Flash News

ശ്രീലങ്കന്‍ സ്ഫോടനം: കര്‍ണ്ണാടകയില്‍ നിന്നുള്ള 7 ജെഡിഎസ് നേതാക്കളെ കാണാതായി

April 22, 2019

sri-lanka-attack

ശ്രീലങ്കയിലെ കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള ഏഴ് ജെഡിഎസ് നേതാക്കളെ കാണാതായി. കര്‍ണാടകയിലെ ചിക്കബെല്ലാപുര മണ്ഡലത്തില്‍ കോണ്ഗ്രസ് നേതാവ് എം. വീരപ്പമൊയ്ലിക്കായി പ്രചാരണം നടത്തിയ നേതാക്കളെയാണ് കാണാതായത്. നെലമംഗല, ഹുട്ടനഹള്ളി എന്നിവിടങ്ങളില്‍നിന്നുള്ള നേതാക്കളാണിവര്‍. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുശേഷം അവധി ആഘോഷിക്കാന്‍ പോയതായിരുന്നു നേതാക്കള്‍.

കൊളംബോയിലെ ഷംഗ്രിലാ ഹോട്ടലില്‍ താമസിക്കുകയായിരുന്നു ഇവര്‍. ഇവരില്‍ രണ്ട് പേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു. അഞ്ച് പേരെക്കുറിച്ചു വിവരമില്ല. ശിവണ്ണ, പുട്ടരാജു, മുനിയപ്പ, ലക്ഷ്മി നാരായണ, മാരെഗൗഡ എന്നിവരെയാണു കാണാതായത്. സ്ഫോടനം നടന്നതിനുശേഷം ഇവരൊന്നും കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്നാണു വിവരം.

ഇവരെ കണ്ടെത്തുന്നതിനായി അടിയന്തര ഇടപെടല്‍ നടത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഞെട്ടല്‍ രേഖപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top