Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ജൂണ്‍ പകുതിയോടെ കേരളത്തിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ്; കേന്ദ്രമന്ത്രി വി മുരളീധരന്റെ വാഗ്ദാനം   ****    കേരളം വീണ്ടും കോവിഡ്-19ന്റെ പിടിയിലേക്ക് നീങ്ങുന്നു, ഹോട്ട് സ്പോട്ടുകള്‍ കൂടുന്നു, ഇന്ന് 57 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു   ****    വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി   ****    കോവിഡ് മഹാമാരിയില്‍ ജനങ്ങള്‍ മരിച്ചു വീഴുന്നു, പാവപ്പെട്ടവര്‍ പട്ടിണിയില്‍ വലയുന്നു, ബിജെപിയാകട്ടേ പ്രതിമ നിര്‍മ്മാണത്തില്‍, എതിര്‍പ്പുമായി കോണ്‍ഗ്രസ്   ****    കൊവിഡ്-19 വാക്സിന്‍ കുട്ടികളില്‍ പരീക്ഷിക്കാന്‍ ഓക്സ്ഫോര്‍ഡ് സര്‍‌വ്വകലാശാല ഒരുങ്ങുന്നു, അസ്വസ്ഥരായി മാതാപിതാക്കള്‍   ****   

ശ്രീലങ്കൻ സ്ഫോടനങ്ങൾക്ക് പിന്നിൽ തൗഹീദ് ജമാഅത്ത്; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

April 22, 2019

Srilankaകൊളംബോ : ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങൾക്കു പിന്നിൽ പ്രാദേശിക ഇസ്ലാമിക ഭീകരവാദ സംഘടനയായ തൗഹീദ് ജമാഅത്ത് (എസ്എൽടിജെ) ആണെന്ന് ശ്രീലങ്കൻ സർക്കാർ അറിയിച്ചു. ക്യാബിനറ്റ് മന്ത്രി കൂടിയായ സർക്കാർ വക്താവ് രജിതാ സെനരാൻറെയാണ് ഇക്കാര്യം അറിയിച്ചത്. തുടർന്ന് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. പ്രസി‍ഡന്റ് മൈത്രിപാലാ സിരിസേനയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. ചൊവ്വാഴ്ച ശ്രീലങ്കയിൽ ദേശീയ ദുഃഖാചരണദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ശ്രീലങ്ക അന്താരാഷ്ട്ര സഹായവും തേടിയിട്ടുണ്ട്. സ്ഫോടനങ്ങൾ ‌നടത്തുന്നതിനായി ഭീകരസംഘടനയ്ക്കു മറ്റേതെങ്കിലും രാജ്യത്തുനിന്ന് പിന്തുണ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും രജിതാ സെനരാൻറെ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 24 പേർ അറസ്റ്റിലായിട്ടുണ്ട്.

sri-lanka-blastഐ.എസ് പ്രോത്സാഹനമുള്ള ഭീകരസംഘടനയാണ് ശ്രീലങ്കൻ തൗഹീദ് ജമാഅത്തെന്നാണ് റിപ്പോർട്ട്. ശ്രീലങ്കന്‍ തൗഹീദ് ജമാഅത്തിന് ശ്രീലങ്കയുടെ കിഴക്കൻ പ്രവിശ്യയിൽ നിർണായക സ്വാധീനമുണ്ട്. ഈ സംഘടന ശരീഅത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കുകയും സ്ത്രീകൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നുണ്ട്. നേരത്തേ എസ്എൽ‌ടിജെയുടെ നീക്കങ്ങള്‍ക്കെതിരായി ശ്രീലങ്കയിൽ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം ഉയർന്നിരുന്നു . ഇതു പിന്നീട് മതങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കും വഴിയൊരുക്കിയിരുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

32651555864264mainഅതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. 500-ൽ അധികം പേർ പരുക്കേറ്റ് ചികിത്സയിലാണ്. ശ്രീലങ്കന്‍ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ഇന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം ചേർന്നു. പത്ത് ദിവസം മുൻപ് തന്നെ ശ്രീലങ്കൻ പൊലീസ് മേധാവിയടക്കം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടും ഭീകരാക്രമണങ്ങൾ തടയാൻ പോലും ഭരണകൂടത്തിനു സാധിക്കാത്തത് വൻ വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെട്ടു. പള്ളികളും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ആക്രമിക്കാൻ‌ ഭീകരർ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്.

ഇന്ത്യയുടെ തീരങ്ങളിൽ, പ്രത്യേകിച്ചും കേരളതീരത്ത് ജാഗ്രത പുലർത്താൻ ഇന്റലിജൻസും അന്വേഷണ ഏജൻസികളും നിർദ്ദേശിച്ചിട്ടുണ്ട്.

Sri-lanka-Blast-1

image_17fec17ba7(1)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top