Flash News

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി: ഇന്ത്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്ക

April 22, 2019

trump-modiവാഷിങ്ടണ്‍: ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി അമേരിക്ക. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെയാണ് നടപടി. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം കൊണ്ടുവരും.

ഇറാനില്‍ നിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് രാജ്യങ്ങളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉപരോധം പ്രഖ്യാപിച്ചിരുന്നത്. ഇറാന്‍ ഭീകര സംഘടനകളെ പിന്തുണയ്ക്കുന്നെന്നും അവരുടെ ആണവ പദ്ധതികള്‍ ബോംബ് നിര്‍മ്മാണത്തിനുവേണ്ടിയാണെന്നും അമേരിക്ക ആരോപിക്കുന്നു.

എന്നാല്‍ ഇന്ത്യ, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്‌വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് എന്നീ രാജ്യങ്ങള്‍ക്ക് ഉപരോധത്തില്‍ ഇളവ് നല്‍കാന്‍ അമേരിക്ക തീരുമാനിച്ചിരുന്നു. ഈ ഇളവാണ് ട്രംപ് ഭരണകൂടം പിന്‍വലിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് രണ്ടുമുതല്‍ തീരുമാനം നിലവില്‍ വരുമെന്ന് വാഷിംങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ റഷ്യക്കെതിരെയുള്ള ഉപരോധത്തിലും അമേരിക്ക ഇന്ത്യക്ക് ഇളവ് നല്‍കിയിരുന്നു. എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനം റഷ്യയില്‍ നിന്ന് വാങ്ങുന്നതിനാണ് ഇന്ത്യക്ക് ഇളവ് ലഭിച്ചിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top