Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    സണ്ണി വൈക്ലിഫിന് ഫൊക്കാനയുടേയും സുഹൃത്തുക്കളുടെയും അശ്രുപുഷ്പങ്ങള്‍   ****    ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഗ്ദാനം   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****   

ഐ.പി.സി ഫാമിലി കോണ്‍ഫറന്‍സ് : ഹൂസ്റ്റണില്‍ പ്രമോഷണല്‍ യോഗം 28ന്

April 22, 2019 , നിബു വെള്ളവന്താനം

newlogo1ഒര്‍ലാന്റോ: 2019 ജൂലെ 25 മുതല്‍ 28 വരെ ഫ്ലോറിഡയിലെ ഒര്‍ലാന്റോ പട്ടണത്തില്‍ വെച്ച് നടത്തപ്പെടുന്ന പതിനോഴാമത് നോര്‍ത്ത് അമേരിക്കന്‍ ഐ.പി.സി കുടുംബ സംഗമത്തിന്‍റെ വിജയകരമായ നടത്തിപ്പിന്‍റെ ഭാഗമായുള്ള രജിസ്ട്രേഷന്‍ സ്വീകരിക്കലും സംഗീത ശുശ്രൂഷയും ഏപ്രില്‍ 28 ന് ശനിയാഴ്ച വെകിട്ട് 5.30 ന് ഹെബ്രോന്‍ ഐ.പി.സി സഭയില്‍ വെച്ച് നടത്തപ്പെടും. അനുഗ്രഹീത പ്രഭാഷകനായ പാസ്റ്റര്‍ ഡോ. സാബു വര്‍ഗീസ് ദെവവചന പ്രഭാഷണം നടത്തും. ഐ.പി.സി ക്വയര്‍ ഗാനങ്ങള്‍ ആലപിക്കും.

ദേശീയ ഭാരവാഹികളായ പാസ്റ്റര്‍ ആന്‍റണി റോക്കി (ചെയര്‍മാന്‍), ബ്രദര്‍ സി.എം. ഏബ്രഹാം (സെക്രട്ടറി), ബ്രദര്‍ ജോണ്‍സണ്‍ ഏബ്രഹാം (ട്രഷറാര്‍), ഫിന്‍ലി വര്‍ഗീസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), എന്നിവര്‍ കോണ്‍ഫറന്‍സിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തന പദ്ധതികള്‍ വിശദികരിച്ച് സംസാരിക്കും. സംസ്ഥാന പ്രതിനിധി ബ്രദര്‍ എബി മാത്യൂ നേതൃത്വം നല്‍കും.

എല്ലാ വ്യാഴാഴ്ചകളിലും 9 വെകിട്ട് 10 വരെ (EST) പ്രത്യേക പ്രാര്‍ത്ഥനയ്ക്കായി വേര്‍തിരിച്ചിട്ടുണ്ട്. 1 605 472 5249 എന്ന ഫോണ്‍ നമ്പറിലൂടെ 790379 എന്ന ആക്സസ് കോഡ് നല്‍കി പ്രാര്‍ത്ഥനാ ലൈനില്‍ പ്രവേശിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ടഷ്രേനും www.ipcfamilyconference.org എന്ന വെബ്സെറ്റ് സന്ദര്‍ശിക്കാവുന്നതാണ്. ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് കുറഞ്ഞ നിരക്കുകള്‍ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

IPCFamilyConference_Houston_Promotional


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top