Flash News
തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****    ഷാലറ്റിന്റെ വീടിന് നേരെ ബോംബേറ്‌; പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്   ****    മോദിയുടെ ‘തീര്‍ത്ഥയാത്രകള്‍’ മാധ്യമ ശ്രദ്ധയാകര്‍ഷിക്കാനും വോട്ടര്‍മാരെ സ്വാധീനിക്കാനുമാണെന്ന് ആരോപണം   ****   

തെന്നിന്ത്യന്‍ സിനിമ താരം ശിവാനി ഭായ് ഷിക്കാഗോ മലയാളി അസോസിയേഷന്‍ കലാമേളയില്‍

April 22, 2019 , ജോഷി വള്ളിക്കളം

Ms. Shivani Bhaiഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ദിവസമായ ഏപ്രില്‍ 27 ശനിയാഴ്ച തെന്നിന്ത്യന്‍ സിനിമാ താരം ശിവാനി ഭായ് മുഖ്യാതിഥിയായി പങ്കെടുക്കുന്നു. മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ വിവിധ ഭാഷകളില്‍ നിരവധി സിനിമകളിലഭിനയിച്ചിട്ടുണ്ട്. അമേരിക്കന്‍ യൂത്ത് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ (AYPCL) ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് ശിവാനി ഭായ്.

സിറോ മലബാര്‍ കത്തീഡ്രല്‍ ഹാളിലെ വിവിധ സ്റ്റേജുകളില്‍ വച്ചാണ് പരിപാടി നടത്തുന്നത്. സബ് ജൂണിയര്‍, ജൂനിയര്‍, ചാമ്പ്യന്‍മാര്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെല്ലിങ് ബീ, മലയാളം വായന എന്നീ ഇനങ്ങളിലും വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. പ്രഗത്ഭരായ വിധി കര്‍ത്താക്കളാണ് വിധി നിര്‍ണ്ണയം നടത്തുന്നത്.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയിക്കുന്ന ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടത്തിനോടൊപ്പം ജോണ്‍സന്‍ കണ്ണൂക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഔസേപ്പ് കണ്ണൂക്കാടന്‍ മെമ്മോറിയല്‍ എവര്‍റോളിങ് ട്രോഫിയും, കലാതിലകത്തിന് മൈക്കിള്‍ ആന്‍ഡ് ആനീസ് മാണിപറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന അന്ന ഫിലിപ്പോസ് മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും ലഭിക്കും. വൈകുന്നേരം ഏഴു മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ വച്ച് സിനിമാ താരം ശിവാനി ഭായ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top