558649672990720_oലഹരിയുടെ ചതിക്കുഴിയില്‍ വീഴുന്ന കൗമാരപ്രായക്കാര്‍ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ സമീപകാലത്തായി വര്‍ധിക്കുകയാണ്. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് മാതാപിതാക്കള്‍ പുലര്‍ത്തേണ്ട ജാഗ്രതയുടെയും തിരുത്തല്‍ പ്രക്രിയയുടെയും ആവശ്യകതയാണ്. കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്‍ക്കു വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം. സ്കൂളുകളില്‍ അധ്യാപകര്‍ക്കും കുട്ടികളെ ലഹരിയുടെ പിടിയില്‍ വീഴാതിരിക്കാന്‍ വലിയ പങ്കുവഹിക്കാനാവും. ‘ലഹരിയിലൂടെ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തുന്ന കൗമാരം: ജാഗ്രത വീടുകളില്‍ നിന്ന് തുടങ്ങണം’ എന്ന ഫെയ്സ്ബുക്ക് കുറിപ്പില്‍ പൊലീസ് വിശദീകരിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലഹരിയിലൂടെ കുറ്റകൃത്യങ്ങളുടെ ലോകത്തെത്തുന്ന കൗമാരം: ജാഗ്രത വീടുകളില്‍ നിന്ന് തുടങ്ങണം

ലഹരിയുടെ ചതിക്കുഴിയില്‍ വീഴുന്നകൗമാരപ്രായക്കാര്‍ കുറ്റകൃത്യങ്ങളിലേക്ക് നീങ്ങുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നത്. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് വീടുകളില്‍ ഉണ്ടാകേണ്ട ജാഗ്രതയുടെയും തിരുത്തല് പ്രക്രിയയുടെയും ആവശ്യകതയാണ്. കുട്ടികളുടെ കാര്യങ്ങള്‍ സൂക്ഷ്മതയോടെ നോക്കുകയും അവരെ പരിഗണിക്കുകയും മനസിലാക്കുകയും അവര്ക്ക് വേണ്ടത് തിരിച്ചറിയുകയും ചെയ്യുന്ന അന്തരീക്ഷം വീടുകളിലുണ്ടാകണം. സ്കൂളുകളില്‍ അധ്യാപകര്‍ക്കും ഇതില്‍ വലിയ റോളുണ്ട് . കുട്ടികള്‍ ലഹരി ഉപയോഗിക്കാന്‍ ആരംഭിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിയും. പക്ഷേ ഇത്തരത്തില്‍ സംശയം തോന്നിയാല്പോലും അത് അംഗീകരിക്കാന്‍ മാതാപിതാക്കളും സ്കൂള്‍ അധികൃതരും തയാറാകുന്നില്ല.

അച്ഛനമ്മമാര്‍ മക്കളെ കൃത്യമായി നിരീക്ഷിക്കണം. അവര്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു, സുഹൃത്തുക്കള്‍ ആരൊക്കെ തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. കുട്ടികളുടെ ശ്രദ്ധയില്‍പെടാതെ വേണം അവരെ നിരീക്ഷിക്കേണ്ടത്. കുട്ടികളുടെ സാധാരണ സ്വഭാവത്തിലും പെരുമാറ്റത്തിലും ചെറിയ വ്യത്യാസം പോലും നിസാരമായി കാണരുത്. വസ്ത്രധാരണം, ഹെയര്‍ സ്റ്റൈല്‍, കേള്‍ക്കുന്ന പാട്ടുകള്‍, കാണുന്ന സിനിമ, കൂട്ടുകെട്ടുകള്‍ എല്ലാത്തിലും ശ്രദ്ധയുണ്ടാകണം

സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരുടെ കണ്ണുകള്‍ ചുവന്നിരിക്കും. ടോയ്ലെറ്റില്‍ അധികം സമയം ചെലവഴിക്കുന്നതും ചിലപ്പോള്‍ ലഹരി ഉപയോഗത്തിന്‍റെ സൂചനയാകുന്നു. കുട്ടികളുടെ മുറി വൃത്തിയാക്കുമ്പോള്‍ ലഹരിമരുന്നിന്‍റെ അംശങ്ങള്‍ ഏതെങ്കിലുമുണ്ടോ എന്ന് നോക്കുക. ഏതു ലഹരി ഉപയോഗിക്കുമ്പോഴും ചില അടയാളങ്ങളിലൂടെ അത് കണ്ടെത്താന്‍ സാധിക്കും. വസ്ത്രങ്ങളില്‍ തീപ്പൊരി വീണുണ്ടായ ചെറിയ ദ്വാരങ്ങള്‍ പുകവലിയുടെയോ കഞ്ചാവിന്‍റെയോ ലക്ഷണമാകാം. ശരീരത്തില്‍ സൂചി കുത്തിയ പാടുകളോ വസ്ത്രങ്ങളില്‍ ചോരപ്പാടുകളോ കണ്ടാലും ശ്രദ്ധിക്കണം.

കുട്ടിയുടെ ഭക്ഷണരീതിയിലും ഉറക്കത്തിലും ശ്രദ്ധ ആവാം. ചിലര്‍ക്ക് കഞ്ചാവ് ഉപയോഗിക്കുമ്പോള്‍ വിശപ്പ് കൂടും. ചിലര്‍ ധാരാളമായി വെള്ളം കുടിക്കും. കൊക്കെയ്ന്‍ പോലെയുള്ള സ്റ്റിമുലന്‍റ് ഡ്രഗ് ഉപയോഗിക്കുമ്പോള്‍ ഉറക്കം കുറയുന്നു. രാത്രി വളരെ വെകിയും ഉറങ്ങാതിരിക്കാന്‍ ഇവ കാരണമാകുമ്പോള്‍ ഹെറോയ്ന്‍ അടക്കമുള്ള ഡിപ്രസന്‍റ് ഡ്രഗുകള്‍ കൂടുതലായി ഉറങ്ങാന്‍ പര്രേിപ്പിക്കും. പകല്‍ സാധാരണയിലധികം സമയം കിടന്നുറങ്ങുന്ന കുട്ടികളിലും വേണം അല്‍പം ശ്രദ്ധ.

കൂട്ടുകെട്ടിലും വ്യത്യാസങ്ങള്‍ അനുഭവപ്പെടാം. മുതിര്‍ന്ന ആളുകളുമായുള്ള സൗഹൃദം, അപരിചിതരുടെ സന്ദര്‍ശനം എന്നിവ പലപ്പോഴും ആപത്തുണ്ടാക്കാം. സംശയം തോന്നുന്ന തരത്തില്‍ ആരെയെങ്കിലും കണ്ടാല്‍ പൊലീസിനെ വിവരം അറിയിക്കുക. കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അവരെ കുറ്റപ്പെടുത്തുന്നതിനു പകരം അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിനുള്ള നടപടികളാണുണ്ടാകേണ്ടത്.

 

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top