Flash News

കൃഷി ലോക സമാധാനത്തിന്: ഡോ. വിനോദ് കുമാര്‍

April 23, 2019

MAJESTIC AWARD

വാഷിംഗ്ടണിലെ മാരിയട്ട് മാര്‍ക്യൂസ് ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സിലിന്റെ ഗ്രാന്റ് അച്ചീവേര്‍സ് പുരസ്‌കാരം ഗ്രീന്‍ വേള്‍ഡ് ട്രേഡ് ലിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. വിനോദ് കുമാറും മാനേജിംഗ് ഡയറക്ടര്‍ ഡോ. സാദിഖ്‌മോന്‍ ജമാലുദ്ധീനും ഏറ്റു വാങ്ങുന്നു

ദോഹ: കൃഷി മനുഷ്യ നാഗരികതയുടേയും സംസ്‌കാരത്തിന്റേയയും ഭാഗമാണെന്നും ജൈവകൃഷി ലോകസമാധാനത്തിന് ആക്കം കൂട്ടുമെന്നും ഗ്രീന്‍ വേള്‍ഡ് ട്രേഡ് ലിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ഡോ. വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. വാഷിംഗ്ടണിലെ മാരിയട്ട് മാര്‍ക്യൂസ് ഹോട്ടലില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്റര്‍നാഷണല്‍ പീസ് കൗണ്‍സിലിന്റെ ഗ്രാന്റ് അച്ചീവേര്‍സ് പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷിയോടുളള സമീപനത്തില്‍ മാറ്റം വരികയും ആരോഗ്യകരമായ കൃഷി സംസ്‌കാരം വളരുകയും ചെയ്യുമ്പോള്‍ ലോകത്ത് സമാധാനപൂര്‍മമായ അനതരീക്ഷമുണ്ടാകും. മണ്ണും മനുഷ്യനും എന്നും ചങ്ങാതിമാരാണ്. ഒരേ മൂലകങ്ങളാല്‍ പടുത്തുയര്‍ത്തിയ പരിശുദ്ധമായ സൃഷ്ടികള്‍. മനസ്സ് ശുദ്ധമായിടത്തെല്ലാം മണ്ണ് സുന്ദരമാണ്. പ്രകൃതി രമണീയമാണ്. മനസ്സ് മലിനപ്പെടുമ്പോള്‍ മണ്ണിലാണ് ദുര്‍ഗന്ധം വമിക്കുന്നത്. ദുരമൂത്ത മനുഷ്യന്റെ കൈകടത്തലുകളാല്‍ പ്രകൃതിയില്‍ വിഷം നിറയുന്നു. പരിസ്ഥിതിയുടെ തകര്‍ച്ചയില്‍ മഹാമാരികളും ദുരന്തങ്ങളും പെയ്തിറങ്ങുന്നു. നിസാരനായ, നിസഹായനായ മനുഷ്യന്‍ പരിഭ്രാന്തനാകുന്നു. ഇതിനൊരു മാറ്റം അനിവാര്യമാണ്. ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിലൂടെ വിപ്‌ളവകരമായ മാറ്റമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

കൃഷി വിജയിക്കണമെങ്കില്‍ ആദ്യം മണ്ണൊരുക്കണമെന്നും ആവശ്യമായ എല്ലാ പ്രകൃതിപരമായ ഘടകങ്ങളും മണ്ണിലുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഗ്രാന്റ് അച്ചീവേര്‍സ് പുരസ്‌കാരം സ്വീകരിച്ച് സംസാരിച്ച ഗ്രീന്‍ വേള്‍ഡ് ട്രേഡ് ലിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സാദിഖ്‌മോന്‍ ജമാലുദ്ധീന്‍ പറഞ്ഞു. ഇന്ത്യയില്‍ നിന്നും അഗ്രോ ഇന്‍പുട്‌സും ഓര്‍ഗാനിക് ഫാമിംഗ് പ്രോല്‍സാഹനവും കണക്കിലെടുത്ത് പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ഏക സ്ഥാപനമാണ് ഗ്രീന്‍ വേള്‍ഡ് ട്രേഡ് ലിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ സംബന്ധിച്ച ചടങ്ങില്‍ അമേരിക്കയിലൈ പ്രമുഖ അറ്റോര്‍ണി തോമസ് അക്‌സലി ഇരുവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു. പീസ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. ശെല്‍വിന്‍ കുമാര്‍, പ്രസിഡണ്ട് ഡോ. അമാനുല്ല വടക്കാങ്ങര, വൈസ് പ്രസിഡണ്ട് ഡോ. ശാന്തി ഒമഗണ്ടം, ഡയറക്ടര്‍ ക്രസീല ജൈസണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top