Flash News

ബിന്ദു തങ്കം കല്യാണിക്ക് വീണ്ടും ഭീഷണി; ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സംഘ്പരിവാര്‍

April 24, 2019

bindu-thankamതെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ശബരിമല സ്ത്രീപ്രവേശന മുന്നേറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ബിന്ദു തങ്കം കല്യാണിക്ക് നേരെ വീണ്ടും ഭീഷണി മുഴക്കി സംഘപരിവാര്‍ ഗുണ്ടകള്‍. പ്രിസൈഡിംഗ് ഓഫീസറായി ഡ്യൂട്ടിയുണ്ടായിരുന്ന ബിന്ദുതങ്കം കല്യാണിയെ വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോഴാണ് കൈയ്യേറ്റവും അക്രമവും കൊലവിളിയും നടന്നത്.

പട്ടാമ്പി സംസ്കൃത കോളേജിലായിരുന്നു ബിന്ദു തങ്കം കല്യാണിക്ക് ഡ്യൂട്ടി. രാവിലെ മുതല്‍ അവിടെ തമ്പടിച്ചിരുന്ന സംഘപരിവാര്‍ ഗുണ്ടകളാണ് വൈകീട്ട് ഡ്യൂട്ടി കഴിഞ്ഞു മടങ്ങവേ ബിന്ദു ടീച്ചറിനെ ആക്രമിക്കുവാന്‍ തുനിഞ്ഞത്. “നീയല്ലേടീ ശബരിമലയില്‍ പോയവള്‍? നിന്നെയൊന്നും ഭൂമിയില്‍ ജീവിക്കാന്‍ അനുവദിക്കില്ല” എന്ന് ആകാശ്രേിച്ചുകൊണ്ടാണ് അക്രമത്തിന് മുതിര്‍ന്നത്. ആചാരസംരക്ഷണ ഗുണ്ടകള്‍ പതിവുപോലെ തെറിവിളികളും വധഭീഷണികളും തുടര്‍ന്നപ്പോള്‍ ആളുകള്‍ കൂടുകയും പോലീസ് എത്തി അക്രമികളെ തുരത്തുകയുമായിരുന്നു .

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയമിതയായ ഒരു ഉദ്യോഗസ്ഥയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റ ശ്രമം അങ്ങേയറ്റം ഗുരുതരമായ കുറ്റമാണ്. കണ്ടാലറിയാവുന്ന അക്രമികള്‍ക്കെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു ടീച്ചര്‍ ഇലക്ഷന്‍ കമ്മീഷനും പോലീസിലും പരാതി നല്‍കി. അക്രമം ഉണ്ടായിട്ടും ടീച്ചറിന് സുരക്ഷിതമായി തിരിച്ചുപോകാന്‍ പോലീസ് സംരക്ഷണം ഒരുക്കിയില്ല. ഇലക്ഷന്‍ ഡ്യൂട്ടി ആയതിനാല്‍ ആവശ്യത്തിന് പോലീസുകാര്‍ ഇല്ലെന്നായിരുന്നു സ്റ്റേഷനില്‍നിന്ന് ലഭിച്ച മറുപടി. ഇതിനെതിരെ ടീച്ചര്‍ പരാതി നല്‍കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തതോടെയാണ് പോലീസ് സുരക്ഷ ഒരുക്കാന്‍ തയാറായത്. തിരികെ പോരാനായി രാത്രി 10.30 നുള്ള ട്രെയിന്‍ വരുന്നതുവരെ ബിന്ദു ടീച്ചറെ പോലീസ് ആര്‍ ടി ഒ ഓഫീസില്‍ ഇരുത്തി.

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം തെരുവില്‍ വേട്ടയാടപ്പെട്ടത് ബിന്ദുതങ്കം കല്യാണിയാണ്. അവര്‍ ജോലിചെയ്യുന്ന സ്കൂളുകളിലെല്ലാം തെറി നാമജപ കലാപരിപാടികളുമായി എത്തുമ്പോള്‍ പോലീസ് ഭക്തിയോടെ ഭജന ആസ്വദിക്കുകയായിരുന്നു. അവരുടെ ഏഴാം ക്ളാസില്‍ പഠിക്കുന്ന മകളെയും സ്കൂളില്‍ പോകാന്‍ അനുവദിക്കാതെ ശല്യം ചെയ്ത നാമജപ ഗുണ്ടകള്‍ കുട്ടിയുടെ ടിസി വാങ്ങി തമിഴ്നാട് ബോഡറിലെ ഒരു സ്കൂളില്‍ ചേര്‍ത്തിട്ട് അവിടെയും ഭീഷണിയുമായി എത്തിയിരുന്നു. തുടര്‍ന്ന് സ്കൂളില്‍ പോകാതെയാണ് കുട്ടി വാര്‍ഷിക പരീക്ഷ എഴുതിയത്.

ഇത്തരത്തില്‍ നാമജപ ഗുണ്ടകള്‍ കേരളത്തില്‍ അഴിഞ്ഞാടുമ്പോഴും കേരളത്തിലെ പുരോഗമന നാട്യക്കാര്‍ മൗനം പാലിക്കുകയായിരുന്നു. ഈ തീവ്രവാദികളുടെ ഈ അഴിഞ്ഞാട്ടം കേരളത്തില്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top