Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വദേശ്’ പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ഇന്ത്യയില്‍ ജോലി സാധ്യത   ****    ഇമിഗ്രേഷന്‍ വിഷയങ്ങളിലെ അവ്യക്തത കോവിഡിനു ശേഷവും തുടരും; ഫോമാ വെബിനാറില്‍ അറ്റോര്‍ണി സ്റ്റെഫാനി സ്കാര്‍ബോറോ   ****    ചൈനയ്ക്കെതിരെ വീണ്ടും ട്രം‌പ്, ജൂണ്‍ 16 മുതല്‍ യുഎസിലേക്കുള്ള ചൈനീസ് വിമാനങ്ങള്‍ക്ക് വിലക്ക്   ****    തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും; വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കും”: ചീഫ് സെക്രട്ടറി   ****    രമ്യ ഹരിദാസ്‌ എംപി പ്രവാസി മലയാളികളുമായി സംവദിക്കുന്നു   ****   

റവ. ഫിലിപ്പ് ഫിലിപ്പിനു ട്രിനിറ്റി മാര്‍ത്തോമാ ഇടവക സമുചിത യാത്രയപ്പ് നല്‍കി

April 23, 2019 , ജീമോന്‍ റാന്നി

4I2A8983ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ അസി. വികാരിയായി കഴിഞ്ഞ മൂന്നു വര്‍ഷം സ്തുത്യര്‍ഹ സേവനമനുഷ്ഠിച്ചു ഗുജറാത്തിലെ വാപിയിലേക്കു സ്ഥലം മാറി പോകുന്ന റവ. ഫിലിപ്പ് ഫിലിപ്പിനും കുടുംബത്തിനും ഇടവക സമുചിത യാത്രയയപ്പു നല്‍കി.

ഏപ്രില്‍ 14 നു ഞായറാഴ്ച ശുശ്രൂഷാനന്തരം കൂടിയ യാത്രയപ്പ് സമ്മേളനത്തില്‍ വികാരി റവ. ജേക്കബ് പി. തോമസ് അദ്ധ്യഷത വഹിച്ചു. ഫിലിപ്പ് അച്ചന്‍റെയും കുടുംബത്തിന്‍റെയും സേവനങ്ങള്‍ മഹത്തരമായിരുന്നെന്നും പ്രത്യേകിച്ച് യുവജനങ്ങളുടെ ഇടയിലുള്ള പ്രവര്‍ത്തനങ്ങള്‍ എടുത്തു പറയേണ്ടതാണെന്നും അദ്ധ്യക്ഷ പ്രസംഗത്തില്‍ ജേക്കബ് അച്ചന്‍ സൂചിപ്പിച്ചു.

വൈസ് പ്രസിഡണ്ട് എം. ജോര്‍ജ്കുട്ടി പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സഭാ പ്രധിനിധി മണ്ഡലാംഗം ഷാജന്‍ ജോര്‍ജ് സ്വാഗതമാശംസിച്ചു.

ഇടവക സെക്രട്ടറി ജോജി ജേക്കബ് ഇടവകയുടെ യാത്രാമംഗളങ്ങള്‍ നേര്‍ന്നു ആശംസകള്‍ അറിയിച്ചു. ട്രിനിറ്റിയുടെ ഇടവകയുടെ വളര്‍ച്ചയ്ക്കും വിവിധ സംഘടനകളില്‍ കൂടി അച്ചനും കുടുംബവും ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ചു സംസാരിച്ചു. അതോടൊപ്പം തന്നെ ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ സമൂഹത്തിനും അച്ചന്റേയും കൊച്ചമ്മയുടയും സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നുവന്നു ജോജി ഓര്‍പ്പിച്ചു. ഹാര്‍വി യുടെ ദുരന്തം ഹൂസ്റ്റന്‍ നഗരത്തെ ഉലച്ചപ്പോള്‍ അച്ചനും കൊച്ചമ്മയും അനേകര്‍ക്ക് ആശ്വാസദായകരായി മാറിയത് എടുത്തു പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട നോര്‍ത്ത് ഹൂസ്റ്റണ്‍ സെന്‍റ് തോമസ് കോണ്‍ഗ്രിഗേഷന്‍ വികാരിയായും ഫിലിപ്പ് അച്ചന്‍ സേവനം അനുഷ്ഠിച്ചു.

മലയാളം ഇംഗ്ലീഷ് ഗായകസംഘങ്ങളുടെയും, യൂത്ത് ഫെല്ലോഷിപ്പ്, സണ്‍ഡേ സ്കൂള്‍ എന്നീ സംഘടനകള്‍ ആലപിച്ച പ്രത്യേക യാത്രാ മംഗള ഗാനങ്ങള്‍ സമ്മേളനത്തിനു മാറ്റ് കൂട്ടി. ഇടവക ട്രസ്റ്റിമാരായ ഏബ്രഹാം ജോസഫ് (ജോസ്), പുളിന്തിട്ട സി. ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഇടവകയുടെ ഉപഹാരങ്ങള്‍ നല്‍കി.

റവ. ഫിലിപ്പ് ഫിലിപ്പും ജിന്‍സി കൊച്ചമ്മയും ഇടവക നല്‍കിയ ഹൃദ്യമായ യാത്രയപ്പിനു ഉചിതമായ മറുപടി നല്‍കി സംസാരിച്ചു. നാളിതുവരെ കരുതിയ ഇടവക ജനങ്ങളുടെ പ്രാര്‍ത്ഥന ഇനിയും ഉണ്ടാകണമെന്ന് അവര്‍ പറഞ്ഞു. നല്ല ഒരു ഗായിക കൂടിയായ ജിന്‍സി കൊച്ചമ്മ മനോഹരമായ ഒരു ഗാനമാലപിച്ചപ്പോള്‍ പങ്കെടുത്തവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.

ഭദ്രാസന അസംബ്ലി അംഗം തോമസ് മാത്യു (ജീമോന്‍) നന്ദി പ്രകാശിപ്പിച്ചു. ജോണ്‍ ഫിലിപ്പിന്‍റെ പ്രാര്‍ത്ഥനയോടെ സമ്മേളനം അവസാനിച്ചു.

4I2A8957 4I2A8989 4I2A8997 4I2A9015 Farewell Photo1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top